താരപുത്രി ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലാണോ? ബോയ് ഫ്രണ്ടിനെ കുറിച്ച് പറഞ്ഞ് നടി

നടന്‍ കമല്‍ഹാസന്റെ മകള്‍ എന്നതിലുപരി തെന്നിന്ത്യന്‍ സിനിമാലോകത്ത് സ്വന്തമായൊരു സ്ഥാനം കണ്ടെത്താന്‍ ശ്രുതി ഹാസന് സാധിച്ചിട്ടുണ്ട്. ഒത്തിരിയധികം ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ശ്രുതിയുടെ പ്രണയത്തെ കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ വരാറുണ്ടായിരുന്നു. കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം നടി തന്നെ പങ്കുവെച്ച വാക്കുകള്‍ വൈറലായിട്ടുമുണ്ട്.

മൈക്കിള്‍ കോര്‍സലേയുമായിട്ടുള്ള ശ്രുതിയുടെ ബന്ധം വിവാഹം വരെ എത്തിയെന്ന് കരുതിയെങ്കിലും അത് അവസാനിപ്പിച്ചതായി നടി വ്യക്തമാക്കുകയായിരുന്നു. തനിക്ക് ഏറെ പ്രിയപ്പെട്ടവന്‍ ആയിരുന്നെങ്കിലും മൈക്കിളുമായി പിരിഞ്ഞുവെന്ന് നടി പറഞ്ഞത് ആരാധകര്‍ക്കും ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ വീണ്ടും ശ്രുതിയുടെ പ്രണയത്തെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടി പറയുകയാണ് താരപുത്രി.

പ്രണയത്തെ കുറിച്ച് ശ്രുതി ഹാസന്‍

അമേരിക്കന്‍ നാടക നടനായ മൈക്കില്‍ കോര്‍സലേയുമായി ശ്രുതി ഹസന്‍ ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് എയര്‍പോര്‍ട്ടിലും പൊതുപരിപാടികളിലുമൊക്കെ എത്തിയതോടെയാണ് ആദ്യം പ്രണയ വാര്‍ത്ത പുറംലോകം അറിയുന്നത്. ഗോസിപ്പുകള്‍ക്കിടയില്‍ മൈക്കിളിനൊപ്പമുള്ള ചിത്രം പുറത്ത് വിട്ട് തന്റെ പ്രണയത്തെ കുറിച്ച് നടിയും വെളിപ്പെടുത്തി. മൈക്കിളിനൊപ്പമാണ് താമസമെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രങ്ങളും താരപുത്രി പങ്കുവെച്ചു.

 പ്രണയത്തെ കുറിച്ച് ശ്രുതി ഹാസന്‍

ഒരിക്കല്‍ കമല്‍ഹാസനൊപ്പം ശ്രുതിയും മൈക്കിളും ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതോടെ അച്ഛനടക്കം കുടുംബത്തിന്റെ പിന്തുണ ശ്രുതിയ്ക്ക് ഉണ്ടെന്ന കാര്യം കൂടി പുറംലോകം അറിഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെയാക്കെ പ്രചരിക്കുന്നതിനിടെയാണ് ഉരുവരും പിരിഞ്ഞെന്ന റിപ്പോര്‍ട്ട് വരുന്നത്. ശ്രുതിയുമായി വേര്‍പിരിഞ്ഞെന്ന കാര്യം മൈക്കില്‍ കോര്‍സലോയാണ് ആദ്യം വെളിപ്പെടുത്തിയത്. പ്രണയം അവസാനിപ്പിച്ചെങ്കിലും ശ്രുതി എപ്പോഴും തന്റെ അടുത്ത സുഹൃത്തായിരിക്കുമെന്നും മൈക്കിള്‍ പറഞ്ഞിരുന്നു.

പ്രണയത്തെ കുറിച്ച് ശ്രുതി ഹാസന്‍

മൈക്കിളിന് ശേഷം തെന്നിന്ത്യന്‍ താരം സിദ്ധാര്‍ഥുമായി ശ്രുതി പ്രണയത്തിലാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ അതിനുള്ള ഉത്തരമാണ് കഴിഞ്ഞ ദിവസം നടി നല്‍കിയിരിക്കുന്നത്. ഒരു ചാറ്റിനിടെ ആരെങ്കിലുമായി പ്രണയത്തിലാണോ എന്ന് ഒരു ആരാധകന്‍ ചോദിച്ചിരുന്നു. 'ഞാന്‍ സിംഗിളാണ്. ഉടനെ ഒരു പ്രണയം നോക്കുന്നില്ലെന്നും നടി പറയുന്നു. തന്റെ പേരില്‍ പ്രചരിക്കുന്ന എല്ലാ വാര്‍ത്തകള്‍ക്കുമുള്ള ഉത്തരമായിട്ടായിരുന്നു ശ്രുതിയുടെ മറുപടി എത്തിയത്.

 പ്രണയത്തെ കുറിച്ച് ശ്രുതി ഹാസന്‍

കൊവിഡ് 19 കാരണം ലോക്ഡൗണ്‍ ആയതിനാല്‍ പാചകവും സംഗീതവുമൊക്കെയായി മുംബൈയിലെ വീട്ടിലാണ് ശ്രുതി ഹാസന്‍. ഇടയ്ക്ക് ചില ചിത്രങ്ങളൊക്കെയായി താരപുത്രി എത്താറുമുണ്ട്. ഇനി സിനിമയുടെ തിരക്കുകളിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണെന്നാണ് അറിയുന്നത്. രവി തേജ നായകനായിട്ടെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ശ്രുതിയും അഭിനയിക്കുന്നുണ്ട്. അതിനൊപ്പം വിജയ് സേതുപതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് എസ്പി ജനനാതന്‍ സംവിധാനം ചെയ്യുന്ന സിനിമയുമാണ് ശ്രുതിയുടേതായി വരാനിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X