സിം​ഗിളാണ്, മിം​ഗിളാവാൻ തയ്യാർ; നാല് വർഷം നീണ്ട ബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് ശ്രുതി ഹാസൻ

അഭിനയവും മ്യൂസിക്കുമായി കരിയറിലെ തിരക്കുകളിലാണ് നടി ശ്രുതി ഹാസൻ. കമൽ ​ഹാസന്റെ മകളായ ശ്രുതി അച്ഛന്റെ സ്വാധീനമില്ലാതെയാണ് സിനിമാ രം​ഗത്ത് സ്ഥാനം നേടുന്നത്. ഇതേക്കുറിച്ച് നടി അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്. സിനിമാ രം​ഗത്തേക്ക് കടന്ന് വന്നതിന് അച്ഛന്റെ പേര് സഹായിച്ചിട്ടുണ്ടാകാം. പക്ഷെ കരിയറിൽ നിലനിന്നത് ഈ പേര് ഉപയോ​ഗിച്ചല്ലെന്ന് ശ്രുതി വ്യക്തമാക്കി. കമൽ ഹാസനെ പോലെ തന്നെ ജീവിതത്തെ തുറന്ന കാഴ്ചപ്പാടോടെയാണ് ശ്രുതി കാണുന്നത്.

38 കാരിയായ ശ്രുതി ഹാസൻ ഇന്നും അവിവാഹിതയാണ്. ഒന്നിലേറെ പ്രണയ ബന്ധങ്ങൾ ശ്രുതിയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. എന്നാൽ കുറച്ച് വർഷങ്ങൾക്കുള്ളിൽ ഈ ബന്ധങ്ങളെല്ലാം അവസാനിക്കുന്നു.അടുത്തിടെയാണ് പങ്കാളി ശന്തനു ഹസാരികയും ശ്രുതി ഹാസനും വേർപിരിഞ്ഞെന്ന വാർത്ത പുറത്ത് വന്നത്. നാല് വർഷത്തോളം നീണ്ട പ്രണയ ബന്ധം അവസാനിച്ചെന്ന് റിപ്പോർട്ടിൽ പറഞ്ഞു.

Shruti Haasan

അഭ്യൂഹങ്ങൾ കടുത്തിരിക്കെ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ശ്രുതി ഹാസൻ.താൻ സിം​ഗിളാണെന്ന് ശ്രുതി പറയുന്നു. ഇൻസ്റ്റ​ഗ്രാമിൽ ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി. ഇത്തരം ചോദ്യങ്ങൾക്ക് മറുപടി തരുന്നത് ആസ്വദിക്കുന്നില്ല. ഞാൻ പൂർണമായും സിം​ഗിളാണ്. മിം​ഗിൾ ചെയ്യാൻ ആ​ഗ്രഹിക്കുന്നു. ജോലി ചെയ്യുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു. മതിയോ? എന്നാണ് ശ്രുതി ഹാസന്റെ മറുപടി.

ശന്തനു ഹസാരികയുമായി പിരിഞ്ഞെന്ന് പരോക്ഷമായി വ്യക്തമാക്കിയിരിക്കുകയാണ് ശ്രുതി ഹാസൻ. എന്താണ് ബ്രേക്കപ്പിന് കാരണമെന്ന് രണ്ട് പേരും തുറന്ന് പറഞ്ഞിട്ടില്ല. അതേസമയം ഇതേക്കുറിച്ച് ചില അഭ്യൂഹങ്ങൾ വന്നു. കമ്മിറ്റ്മെന്റിന് ശന്തനു ​ഹസാരിക തയ്യാറായില്ലെന്നാണ് പുറത്ത് വന്ന വിവരം. വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ശ്രുതി ആ​ഗ്രഹിച്ചിരുന്നു. എന്നാൽ ശന്തനു ഇതിന് തയ്യാറായില്ലെന്നും അഭ്യൂഹങ്ങൾ വന്നു.

Shruti Haasan

ശ്രുതിയുടെ മുൻ ബ്രേക്കപ്പുകളും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. നടൻ സിദ്ധാർത്ഥുമായുണ്ടായിരുന്ന പ്രണയം ഇതിനുദാഹരണമാണ്. പ്രണയം തുടങ്ങി കുറച്ച് മാസങ്ങൾക്കുള്ളിൽ പ്രശ്നങ്ങൾ വന്നെന്നാണ് അന്ന് വന്ന റിപ്പോർട്ടുകൾ. ഇറ്റലിക്കാരനായ മെെക്കൽ കോർസലായിരുന്നു അടുത്ത കാമുകൻ. ലണ്ടനിലെ ഒരു കൺസേർട്ടിൽ വെച്ചാണ് ശ്രുതിയും മൈക്കലും പരിചയപ്പെടുന്നത്.

ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് വ്യക്തമായതോടെ ഈ ബന്ധവും പിരിഞ്ഞു. ഇതിന് ശേഷമാണ് ഡൂഡിൽ ആർട്ടിസ്റ്റായ ശന്തനു ഹസാരികയുടെ കടന്ന് വരവ്. ശന്തനുവുമായി പ്രണയത്തിലാണെന്ന കാര്യം ശ്രുതി മറച്ച് വെച്ചിരുന്നില്ല. റിപ്പോർട്ടുകൾ പ്രകാരം ഇവർ ലിവിം​ഗ് ടു​ഗെദറിലായിരുന്നു.

ശന്തനുവിനൊപ്പമുള്ള ഫോട്ടോകൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്. 2022 ലാണ് ശന്തനുവിനെക്കുറിച്ച് തുറന്ന് സംസാരിച്ചത്. 2018 മുതൽ ശന്തനുവിനെ അറിയാം. 2020 ന്റെ തുടക്കത്തിലാണ് ശ്രുതി അന്ന് വ്യക്തമാക്കി. സലാർ ആണ് ശ്രുതിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പ്രഭാസ് നായകനായ ചിക്രം മികച്ച വിജയം നേടി. ശ്രുതി ഹാസന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴ് സിനിമകളിൽ ശ്രുതിയെ കണ്ടിട്ട് നാളുകളേറെയായി. തമിഴകത്ത് ശക്തമായ തിരിച്ച് വരവ് നടി നടത്തുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

Read more about: shruti haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X