അയാളെന്റെ പിന്നാലെ വന്നു; എനിക്ക് ബോഡി ​ഗാർഡുകളില്ല; മോശം അനുഭവം തുറന്ന് പറഞ്ഞ് ശ്രുതി ഹാസൻ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് തിരക്കേറുകയാണ് നടി ശ്രുതി ഹാസന്. കരിയറിൽ ചെറിയൊരു വീഴ്ച ഇടയ്ക്ക് സംഭവിച്ചെങ്കിലും വീണ്ടും സിനിമാ രം​ഗത്ത് വീണ്ടും നടി ശക്തമായ സാന്നിധ്യമാകുന്നു.സലാർ ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. കമൽ ഹാസന്റെ മകളാണെങ്കിലും താരപുത്രിയുടെ പ്രിവിലേജുകളിൽ അല്ല ശ്രുതി തന്റെ കരിയർ പടുത്തുയർത്തിയത്. അച്ഛന്റെ പേരിൽ അറിയപ്പെടാനല്ല താൻ ആ​ഗ്രഹിക്കുന്നതെന്നും ശ്രുതി വ്യക്തമാക്കിയി‌ട്ടുണ്ട്.

അതേസമയം കമൽ ഹാസൻ ആദ്യമായി സംവിധാനം ചെയ്ത ഹേയ് രാം എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ശ്രുതി ചെയ്തി‌ട്ടുണ്ട്. 2009 ൽ ലക്ക് എന്ന ഹിന്ദി സിനിമയിലൂടെയാണ് ശ്രുതി നായികയായി തുടക്കം കുറിക്കുന്നത്. ഹിന്ദി സിനിമാ രം​ഗത്ത് കാര്യമായി ശ്രദ്ധിക്കപ്പെടാത്ത സാഹചര്യത്തിൽ നടി തെന്നിന്ത്യൻ സിനിമയിലേക്ക് ചുവട് മാറി. 2011 ൽ ഏഴാം അറിവ് എന്ന ചിത്രത്തിലൂടെ തമിഴകത്തേക്ക് കടന്ന് വന്ന ശ്രുതി വൻ ജനശ്രദ്ധ നേടി. മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരവും ശ്രുതി ഹാസൻ സ്വന്തമാക്കി.

Shruti Haasan

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് ശ്രുതി ഹാസൻ. അഭിപ്രായങ്ങൾ തുറന്ന് പറയാൻ ന‌‌ടി മടിക്കാറില്ല. കഴിഞ്ഞ ദിവസമാണ് ശ്രുതി ഹാസന്റെ ഒരു വീഡിയോ വൈറലായത്. എയർപ്പോർട്ടിലൂ‌ടെ നടക്കവെ ഒരു വ്യക്തിയിൽ നിന്നും നടി ഒഴിഞ്ഞ് മാറാൻ ശ്രമിക്കുന്ന വീഡിയോയായിരുന്നു ഇത്. ദൃശ്യങ്ങൾ കണ്ട പലരും ശ്രുതി ഹാസനെ വിമർശിച്ചു. നടി അഹങ്കാരിയാണെന്നും ആരാധകരോ‌ട് ഇങ്ങനെ പെരുമാറുന്നത് ശരിയല്ലെന്നും വിമർശനം വന്നു. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിലൂ‌‌ടെ വന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണിപ്പോൾ താരം.

എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് ശ്രുതി ഹാസൻ തുറന്ന് പറഞ്ഞു. പിന്തുടർന്ന ആളാരാണെന്ന് എനിക്കറിയില്ല. എയർപോർട്ടിലൂടെ നടക്കവെ ഇയാൾ പിന്തു‌ടരുന്നത് ഞാൻ ശ്രദ്ധിച്ചു.അയാൾ വളരെ എടുത്ത് വന്നു. ചുറ്റമുണ്ടായിരുന്ന ഫോട്ടോ​ഗ്രാഫർമാർ അടുത്ത് വന്ന് നിൽക്കൂ, നിങ്ങൾക്ക് നാണം തോന്നുന്നുണ്ടോ എന്നൊക്കെ അയാളോട് ചോദിച്ചു.

Shruti Haasan

എനിക്ക് അസ്വസ്ഥത തോന്നി. ഞാൻ മാറി നടന്നു. പക്ഷെ കാറിൽ കയറുന്നത് വരെ അയാൾ എന്റെ പിന്നാലെ വന്നു. പേടിച്ച് പോയ ഞാൻ നിങ്ങളാരാണെന്ന് ഉറക്കെ ചോദിച്ചു. പെട്ടെന്ന് അയാൾ പോയി. ഞാൻ ബൗൺസേർസിനെ വെച്ചിട്ടില്ല. എനിക്ക് സ്വതന്ത്ര്യമായി ജീവിക്കാനാണിഷ്ടം. അതുകൊണ്ടാണ് ബോഡി ​ഗാർഡും സെക്യൂരിറ്റികളും ഇല്ലാത്തത്. പക്ഷെ ഇനി അതേക്കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി.

പൊതുവിടങ്ങളിലെ ഇത്തരം ബുദ്ധിമുട്ടികളെക്കുറിച്ച് നേരത്തെ പല താരങ്ങളും സംസാരിച്ചിട്ടുണ്ട്. അപരിചിതരിൽ നിന്നുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ മിക്കവരും ബോഡി​ഗാർഡുകളെ നിയോ​ഗിക്കാറുണ്ട്. പാപ്പരാസികളോടും ശല്യപ്പെടുത്തുന്ന ആരാധകരോടും രൂക്ഷമായി പ്രതികരിക്കുന്ന താരമാണ് ജയ ബച്ചൻ. പൊതുവിടങ്ങളിൽ ഇതിന്റെ പേരിൽ ശബ്ദമുയർത്താനും ജയ ബച്ചൻ മടിക്കാറില്ല.

തന്റെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം അം​ഗീകരിക്കാൻ പറ്റില്ലെന്ന് ജയ ബച്ചൻ വ്യക്തമാക്കിയിട്ടുമുണ്ട്. മുമ്പൊരിക്കൽ ഒരു ഫോട്ടോ​ഗ്രാഫറോട് ജയ ബച്ചൻ ദേഷ്യപ്പെട്ട വീഡിയോ വൈറലായിരുന്നു. അന്ന് ജയ ബച്ചനെതിരെ വിമർശനങ്ങളും വന്നു. എന്നാൽ ജയ ഇതൊന്നും കാര്യമാക്കാറില്ല.

Read more about: shruti haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X