ശ്രുതി കാണാന്‍ കിട്ടുന്നില്ലെന്ന് കമല്‍ ഹാസന്‍

By Nirmal Balakrishnan

ശ്രുതി നടിയായതില്‍ പിന്നെ കാണാന്‍ കിട്ടുന്നില്ലെന്ന് പിതാവായ കമല്‍ഹാസന്റെ പരിഭവം. ഏതെങ്കിലും ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ വച്ചാണു ഞങ്ങള്‍ പരസ്പരം കാണുന്നതെന്നാണ് അദ്ദേഹം പറയുന്നത്. മകളെ ഗായികയായി സിനിമയില്‍ കൊണ്ടുവരുമ്പോള്‍ അവള്‍ തിരക്കുളള നടിയായി മാറുമെന്ന് കമല്‍ ഒരിക്കലും കരുതിയിരുന്നില്ല. എങ്കിലും മകളുടെ വളര്‍ച്ചയില്‍ സന്തോഷമുണ്ടെന്നാണ് അദ്ദേഹം അഭിമുഖത്തില്‍ പറയുന്നത്.

ശ്രുതി ഇപ്പോള്‍ തന്റെ കുഞ്ഞുമോളല്ല, എഴുതുന്ന ചിന്തിക്കുന്ന വലിയ ആളാണ്. അവളുടെ ഇപ്പോള്‍ ഇറങ്ങുന്ന ചിത്രങ്ങളെല്ലാം കച്ചവട സിനിമകളാണ്. എന്നാല്‍ ചിന്തിക്കുന്ന ശ്രുതി തനിക്കറിയാം. അവളുടെ കഴിവളക്കുന്ന ചിത്രങ്ങള്‍ ഇനി വരാനിരിക്കുന്നേയുള്ളൂ.

kamal-shruthi

നിര്‍മാതാക്കളുടെ വിലക്കു വന്നേേപ്പാള്‍ അവള്‍ ഉപദേശം തേടി വിളിച്ചിരുന്നു. തന്റെ അനുഭവത്തില്‍ ഉണ്ടായിരുന്ന കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു.

രണ്ടാമത്തെ മകള്‍ അക്ഷരയ്ക്കും തന്റെ ഗുണങ്ങള്‍ കിട്ടിയിട്ടുണ്ടെന്ന് കമല്‍ പറഞ്ഞു. പാപനാശം ഗൗതമിയുടെ തിരിച്ചുവരവിന് കളമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാളിയായ ജിത്തു ജോസഫ് സംവിധാനം ചെയ്ത പാപനാശം മോഹന്‍ലാല്‍ നായകനായ ദൃശ്യം അതേപോലെ തമിഴിലിലേക്കു ചെയ്യുകയായിരുന്നില്ല. പൂര്‍ണണായും ഒരു തമിഴ് ചിത്രമാണത്. ഗൗതമിയുടെ തിരിച്ചുവരവ് എന്നുമാത്രം പറഞ്ഞാല്‍ പോര, ആരോഗ്യമുള്ള തിരിച്ചവരവ് എന്നാണു പറയേണ്ടതെന്നും കമല്‍ ഹാസന്‍പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X