വിജയ് യുടെ അമ്പത്തിയെട്ടാമത്തെ നായിക ശ്രുതി ഹസന്‍
ഏഴാം അറിവ് എന്ന ചിത്രത്തിലൂടെ സൂര്യയുടെ നായികയായിട്ടാണ് ഉലകനായകന്‍ കമല്‍ ഹസന്റെ മകള്‍ ശ്രുതി ഹസന്‍ തമിഴകത്തെത്തന്നത്. അതിനുമുമ്പ് തെലുങ്കിലും ഹിന്ദിയിലും ചില ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ഏഴാ അറിവിന് വലിയ തരംഗം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.
പിന്നീട് ഐശ്വര്യ ധനുഷ് സംവിധാനം ചെയ്ത് ധനുഷ് നായനായ 'ത്രി' എന്ന ചിത്രത്തില്‍ നായികയായെത്തി. ചിത്രത്തിലെ പാട്ടും മറ്റും ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ത്രിയ്ക്കും കഴിഞ്ഞില്ല. അതോടെ തന്റെ തട്ടകം തമിഴല്ലെന്ന് മനസ്സലാക്കിയ താരം തെലുങ്കിലേക്ക് തിരിയിരുകയായിരുന്നു. തെലുങ്കില്‍ നിന്ന് നേരെ പോയത് ബോളിവുഡിലേക്കാണ്.

ഇപ്പോള്‍ ബോളിവുഡില്‍ സാമാന്യം തിരക്കുകളൊക്കെയായി ശ്രുതിയ്ക്ക്. അതിനിടയില്‍ കേള്‍ക്കുന്നു വീണ്ടും തമിഴേക്ക് വരുന്നു എന്ന്. അതും ഇളയ ദളപതിയുടെ നായികയായിട്ട്. വാര്‍ത്ത ശ്രുതി ഹസന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിജയ് സാറിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ശ്രുതി പറഞ്ഞു. അങ്ങനെയെങ്കില്‍ വിജയ് യുടെ അമ്പത്തിയെട്ടാമത്തെ ചിത്രത്തിലെ നായികയാണ് ഉലകനായകന്റെ മകള്‍.
ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശ്രുതി ഹസന്‍ വിജയ്ക്ക് നായികയാകുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിവായിട്ടില്ല. ഇപ്പോള്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന 'കത്തി' എന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്. സമാന്തയാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications











