വിവാ​ഹത്തേക്കാൾ നല്ലത് ഇതല്ലേ; ഞാൻ ഹാപ്പിയാണ്; വിവാഹമെന്ന വാക്കിനോട് പേടി; തുറന്ന് പറഞ്ഞ് ശ്രുതി ഹാസൻ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ നടിയാണ് ശ്രുതി ഹാസൻ. കമൽ ഹാസന്റെ മകളായ ശ്രുതി ഹാസൻ കരിയറിൽ പല പരീക്ഷണങ്ങൾക്കും തയ്യാറായി. താരപുത്രി, സൂപ്പർസ്റ്റാർ സിനിമകളിലെ അവസരം തുടങ്ങി അനുകൂലമായ പല ഘടകങ്ങൾ ഉണ്ടായിട്ടും ശ്രുതി തെരഞ്ഞെ‌ടുത്ത പാതകൾ വ്യത്യസ്തമായിരുന്നു. അഭിനയത്തിനൊപ്പം മ്യൂസിക് കരിയറിനും നടി പ്രാധാന്യം നൽകി. തെന്നിന്ത്യൻ സിനിമാ ലോകത്തെ പതിവ് സ്റ്റീരിയോടൈപ്പുകൾക്ക് പുറത്ത് നിൽക്കാൻ ശ്രുതി ശ്രമിച്ചു.

ഇതിനിടെ കരിയർ ​ഗ്രാഫിൽ വീഴ്ചകളും ശ്രുതിക്ക് വന്നിട്ടുണ്ട്. എന്നാലിപ്പോൾ വീണ്ടും സജീവ സാന്നിധ്യമാകുകയാണ് താരം. കരിയറിനൊപ്പം ശ്രുതിയുടെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. ശന്തനു ഹസാരിക എന്നാണ് ശ്രുതിയുടെ കാമുകന്റെ പേര്. ഡൂഡിൽ ആർട്ടിസ്റ്റായ ശന്തനുവിനൊപ്പമുള്ള ചിത്രങ്ങൾ ശ്രുതി ഇടയ്ക്ക് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ശ്രുതി ഹാസൻ.

Shruti Haasan

വിവാഹത്തിലേക്ക് കടക്കാൻ ഇപ്പോൾ ഒരുക്കമല്ലെന്ന് ശ്രുതി ഹാസൻ പറയുന്നു. വിവാഹം എന്ന വാക്ക് എന്നെ ഭയപ്പെടുത്തുന്നുണ്ട്. ഞാൻ അവനൊപ്പം ഹാപ്പിയാണ്. ഒരുമിച്ച് നല്ല വർക്കുകൾ ചെയ്യുന്നു. ഒരുമിച്ചുള്ള സമയം വളരെ നല്ലതാണ്. പല വിവാഹങ്ങളേക്കാളും നല്ലതല്ലേ ഇതെന്നും ശ്രുതി ഹാസൻ ചോദിക്കുന്നു.

ശന്തനുവുമായുള്ള തന്റെ അടുപ്പത്തിന്റെ ആഴത്തെക്കുറിച്ചും ശ്രുതി ഹാസൻ സംസാരിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ഞങ്ങൾ പരസ്പരം സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. പ്രതിസന്ധി ഘട്ടത്തിലൂടെ പോകുമ്പോൾ ഒരാൾ ഒപ്പമുണ്ടാകുന്നത് നല്ലതാണ്. എല്ലാം ഒറ്റയ്ക്ക് നേരിടുന്നതിലും നല്ലതാണത്. ഞങ്ങൾ പരസ്പരം പങ്കുവെക്കുന്നതിനേക്കാൾ നല്ലതെന്തെങ്കിലും ഉണ്ടെന്ന് താൻ കരുതുന്നില്ലെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി.

Shruti Haasan

ശന്തനുവിന് മുമ്പ് ഇറ്റലിക്കാരനായ മൈക്കൽ കോർസലുമായി പ്രണയത്തിലായിരുന്നു ശ്രുതി. പിന്നീട് ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ശ്രുതി ഹാസൻ മടിക്കാറില്ല. കോസ്മെറ്റിക് സർജറി ചെയ്തിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ ചുരുക്കം നടിമാരിൽ ഒരാളാണ് ശ്രുതി.

താരുപുത്രിയാണെങ്കിലും സാമ്പത്തികമായും കരിയറുമായും ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സ്വന്തമായി നോക്കുന്നതാണ് ശ്രുതി ഹാസനിഷ്ടം. 21ാം വയസിൽ സ്വന്തം ചെലവിൽ വീട് മാറി താമസിച്ച ശ്രുതി ഹാസൻ അന്ന് മുതലേ സാമ്പത്തിക ഉത്തരവാദിത്തങ്ങളെല്ലാം സ്വയം നോക്കുന്നു. എല്ലാവരെയും പോലെ സാമ്പത്തിക പ്രശ്നങ്ങൾ തനിക്കുണ്ടായിട്ടുണ്ട്. സഹായിക്കാൻ അച്ഛനെ വിളിക്കാം പക്ഷെ താൻ വിളിച്ചിട്ടില്ലെന്നും ശ്രുതി ഹാസൻ മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞു.

അച്ഛനോട് സിനിമകളേക്കാൾ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഉപദേശം തേടാറ്. അച്ഛൻ നിരീശ്വരവാദിയാണെങ്കിലും താൻ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെന്നും ശ്രുതി ഹാസൻ അന്ന് വ്യക്തമാക്കി. അക്ഷര ഹാസൻ എന്നാണ് ശ്രുതിയുടെ സഹോദരിയുടെ പേര്. അക്ഷരയും സിനിമാ രം​ഗത്ത് സാന്നിധ്യമറിയിക്കാറുണ്ട്.

കമൽ ഹാസന് രണ്ടാമത്തെ ഭാര്യ സരികയിൽ പിറന്ന മക്കളാണ് ശ്രുതി ഹാസനും അക്ഷര ഹാസനും. സലാർ ആണ് ശ്രുതി ഹാസൻ നായികയായെത്തുന്ന പുതിയ ചിത്രം. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭാസാണ് നായകൻ. പൃഥിരാജും പ്രധാന വേഷം ചെയ്യുന്നു.

Read more about: shruti haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X