കമല്‍ ഹാസന്റെ മകളെന്ന പേര് ഭാരമായിട്ടുണ്ട്! അഹങ്കാരിയെന്നാണ് പലരും തന്നെ വിളിച്ചതെന്ന് നടി ശ്രുതി ഹാസന്‍

തെന്നിന്ത്യയിലാകെ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് ശ്രുതി ഹാസന്‍. എന്നാല്‍ സിനിമയില്‍ നിന്നും ചെറിയ ഗ്യാപ്പിട്ട് സംഗീതലോകത്തിലേക്ക് ചുവടുറപ്പിച്ചിരിക്കുകയാണ് നടി. ഏറ്റവും പുതിയതായി 'മോണ്‍സ്റ്റര്‍ മെഷീന്‍', എന്ന സംഗീത ആല്‍ബം പുറത്തിറക്കിയിരിക്കുകയാണ് നടി. കുറഞ്ഞ സമയം കൊണ്ട് വീഡിയോ വൈറലായി. ഇതിനോട് അനുബന്ധിച്ച് നടി തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.

ഉലകനായകന്റെ മകള്‍ എന്ന വിശേഷണത്തിന്റെ ഭാരം തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും കരിയറിന്റെ തുടക്കം അത്ര എളുപ്പമായിരുന്നില്ലെന്നുമാണ് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ശ്രുതി പറയുന്നത്. അക്കാലത്ത് തന്റെ പേരിനൊപ്പമുണ്ടായിരുന്ന വിശേഷണം 'ധിക്കാരി', എന്നാണെന്നും നടി കൂട്ടിച്ചേര്‍ത്തു...

sruthi

'ഇന്‍ഡസ്ട്രിയിലേക്ക് വന്നപ്പോള്‍ കമല്‍ ഹാസന്റെ മകള്‍ എന്നതിന്റെ ഭാരം തനിക്ക് നേരിടേണ്ടി വന്നിരുന്നു. അത് മാറ്റി നിര്‍ത്തിയാല്‍ അഹങ്കാരി എന്നതടക്കമുള്ള പദങ്ങളാണ് എന്റെ പേരിനൊപ്പം ഉണ്ടായിരുന്നത്.

കരിയറിന്റെ തുടക്കത്തില്‍ ഞാനൊരു ധിക്കാരിയാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. അന്ന് ഇത്തരം അരക്ഷിതാവസ്ഥയിലൂടെയും ഭയങ്ങളിലൂടെയുമാണ് ഞാന്‍ കടന്ന് പോയതെന്ന്', ശ്രുതി വെളിപ്പെടുത്തുന്നു.

സ്ത്രീയെന്ന നിലയില്‍ അഭേദ്യമായ സമരമുഖം നമ്മള്‍ തീര്‍ത്തു. എനിക്ക് ആളുകളെ കാണുമ്പോള്‍ അവരെ മനസിലാക്കാന്‍ ഏറെ സമയം എടുക്കാറുണ്ട്. എന്നാല്‍ എന്നെ കാണുന്ന ഉടനെ തന്നെ എല്ലാവരും ഞാനൊരു അഹങ്കാരിയാണെന്ന് പറഞ്ഞേക്കും. ഞാനൊരിക്കലും അങ്ങനെയല്ല. ദൈവം എല്ലാത്തിനും സാക്ഷിയാണ്. ഒരു സ്ത്രീ ചെയ്യുന്ന അതേ കാര്യം പുരുഷനാണ് ചെയ്യുന്നതെങ്കില്‍ അത് മറ്റൊരു വിധത്തിലാകും സമൂഹം സ്വീകരിക്കുകയെന്ന് ശ്രുതി പറയുന്നു.

sruthi

അതേ സമയം താനൊരു പുരുഷവിദ്വേഷിയല്ലെന്ന് കൂടി ശ്രുതി വ്യക്തമാക്കുന്നു. സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്‌നം പുരുഷന്മാരുടെ മാനസികാരോഗ്യത്തെ കുറിച്ച് വേണ്ടത്ര സംസാരിക്കാത്തതും അവര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദവുമാണ്. നമുക്ക് പരസ്പരം കൂടുതല്‍ മനസിലാക്കാന്‍ കഴിയുന്ന ഒരു സംഭാഷണം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.

നടന്‍ കമല്‍ ഹാസന്റെയും നടി സരിക താക്കൂറിന്റെയും മൂത്തമകളാണ് ശ്രുതി ഹാസന്‍. മാതാപിതാക്കളെ പോലെ അഭിനയത്തില്‍ ചുവടുറപ്പിക്കാനാണ് ശ്രുതിയും തീരുമാനിച്ചത്. ചെറിയ പ്രായത്തില്‍ നിരവധി സിനിമകളില്‍ ബാലതാരമായി നടി അഭിനയിച്ചു.

ഹിന്ദി, തമിഴ്, തെലുങ്ക്, തുടങ്ങി പല ഭാഷകളിലും പ്രധാനപ്പെട്ട വേഷങ്ങളില്‍ അഭിനയിച്ചു. ഇപ്പോള്‍ തെലുങ്കില്‍ രണ്ട് സിനിമ ചെയ്യുന്നതിനൊപ്പം ഇംഗ്ലീഷിലും ശ്രുതി അഭിനയിക്കുകയാണ്.

പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ പ്രഭാസ് നായകനാവുന്ന സലാര്‍ ആണ് അടുത്തതായി ശ്രുതിയുടെ വരാനിരിക്കുന്ന സിനിമ. അഭിനയവും സംഗീതവുമൊക്കെ ചേര്‍ന്ന് കലാ ജീവിതമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ശ്രുതി മുന്‍പ് പറഞ്ഞിരുന്നു. ഇപ്പോള്‍ പുറത്തിറക്കിയ ആല്‍ബവും ഇതിന് മുന്നോടിയാണ്.

ഇടയ്ക്ക് ചില പ്രണയബന്ധങ്ങളാണ് നടിയുടെ ജീവിതത്തെ പറ്റി കൂടുതല്‍ അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. അമേരിക്കന്‍ തിയറ്റര്‍ ആര്‍ട്ടിസ്റ്റായ മൈക്കിള്‍ കോര്‍സലയുമായി ഉണ്ടായിരുന്ന ബന്ധം വളരെ പെട്ടെന്ന് നടി അവസാനിപ്പിച്ചു.

ഇരുവരും ഒരുമിച്ച് ലിംവിഗ് റിലേഷനായി താമസിച്ച് വരികയായിരുന്നു. 2019 ലാണ് നടി ഈ ബന്ധം അവസാനിക്കുന്നത്. പിന്നീട് മറഅറൊരു പ്രണയത്തിലായി.

നിലവില്‍ ഡൂഡിള്‍ ആര്‍ട്ടിസ്റ്റായ ശാന്തനു ഹസാരികയുമായി പ്രണയത്തിലാണ് നടി. ഇരുവരും ഒരുമിച്ച് പിറന്നാള്‍ ആഘോഷിച്ചതും സംഗീത പരിപാടികളില്‍ പങ്കെടുക്കുന്നതും വാര്‍ത്തകളില്‍ നിറയാറുണ്ട്. 2020 മുതല്‍ ശാന്തനുവുമായി നടി ഇഷ്ടത്തിലാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X