»   » അജിത്ത് തന്റെ ക്യാമറയില്‍ പകര്‍ത്തിയ ശ്രുതി ഹസന്റെ ഫോട്ടോകള്‍...അതി മനോഹരം

അജിത്ത് തന്റെ ക്യാമറയില്‍ പകര്‍ത്തിയ ശ്രുതി ഹസന്റെ ഫോട്ടോകള്‍...അതി മനോഹരം

Posted By:
Subscribe to Filmibeat Malayalam

തമിഴകത്തിന്റെ തല അജിത്ത് സിനിമാ സംവിധാനത്തിലേക്ക് തിരിഞ്ഞ കാര്യം നേരത്തെ ഫിമിബീറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുന്നതിനൊപ്പം, ക്യാമറയ്ക്ക് പിന്നിലെ കൗതുകരമായ കാര്യങ്ങളെ കുറിച്ചറിയാനും തലയ്ക്ക് വലിയ താത്പര്യമാണ്. അജിത്തില്‍ നല്ലൊരു ക്യാമറമാനുണ്ടെന്ന് പലപ്പോഴും പറഞ്ഞു കേട്ടെങ്കിലും ആരാധകര്‍ക്ക് പോലും അതിന്റെ നിജസ്ഥിതി അറിയില്ലായിരുന്നു.

തലയിലെ ഫോട്ടോഗ്രാഫറെ കുറിച്ച് അറിയാത്തവര്‍ താഴെ കാണുന്ന ശ്രുതി ഹസന്റെ ഫോട്ടോകള്‍ ശ്രദ്ധിക്കുക. ഇതേതെങ്കിലും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ മാഗസിന്‍ കവറുകള്‍്ക് വേണ്ടി എടുത്തതാണെന്ന് തെറ്റിദ്ധരിക്കരുത്. ഈ ചിത്രങ്ങളെല്ലാം അജിത്ത് ക്യാമറയില്‍ പകര്‍ത്തിയതാണ്. കണ്ടു നോക്കൂ...

അജിത്ത് തന്റെ ക്യാമറയില്‍ പകര്‍ത്തിയ ശ്രുതി ഹസന്റെ ഫോട്ടോകള്‍...അതി മനോഹരം

ഈ ചിത്രം അജിത്ത് തന്റെ ക്യാമറയില്‍ പകര്‍ത്തിയതാണ്. തല അജിത്തിന്റെ 56 ആമത്തെ ചിത്രത്തിലെ നായികയാണ് ശ്രുതി. ചിത്രത്തിലെ ഒരു ഗാനരംഗത്താണത്രെ ഈ ചിത്രം പകര്‍ത്തിയത്

അജിത്ത് തന്റെ ക്യാമറയില്‍ പകര്‍ത്തിയ ശ്രുതി ഹസന്റെ ഫോട്ടോകള്‍...അതി മനോഹരം

ശ്രുതി ക്യാമറയ്ക്ക് മുന്നില്‍ അഭിനിച്ചു നില്‍ക്കുമ്പോള്‍ അജിത്ത് പകര്‍ത്തിയ ചിത്രമാണിത്. അജിത്തിന് വേണമെങ്കില്‍ ഒരു ഫോട്ടോഗ്രഫിയുടെ സ്‌കൂള്‍ തുടങ്ങാമെന്നാണ് ആരാധകര്‍ പറയുന്നത്.

അജിത്ത് തന്റെ ക്യാമറയില്‍ പകര്‍ത്തിയ ശ്രുതി ഹസന്റെ ഫോട്ടോകള്‍...അതി മനോഹരം

അജിത്ത് പകര്‍ത്തിയതധികവും ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകളായിരുന്നു. എന്നാലിത് കളര്‍ഫുള്‍ ആണ്. ഒരു പ്രൊഫഷണല്‍ ക്യാമറമാന്‍ പകര്‍ത്തിയ ഫോട്ടോകള്‍ പോലെ മനോഹരം

അജിത്ത് തന്റെ ക്യാമറയില്‍ പകര്‍ത്തിയ ശ്രുതി ഹസന്റെ ഫോട്ടോകള്‍...അതി മനോഹരം

തന്റെ സംഗീതത്തിലുള്ള കഴിവ് അടുത്തിടെ അജിത്തിന് ശ്രുതി കാണിച്ചു കൊടുത്തതാണ്. അതുകൊണ്ടു തന്നെ ശ്രുതി പാടുന്നൊരു പോസിലും അജിത്തൊരു ചിത്രം പകര്‍ത്തി

അജിത്ത് തന്റെ ക്യാമറയില്‍ പകര്‍ത്തിയ ശ്രുതി ഹസന്റെ ഫോട്ടോകള്‍...അതി മനോഹരം

അജിത്ത് ശ്രുതിയുടെ ഫോട്ടോ എടുക്കാനുള്ള തയ്യാറെടുപ്പിലാണ്

അജിത്ത് തന്റെ ക്യാമറയില്‍ പകര്‍ത്തിയ ശ്രുതി ഹസന്റെ ഫോട്ടോകള്‍...അതി മനോഹരം

അജിത്ത് തന്റെ ഫോട്ടോ എടുത്ത സന്തോഷത്തിലാണ് ശ്രുതി. ഇതുവരെ എടുത്തതില്‍ തനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളാണിവയെന്നാണ് ശ്രുതി തന്റെ ട്വിറ്ററില്‍ പറഞ്ഞിരിക്കുന്നത്. ഇതുവരെ അജിത്ത് സര്‍ എന്റെ ഇഷ്ട നടനായിരുന്നു, ഇപ്പോള്‍ ഇഷ്ടപ്പെട്ട ഫോട്ടോഗ്രാഫര്‍ കൂടെയാണെന്നും ശ്രുതി പറയുന്നു

English summary
After Sivabalan(Appukutty), Shruti Haasan gets a chance to pose in front of the familiar camera that Thala Ajith uses to capture everything from nature to his contemporaries.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam