അപടകാരിയായ മുൻകാമുകൻ; എത്രാമത്തെ ബോയ്ഫ്രണ്ടാണെന്ന് ചോദിക്കുന്നവർ അറിയേണ്ടത്: ശ്രുതി ഹാസൻ

വ്യക്തി ജീവിതത്തിൽ‌ എന്നും തന്റേതായ തീരുമാനങ്ങളുമായി മുന്നോട്ട് പോയ നടിയാണ് ശ്രുതി ഹാസൻ. നടി, ​മ്യുസീഷൻ എന്നീ നിലകളിലെല്ലാം ശ്രുതി സ്വന്തം കഴിവ് തെളിയിച്ചു. കയറ്റിറക്കങ്ങൾ ശ്രുതി ഹാസന്റെ സിനിമാ കരിയറിൽ ഉണ്ടായിട്ടുണ്ട്. സിനിമകളിൽ നിന്ന് ഇടവേളയെടുത്ത് ഒരു ഘട്ടത്തിൽ ശ്രുതി വിദേശത്ത് പോയിരുന്നു. ഇപ്പോൾ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് താരം. ശ്രുതി ഹാസന്റെ പ്രണയ ബന്ധങ്ങൾ എപ്പോഴും ചർച്ചയാകാറുണ്ട്.

കഴിഞ്ഞ വർഷമാണ് ശ്രുതി ഹാസനും കാമുകൻ ശന്തനു ഹസാരികയും ബ്രേക്കപ്പായത്. എന്താണ് ബ്രേക്കപ്പിന് കാരണമെന്ന് നടി വ്യക്തമാക്കിയിരുന്നില്ല. തന്റെ മുൻ പ്രണയങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതി ഹാസൻ‌. ബന്ധങ്ങൾ അവസാനിപ്പിച്ചതിൽ തനിക്ക് ഖേദമില്ലെന്ന് ശ്രുതി ഹാസൻ പറയുന്നു. ഫിലിംഫെയറിനോടാണ് പ്രതികരണം.

Shruti Haasan

റിലേഷൻ‌ഷിപ്പുകളിൽ സ്വാധീനിക്കപ്പെടരുതായിരുന്നെന്ന് ഇന്ന് തോന്നാറുണ്ട്. വർഷങ്ങളായിട്ടും അതിൽ മാറ്റം വന്നിട്ടില്ല. ഒരു ബന്ധത്തിലാകുമ്പോൾ പൂർണമായും അതിലേക്ക് കടക്കും. ഒഴിവാകുമ്പോൾ പൂർണമായും പുറത്തേക്ക് വരും. മുൻ ബന്ധങ്ങളിൽ ഖേദമില്ല. നമ്മൾക്കെല്ലാവർക്കും അപകടകാരിയായ ഒരു എക്സ് ഉണ്ടാകും. അത് മാറ്റി നിർത്തിയാൽ ഖേദങ്ങളില്ലാതെ ആ അദ്ധ്യായം അടയ്ക്കും. അതേസമയം തന്റെ പരമാവധി ആ ബന്ധത്തിൽ ശ്രമിക്കുമെന്നും ശ്രുതി ഹാസൻ പറയുന്നു. ഇത് എത്രാമത്തെ ബോയ്ഫ്രണ്ടാണെന്ന് ആളുകൾ ചോദിക്കും. അവരെ സംബന്ധിച്ച് അതൊരു നമ്പറാണ്. പക്ഷെ എന്നെ സംബന്ധിച്ച് പ്രണയത്തിൽ എന്റെ പരാജയങ്ങളുടെ എണ്ണമാണത്.

അതേസമയം മുൻ കാമുകൻമാരെ കുറ്റപ്പെടുത്തില്ലെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി. നമുക്കൊപ്പമുള്ള ആൾക്കൊപ്പം ഒരേ സമയത്ത് മാറുക എന്നത് സാധ്യമല്ലെന്ന് തനിക്ക് തോന്നുന്നെന്നും നടി പറയുന്നു. എന്റെ റിലേഷൻഷിപ്പുകളേക്കാൾ മറ്റൊന്നും എന്നെക്കുറിച്ച് എന്നെ പഠിപ്പിച്ചിട്ടില്ല. പ്രെെവറ്റ് ലെെഫിൽ വ്യത്യസ്തയാണ്. ഒരു റിലേഷൻ റീ വിസിറ്റ് ചെയ്താൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് നേരത്തെ ആ ബന്ധത്തിൽ നിന്ന് പുറത്ത് ക‌ടക്കും എന്നാണ് ശ്രുതി ഹാസൻ നൽകിയ മറുപടി.

Shruti Haasan About Relationships

ലണ്ടനിൽ നിന്നുള്ള നടൻ മെെക്കൽ കോർസലെയുമായുള്ള പ്രണയമാണ് ഇതിന് മുമ്പ് ശ്രുതിയുടെ വാർത്താ പ്രാധാന്യം നേടിയ ബന്ധം. 2019 ലായിരുന്നു ഇവർ ബ്രേക്കപ്പായത്. പ്രണയത്തിലാണെന്ന കാര്യം ഇരുവരും മാധ്യമങ്ങളിൽ നിന്നും മറച്ച് വെച്ചിരുന്നില്ല. ബ്രേക്കപ്പിന് ശേഷം ശ്രുതി ശന്തനു ഹസാരികയുമായി അടുത്തു. ശ്രുതിയെ മുൻ പ്രണയങ്ങളെക്കുറിച്ച് പല ​ഗോസിപ്പുകളും പ്രചരിച്ചിട്ടുണ്ട്. ശ്രുതി ഹാസനും നടൻ സിദ്ധാർത്ഥും പ്രണയത്തിലായിരുന്നെന്നാണ് പ്രചരിച്ച ഒരു ​ഗോസിപ്പ്. ശ്രുതിയെയും ധനുഷിനെയും കുറിച്ച്​ ​ഗോസിപ്പ് വന്നിട്ടുണ്ട്. എന്നാൽ അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ ശ്രുതി ഹാസൻ തയ്യാറായില്ല.

പുതിയ അഭിമുഖത്തിൽ ജീവിതത്തിൽ തനിക്ക് വന്ന മാറ്റങ്ങളെക്കുറിച്ചും ശ്രുതി ഹാസൻ സംസാരിക്കുന്നുണ്ട്. വലിയ ആറ്റിറ്റ്യൂഡ് ഉള്ളയാളായിരുന്നു. അതേക്കുറിച്ച് തിരിഞ്ഞ് നോക്കുമ്പോൾ ഞാൻ മറ്റുള്ളവരേക്കാൾ വലുതാണ് എന്ന ചിന്തയിൽ നിന്നല്ല അത് വന്നത്. പേടിയിൽ നിന്നും എനിക്കെന്തൊക്കെയോ കുറവുകളുണ്ടെന്നുമുള്ള തോന്നലിൽ നിന്നാണ്. ആത്മവിശ്വാസമുണ്ടെന്ന് പുറമേക്ക് കാണിക്കുകയായിരുന്നു താനെന്നും പിന്നീട് യഥാർത്ഥത്തിൽ ആത്മവിശ്വാസം വന്നപ്പോഴാണ് താൻ വിനീതയായതെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി. സിനിമകളുടെ തിരക്കിലാണ് ശ്രുതി ഹാസനിപ്പോൾ. കൂലിയാണ് തമിഴിൽ വരാനിരിക്കുന്ന സിനിമ. നടിയുടെ വരാനിരിക്കുന്ന സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: shruti haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X