For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയില്‍ മാത്രമല്ല! ഇന്ത്യയില്‍ ഒരിടത്തും സത്രീകള്‍ സുരക്ഷിതരല്ല! തുറന്നുപറഞ്ഞ് നടി ശ്രുതി ഹാസന്‍

  By Midhun
  |

  തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താരറാണിമാരില്‍ ഒരാളായി മാറിയ നടിയാണ് ശ്രുതി ഹാസന്‍. ഹേ റാം എന്ന ചിത്രത്തിലൂടെ തുടങ്ങിയ നടി വളരെ പെട്ടെന്നായിരുന്നു തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായി മാറിയത്. തമിഴിലും തെലുങ്കിലുമായി കൂടുതല്‍ ചിത്രങ്ങള്‍ ചെയ്ത നടി ബോളിവുഡ് സിനിമാ ലോകത്തും തിളങ്ങിയിരുന്നു. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം തന്നെ ഗ്ലാമര്‍ റോളുകളിലും അഭിനയിച്ചാണ് നടി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരുന്നത്.

  മോഹന്‍ലാലിനോട് എന്തിനീ അയിത്തം? ഇടവേള ബാബുവിനെ ഒന്നും അല്ലല്ലോ ക്ഷണിച്ചത്! തുറന്നുപറഞ്ഞ് എംഎ നിഷാദ്‌

  ബെഹന്‍ ഹോഗി തേരി എന്ന ചിത്രമായിരുന്നു നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. തമിഴില്‍ കമല്‍ഹാസന്‍ തന്നെ സംവിധാനം ചെയ്യുന്ന സബാഷ് നായിഡുവാണ് ശ്രുതിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ശ്രുതി ഹാസന്‍ തുറന്നു സംസാരിച്ചിരുന്നു.

  സ്ത്രീസുരക്ഷയെക്കുറിച്ച് ശ്രുതി

  സ്ത്രീസുരക്ഷയെക്കുറിച്ച് ശ്രുതി

  സിനിമാ രംഗത്ത് പല നടിമാരും നേരിടുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ശ്രുതിയുടെ പ്രതികരണമെത്തിയത്. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിുന്നു സ്ത്രീ സുരക്ഷയെക്കുറിച്ച് ശ്രുതി സംസാരിച്ചത്. ഇന്ത്യയില്‍ ഒരിടത്തും സത്രീകള്‍ സുരക്ഷിതരല്ലെന്ന് കമല്‍ഹാസന്റെ മകള്‍ കൂടിയായ ശ്രുതി പറയുന്നു. ഇന്ത്യയില്‍ ഒരിടത്തും സ്ത്രീകള്‍ സുരക്ഷിതരല്ല. എന്നാല്‍ അത് സിനിമാ മേഖലയിലാണ് കൂടുതലെന്ന് പറയാന്‍ സാധിക്കില്ല. കാരണം ഞാന്‍ സിനിമാ രംഗത്തുനിന്നും വളര്‍ന്നുവന്ന ആളാണ്, ശ്രുതി ഹാസന്‍ പറയുന്നു.

  മോശം വ്യക്തികളെ കണ്ടിട്ടുണ്ട്

  മോശം വ്യക്തികളെ കണ്ടിട്ടുണ്ട്

  സിനിമയിലെത്തിയ കാലം മുതല്‍ ഒരുപാട് നല്ല മനുഷ്യരെയും മോശം വ്യക്തികളെയും കണ്ടയാളാണ് താനെന്നും ശ്രുതി പറയുന്നു. എന്നാല്‍ അത് സിനിമാ രംഗത്തെ മാത്രം കുഴപ്പമാണെന്ന് പറയാന്‍ സാധിക്കില്ല. എത് മേഖലയിലായാലും അത് അങ്ങനെ തന്നെയാണ്. സിനിമാ രംഗത്തുനിന്നും സ്‌നേഹവും ബഹുമാനവും നല്‍കിയാണ് എന്നെ പരിപാലിച്ചിട്ടുളളതെന്നും മോശം അനുഭവങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ലെന്നും അഭിമുഖത്തില്‍ ശ്രുതി ഹാസന്‍ പറഞ്ഞു.

  സബാഷ് നായിഡുവില്‍ അച്ഛനൊപ്പം

  സബാഷ് നായിഡുവില്‍ അച്ഛനൊപ്പം

  സബാഷ് നായിഡുവില്‍ അച്ഛനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷവും അഭിമുഖത്തില്‍ ശ്രുതി ഹാസന്‍ പങ്കുവെച്ചിരുന്നു. കമല്‍ഹാസന്‍ മൂന്ന് ഭാഷകളിലായി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് സബാഷ് നായിഡു. ചിത്രത്തില്‍ കമലിനൊപ്പം തുല്ല്യ പ്രാധാന്യമുളള ഒരു കഥാപാത്രമായാണ് ശ്രുതി എത്തുന്നത്. ഇവര്‍ക്കൊപ്പം രമ്യാ കൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും രാജ്കമല്‍ ഫിലിംസ് ഇന്റര്‍ നാഷണലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  ഹാസ്യത്തിന് പ്രാധാന്യമുളള ചിത്രം

  ഹാസ്യത്തിന് പ്രാധാന്യമുളള ചിത്രം

  ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രമായാണ് കമല്‍ഹാസന്‍ സബാഷ് നായിഡു ഒരുക്കുന്നത്. ചിത്രത്തില്‍ ബല്‍റാം നായിഡു എന്ന കഥാപാത്രമായാണ് കമല്‍ എത്തുന്നത്. കമല്‍ഹാസനൊപ്പം തെലുങ്കിലെ ഹാസ്യതാരം ബ്രഹ്മാനന്ദവും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ ശ്രുതി എന്നു തന്നെ പേരുളള കഥാപാത്രമായാണ് ശ്രുതി ഹാസന്‍ എത്തുന്നത്.

  ഫസ്റ്റ്‌ലുക്കിന് ലഭിച്ച സ്വീകാര്യത

  ഫസ്റ്റ്‌ലുക്കിന് ലഭിച്ച സ്വീകാര്യത

  സബാഷ് നായിഡുവിന്‌റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്കിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ചിത്രത്തിലെ കമലിന്റെയു ബ്രഹ്മാനന്ദത്തിന്റെ കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടായിരുന്നു ഫസ്‌റ്‌ലുക്ക് പുറത്തിറങ്ങിയിരുന്നത്.കമലും ശ്രുതിയും ഒന്നിക്കുന്ന സബാഷ് നായിഡുവിനായി വളരെയധികം ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

  പേളിയെ അത് വേദനിപ്പിച്ചു! അമിത സ്വാതന്ത്ര്യമെടുത്തത് വിനയായി! തുറന്നു പറച്ചിലുമായി സാബുമോന്‍

  ഒടിയന്‍ റിലീസ് ദിനത്തില്‍ സുപ്രധാന പ്രഖ്യാപനവും, മോഹന്‍ലാല്‍ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പില്‍?

  English summary
  shruthi haasan says about women's safety
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X