»   » ഗോസിപ്പുകാര്‍ക്ക് തിരിച്ചടി, താരപുത്രി കാമുകനൊപ്പം വിവാഹവേദിയിലെത്തി! പിന്തുണയുമായി താരപിതാവ് ഒപ്പം?

ഗോസിപ്പുകാര്‍ക്ക് തിരിച്ചടി, താരപുത്രി കാമുകനൊപ്പം വിവാഹവേദിയിലെത്തി! പിന്തുണയുമായി താരപിതാവ് ഒപ്പം?

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരപുത്രി ശ്രുതി ഹാസന്‍ ഏറെ കാലമായി പാപ്പരാസികളുടെ സ്ഥിരം ഇരയായിരുന്നു. നടിയും അമേരിക്കകാരനായ ആണ്‍സുഹൃത്ത് മൈക്കിള്‍ കോര്‍സലേയുമായി ശ്രുതി പ്രണയത്തിലാണെന്നായിരുന്നു ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നത്. ഇരുവരും മുമ്പ് എയര്‍പോര്‍ട്ടില്‍ നിന്നും കാറിലിരുന്ന് കെട്ടി പിടിക്കുന്നത് പാപ്പരാസികള്‍ ഫോട്ടോ എടുത്ത് വൈറലാക്കിയിരുന്നു.

സിനിമയിലെങ്കിലും ഒരു കാലത്ത് തിളങ്ങി നിന്ന ഈ നായികമാര്‍ തന്നെയാണ് ഇന്നും ആരാധകരുടെ മനസില്‍!

പ്രണയത്തെ കുറിച്ച് തുറന്ന് പറയാന്‍ ശ്രുതി തയ്യാറാവുന്നില്ലെങ്കിലും കഴിഞ്ഞ ദിവസം ഇരുവരും ശ്രുതിയുടെ അമ്മ സരികയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത് വന്നതോടെ ഇരുവരും പ്രണയത്തിലാണെന്ന കാര്യം ആരാധകര്‍ ഉറപ്പിച്ചിരുന്നു. ഇപ്പോള്‍ തമിഴ് നടന്‍ ആദവ് കണ്ണദാസന്റെ വിവാഹത്തില്‍ ഇരുവരും പങ്കെടുത്ത ചിത്രം വൈറലായിരിക്കുകയാണ്.

ആദവ് കണ്ണദാസന്റെ വിവാഹത്തിലും


ശ്രുതിയെയും കാമുകനെയും പലപ്പോഴായി എയര്‍പോര്‍ട്ടില്‍ നിന്നും മറ്റും കണ്ടിട്ടുണ്ടെങ്കിലും ഇരുവരും ഒന്നിച്ചൊരു പരിപാടിയ്‌ക്കെത്തിയിരിക്കുകയാണ്. തമിഴ് നടന്‍ ആദവ് കണ്ണദാസന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ശ്രുതി മൈക്കിള്‍ കോര്‍സലേയ്‌ക്കൊപ്പം എത്തിയത്.

പട്ടുസാരി ഉടുത്ത് ശ്രുതി

വിവാഹത്തിന് പിങ്ക് കളര്‍ പട്ട് സാരി ഉടുത്ത ശ്രുതി, മുല്ലപ്പൂ ചൂടിയും പരമ്പരാഗത വേഷത്തിലായിരുന്നു എത്തിയിരുന്നത്. ഒപ്പം മുണ്ടും ഷര്‍ട്ടും ധരിച്ച് മൈക്കിള്‍ എത്തിയതും ശ്രദ്ധേയമായിരിക്കുകയാണ്. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്.

കമല്‍ ഹാസനൊപ്പം

ശ്രുതിയുടെ പ്രണയം പിതാവ് കമല്‍ ഹാസനും അംഗീകരിച്ച മട്ടാണ്. വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്ന ശ്രുതിയ്ക്കും മൈക്കിളിനുമൊപ്പം നടന്‍ കമല്‍ ഹാസനും ഉണ്ടായിരുന്നു. മൂവരും ഒന്നിച്ചിരുന്ന് സംസാരിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരിക്കുകയാണ്.

പ്രണയം അംഗീകരിച്ചോ


ശ്രുതിയുടെയും മൈക്കിളിന്റെയും പ്രണയത്തിന് കുടുംബം പച്ചക്കൊടി കാണിച്ചതിന്റെ ഭാഗമായിട്ടാണോ ഇരുവരും കമല്‍ ഹാസനൊപ്പം എത്തിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

അമ്മയ്‌ക്കൊപ്പം


കഴിഞ്ഞ ദിവസം ഇരുവരും ശ്രുതിയുടെ അമ്മ സരികയ്‌ക്കൊപ്പം എയര്‍പോര്‍ട്ടിലെത്തിയിരുന്നു. അമ്മയ്ക്ക്് പരിചയപ്പെടുത്താനാണ് ശ്രുതി മൈക്കിളിനെ കൂട്ടി വന്നതെന്നായിരുന്നു വാര്‍ത്തകള്‍. മൂവരുടെയും കൂടി കാഴ്ചയുടെ ഫോട്ടോസും വൈറലായിരുന്നു.

വിടാതെ ഗോസിപ്പുകള്‍


മുമ്പ് മൈക്കിളിനെ എയര്‍പോര്‍ട്ടില്‍ നിന്നും സ്വീകരിക്കാനെത്തിയ ശ്രുതി പാപ്പരാസികളുടെ ക്യാമറ കണ്ണില്‍ കുടങ്ങിയിരുന്നു. ഇരുവരും കൈ കോര്‍ത്ത് പിടിച്ച് പോവുന്നതും, കാറിനുള്ളില്‍ നിന്നും കെട്ടി പുണരുന്ന ദൃശ്യങ്ങളുമായിരുന്നു അന്ന് പുറത്ത് വന്നത്.

മക്കള്‍ക്കുള്ള സ്വാതന്ത്ര്യം

ജീവിതത്തില്‍ മക്കളുടെ കാര്യത്തില്‍ കടുംപിടുത്തമൊന്നുമില്ലാത്ത ആളാണ് കമല്‍ ഹാസന്‍. വിവാഹം എന്നതില്‍ വലിയ കാര്യമില്ലെന്ന് പറഞ്ഞ് നടി ഗൗതമിയ്‌ക്കൊപ്പം ലിവിങ് ടുഗെദര്‍ റിലേഷനിലായിരുന്നു കമല്‍ ഹാസന്‍. ഇനി മകളും പിതാവിന്റെ പാത തന്നെയാണോ പിന്തുടരുന്നതെന്നാണ് ഗോസിപ്പുകാര്‍ക്ക് അറിയാനുള്ളത്.

English summary
Shruti Haasan caught with her boy friend Michael Corsale in Aadhav Kannadhasan's marriage

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X