നടിമാര്‍ പ്ലാസ്റ്റിക് സര്‍ജറി നടത്താറുണ്ടോ? താന്‍ ചെയ്തിട്ടുണ്ടെന്ന് താരപുത്രി ശ്രുതി ഹാസന്‍

ഉലകനായകന്‍ കമല്‍ഹാസന്റെ മകള്‍ എന്നതിലുപരി തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടിയായിരുന്നു ശ്രുതി ഹാസന്‍. വളരെ കുറഞ്ഞ കാലം കൊണ്ട് തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ച നടി ഇപ്പോള്‍ ചെറിയൊരു ഇടവേള എടുത്ത് മാറി നില്‍ക്കുകയാണ്. ഇടക്കാലത്ത് ശ്രുതി പല വിവാദങ്ങളിലും കുടുങ്ങിയിരുന്നു. അതിലൊന്ന് ശ്രുതി ഹാസന്‍ മുഖത്തിന് പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്നതായിരുന്നു.

സാധാരണ പ്ലാസ്റ്റിക് സര്‍ജറി നടത്തി മുഖത്തിന് സൗന്ദര്യം കൂട്ടിയവരൊന്നും അത് വെളിപ്പെടുത്താറില്ല. എന്നാല്‍ ശ്രുതി ഇക്കാര്യം തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ തന്റെ രൂപത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് നടി പറഞ്ഞിരുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ഒരാളല്ല ഞാനെന്ന് സൂചിപ്പിച്ച് കൊണ്ടാണ് അന്ന് നടി സംസാരിച്ചത്.

 sruthi-haasan

Recommended Video

Actress Sarayu Exclusive Interview | FilmiBeat Malayalam

എന്റെ ശരീരത്തെ കുറിച്ചുള്ള ആളുകളുടെ അഭിപ്രായങ്ങള്‍ തന്നെ ബാധിക്കാറില്ല. അവള്‍ മെലിഞ്ഞതാണ്, അവള്‍ വളരെ തടിച്ചിയാണ് എന്നൊക്കെ നിരന്തരമായി വരുന്ന അഭിപ്രായങ്ങള്‍ ഒഴിവാക്കണമെന്നാണ് എന്റെ അഭിപ്രായം. അന്ന് മൂന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ എടുത്ത ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് താന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ശ്രുതി പറഞ്ഞിരുന്നു. ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളോട് വര്‍ഷങ്ങളായി ഞാന്‍ മാനസികമായും ശാരീരികമായും പോരാടുകയാണ്.

ആ വേദന ചെറുതല്ല. ശാരീരിക മാറ്റവും ചെറുതല്ല. പക്ഷേ ഏറ്റവും എളുപ്പം എന്റെ ആ യാത്ര പങ്കുവെക്കുന്നതാണ്. ഇതെന്റെ ജീവിതവും ഇതെന്റെ മുഖവുമാണെന്ന് ഞാന്‍ സന്തോഷത്തോടെ പറയുന്നു. ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്. അത് തുറന്ന് പറയുന്നതില്‍ എനിക്ക് നാണക്കേടില്ല. അതിനെ ഞാന്‍ പ്രമോട്ട് ചെയ്യുകയോ, അതിന് എതിരായിട്ടോ അല്ല. ഇത് ഞാന്‍ തിരഞ്ഞെടുത്ത ജീവിതമാണ്. നമുക്ക് മറ്റുള്ളവരോടും ചെയ്യാന്‍ കഴിയുന്ന നല്ല കാര്യം എന്താണെന്ന് വെച്ചാല്‍ മാറ്റങ്ങള്‍ അംഗീകരിക്കുകയാണ്. ഞാന്‍ ഓരോ ദിവസവും കുറച്ച് കൂടി എന്നെ സ്നേഹിക്കാന്‍ പഠിക്കുന്നു എന്നും ശ്രുതി പറഞ്ഞിരുന്നു.

 sruthi-haasan

ഇപ്പോഴിതാ ശ്രുതിയുടെ പ്ലാസ്റ്റിക് സര്‍ജറിയുമായി ബന്ധപ്പെട്ട് നടി പറഞ്ഞ ചില കാര്യങ്ങള്‍ കൂടി വൈറലാവുകയാണ്. ഏതെങ്കിലും നടിമാര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്ന് പറയുകയാണെങ്കില്‍ അതൊരു കള്ളമാണ്. കാരണം ആളുകളുടെ മുഖം അത്രയൊന്നും മാറില്ല. നിങ്ങള്‍ മുടി നിറം നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ബ്ലീച്ച് ചെയ്യാന്‍, അല്ലെങ്കില്‍ കണ്ണില്‍ നീല കോണ്‍ടാക്ട് ലെന്‍സ് വെക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ സ്ത്രീകളില്‍ പലരും.

നാല്‍പത് വയസിന് മുകളിലായ സ്ത്രീകള്‍ വിചാരിക്കുന്നത് മുഖത്തെ ചുളിവുകളൊക്കെ മാറ്റണമെന്നാണ്. അത് കുറച്ച് കൂടി തങ്ങളുടെ സൗന്ദര്യത്തിന് നന്നാവുമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ ഇതല്ല എനിക്ക് വേണ്ടത്. എന്റെ ഇഷ്ടം ഇതൊന്നുമല്ലെന്നാണെങ്കില്‍ അവര്‍ ഈ തീരുമാനം സത്യസന്ധമാണോന്ന് കൂടി ചിന്തിക്കണമെന്നും ശ്രുതി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X