വിക്രമിന്റെ പുതിയ സിനിമയില്‍ ഭാഗമായി താരപുത്രി! ഒടുവില്‍ ആ സര്‍പ്രൈസ് പുറത്തുവിട്ട് അണിയറക്കാര്‍
ചിയാന്‍ വിക്രം നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് കദരം കൊണ്ടന്‍. രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ഹാസന്‍ നിര്‍മ്മിച്ച ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. അക്ഷര ഹാസനാണ് ചിത്രത്തില്‍ വിക്രമിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. ഹോളിവുഡ് ചിത്രം ഡോണ്ട് ബ്രീത്തിന്റെ ഔദ്യോഗിക റീമേക്കാണ് ചിത്രമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ചിയാന്‍ വിക്രമിന്റെ 56ാമത് സിനിമ കൂടിയാണ് കദരം കൊണ്ടന്‍. അതേസമയം സിനിമ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ നടി ശ്രുതി ഹാസനും ചിത്രത്തിന്റെ ഭാഗമായി മാറിയിരുന്നു. കദരം കൊണ്ടനില്‍ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് ശ്രുതി ഹാസന്‍ എത്തുന്നത്.

തമിഴിലെ ശ്രദ്ധേയ സംഗീത സംവിധായകനായ ജിബ്രാനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്. ശ്രുതി ഹാസന്‍ പാടിയ പാട്ട് മെയ് ഒന്നിന് പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രം തൂങ്കാവനത്തിലൂടെ ശ്രദ്ധേയനായ രാജേഷ് എം ആണ് സംവിധാനം ചെയ്യുന്നത്.
പൂജാകുമാര്‍,അബി ഹാസന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കദരം കൊണ്ടന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഫസ്റ്റ്‌ലുക്കില്‍ വേറിട്ടൊരു ഗെറ്റപ്പിലായിരുന്നു വിക്രമിനെ കാണിച്ചിരുന്നത്.


Click it and Unblock the Notifications