കമൽ ഹാസന്റെ സ്വത്തില്ലാതെ കോടികൾ! 8 കോടി പ്രതിഫലം വാങ്ങുന്ന ശ്രുതി ഹാസൻ്റെ ആസ്തിയെ പറ്റി റിപ്പോർട്ട് പുറത്ത്

ഗ്ലോബല്‍ ഹീറോ കമല്‍ഹാസന്റെ മൂത്ത മകള്‍ എന്നതിലുപരി തെന്നിന്ത്യയിലെ സൂപ്പര്‍ നടിയാണ് ശ്രുതി ഹാസന്‍. നടി എന്നതിലുപരി ഗായിക കൂടിയാണ് ശ്രുതി. പിതാവിന്റെ ലേബലില്‍ സിനിമയിലേക്ക് എത്തിയെങ്കിലും ഇന്ന് സ്വന്തമായൊരു ഐഡിന്റി സ്വന്തമാക്കാന്‍ ശ്രുതിയ്ക്ക് സാധിച്ചിരുന്നു.

ഏറ്റവുമൊടുവില്‍ സലാര്‍ എന്ന തെലുങ്ക് ചിത്രത്തിലാണ് ശ്രുതി അഭിനയിച്ചത്. സിനിമയിലെ നടിയുടെ പ്രകടനത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ ശ്രുതി ഹാസന്‍ അവരുടെ മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണിന്ന്. ഇതിനോട് അനുബന്ധിച്ച് നടിയെ കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

sruthiss

കമല്‍ഹാസന്റെ മകളെന്ന പേരില്‍ നിന്നും പുറത്ത് കടന്ന ശ്രുതി ഹാസന്‍ ഇന്ന് കാമുകനായ ശാന്തനു ഹന്‍സാരികയുടെ കൂടെ ജീവിക്കുകയാണ്. കരിയര്‍ തുടങ്ങിയതിന് ശേഷം സ്വന്തം ജീവിതവും ആഗ്രഹങ്ങളുമൊക്കെയായി കലാലോകത്ത് സജീവമാവുകയായിരുന്നു താരപുത്രി. ഈ കാലയളവില്‍ സിനിമയിലൂടെയും അല്ലാതെയുമായി നടി നേടിയെടുത്ത സ്വത്തുക്കളുടെ കണക്ക് വിവരം കൂടി പിറന്നാള്‍ ദിനത്തില്‍ പുറത്ത് വന്നിരിക്കുകയാണ്.

നിലവില്‍ തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ശ്രുതി ഹാസന്‍ അഭിനയിക്കുന്നത്. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി നടി വാങ്ങിക്കുന്ന പ്രതിഫലം എട്ട് കോടിയോളമാണെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം സലാറിന് വേണ്ടി നടി ഇത്രയും വലിയ തുക വാങ്ങിയതായിട്ടാണ് വിവരം. നിലവില്‍ നടിയുടെ മാത്രം വരുമാനത്തിലൂടെ നാല്‍പ്പത്തിയഞ്ച് കോടിയോളമാണ് ശ്രുതിയുടെ ആസ്തി.

ഇനി പിതാവിന്റെയും മാതാവിന്റെയും സ്വത്തുക്കള്‍ കൂടി വരികയാണെങ്കില്‍ വലിയൊരു തുക തന്നെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമല്‍ ഹാസന് പുറമേ നടി സരികയാണ് ശ്രുതിയുടെ അമ്മ. ഒരു കാലത്ത് തെന്നിന്ത്യയില്‍ നിറഞ്ഞ് നിന്നിരുന്ന നടിയായിരുന്നു സരിക.

sruthiss

ചെന്നൈയിലും മുംബൈയിലും വീടുകള്‍ ഉണ്ടെങ്കിലും നടിയിപ്പോള്‍ താമസിക്കുന്നത് മുംബൈയിലാണ്. മാത്രമല്ല അഭിനയത്തിന് പുറമേ സംഗീതത്തിലാണ് നടി സജീവമായിരിക്കുന്നത്. 2020 മുതല്‍ വിഷ്യൂല്‍ ആര്‍ട്ടിസ്റ്റായ ശാന്തനു ഹസാരികയുമായി നടി റിലേഷന്‍ഷിപ്പിലായിരുന്നു. ഇരുവരും വിവാഹം കഴിച്ചില്ലെങ്കിലും ലിവിംഗ് റിലേഷനായി കഴിയുകയാണ്.

2011-ല്‍ എആര്‍ മുരുകദോസിന്റെ സംവിധാനത്തില്‍ സൂര്യ നായകനായ ഏഴാം അറിവ് എന്ന ചിത്രത്തിലൂടെ ശ്രുതി നയികയായി അരങ്ങേറ്റം കുറിച്ചത്. 3 എന്ന ചിത്രമാണ് ശ്രുതിയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തത്. ചിത്രത്തില്‍ ധനുഷിന്റെ ഭാര്യയായി അഭിനയിച്ച നടി തന്റെ പ്രകടനത്തിലെ പക്വതയും ശരീരഭാഷയും കൊണ്ട് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

തമിഴില്‍ മാത്രമല്ല, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും ശ്രുതി ഹാസന്‍ തുടര്‍ന്നു. നായികയായി മാത്രമല്ല തനിക്ക് കിട്ടുന്ന ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാമെന്ന നിലയിലേക്കാണ് നടി മാറിയിരിക്കുന്നത്. സലാര്‍ പോലെയുള്ള ചിത്രങ്ങളിലൂടെ നടി അത് തെളിയിച്ച് കൊണ്ടിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X