ആഡംബര കാറിൽ നിന്നും ലോക്കൽ ട്രെയിനിലേക്ക്; അച്ഛനും അമ്മയും പിരിഞ്ഞ സമയം; ശ്രുതി ഹാസൻ പറയുന്നു

താരപുത്രിയാണെങ്കിലും പിതാവ് കമൽ ഹാസന്റെ താരപ്രഭയുടെ നിഴലിൽ കരിയറിൽ വളരാൻ ശ്രുതി ഹാസൻ ആ​ഗ്രഹിച്ചിട്ടില്ല. അഭിനയത്തിലും സം​ഗീതത്തിലും തന്റേതായ വഴിയിലൂടെ ശ്രുതി ഹാസൻ നീങ്ങി. ബോളിവുഡിലായിരുന്നു ശ്രുതിയുടെ തുടക്കം. എന്നാൽ തെലുങ്ക്, തമിഴ് സിനിമാ ലോകത്താണ് ശ്രുതി ഹാസൻ താരമായി വളർന്നത്. കമൽ ഹാസന്റെയും മുൻ ഭാര്യ സരികയുടെയും മൂത്ത മകളാണ് ശ്രുതി ഹാസൻ. അക്ഷര ഹാസനാണ് ഇളയ മകൾ.

അച്ഛനും അമ്മയും വേർപിരിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് പുതിയ അഭിമുഖത്തിൽ ശ്രുതി ഹാസൻ. ആ കാലഘട്ടം വെല്ലുവിളി നിറഞ്ഞതായിരുന്നെന്ന് ശ്രുതി ഹാസൻ പറയുന്നു. ഫിലിം ഫെയറിനോടാണ് പ്രതികരണം. ഞാൻ സിനിമാ രം​ഗത്തേക്ക് വരുന്നതിന് മുമ്പ് എന്താണ് സംഭവിച്ചതെന്ന് ഒരുപാട് പേർക്ക് അറിയില്ല. ജീവിതവും മാതാപിതാക്കളുടെ വേർപിരിയലും എന്നെ വിനീതയാക്കി. ഞങ്ങൾ ബം​ഗ്ലാവുകളിൽ അല്ല കഴിഞ്ഞത്. അമ്മ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ ഞങ്ങൾ ചെന്നെെയിൽ നിന്നും മുംബെെയിലേക്ക് മാറി. അത് കംഫർട്ടബിളായിരുന്നില്ല.

Shruti Haasan  Kamal Haasan  Sarika

ആ പാഠങ്ങളിൽ സന്തോഷമുണ്ട്. നിങ്ങൾക്ക് മെഴ്സിഡസിൽ നിന്നു ലോക്കൽ ട്രെയിനിലേക്ക് ജീവിതത്തിൽ വളരെ പെട്ടന്ന് മാറാനാകുമെന്ന് ഞാൻ മനസിലാക്കി. രണ്ട് പഠിക്കാൻ പറ്റുന്ന ജേർണിയാണ്. പിന്നീട് അപ്പയുമായി ഞാൻ റി കണക്‌ട് ചെയ്തു. വിദേശത്ത് മ്യൂസിക് പഠിക്കാൻ പോയി. എനിക്ക് എന്റേതായ സ്പേസും പണവും സ്വാതന്ത്രവും വേണമെന്ന് എപ്പോഴും തോന്നിയിരുന്നു. അതിനാൽ കമൽ ഹാസന്റെ മകൾ എന്ന പേര് താൻ തലയിൽ കയറ്റിയി‌ട്ടില്ലെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി.

എന്നാൽ ഞാൻ വലിയ ആറ്റിറ്റ്യൂഡ് ഉള്ളയാളായിരുന്നു. അതേക്കുറിച്ച് തിരിഞ്ഞ് നോക്കുമ്പോൾ ഞാൻ മറ്റുള്ളവരേക്കാൾ വലുതാണ് എന്ന ചിന്തയിൽ നിന്നല്ല അത് വന്നത്. പേടിയിൽ നിന്നും എനിക്കെന്തൊക്കെയോ കുറവുകളുണ്ടെന്നുമുള്ള തോന്നലിൽ നിന്നാണ്. ആത്മവിശ്വാസമുണ്ടെന്ന് പുറമേക്ക് കാണിക്കുകയായിരുന്നു. ഒരുപാട് വർഷം അങ്ങനെയായിരുന്നു. പിന്നീട് ആത്മവിശ്വാസം വന്ന ശേഷമാണ് ഞാൻ ഹംബിൾ ആയത്. എല്ലാവരെയും അങ്ങനെയാണെന്ന് കരുതുന്നെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി. ‌

Shruti Haasan  Kamal Haasan  Sarika

സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു കമൽ ഹാസൻ-സരിക ബന്ധം. ഡാൻസർ വാണി ​ഗണപതിയുമായുള്ള വിവാഹ ബന്ധം നിലനിൽക്കെയാണ് കമൽ ഹാസൻ സരികയുമായി അടുക്കുന്നത്. കുറേക്കാലം ലിവിം​ഗ് ടു​ഗെദർ റിലേഷൻഷിപ്പിലായിരുന്നു ഇവർ. ഹിന്ദി സിനിമകളിൽ തിരക്കേറിയ സമയത്താണ് സരിക കമലുമായി അടുക്കുന്നതും മുംബൈ വിട്ട് ചെന്നെെയിലേക്ക് വരുന്നതും. 2004 ൽ സരികയും കമലും വേർപിരിഞ്ഞു.

മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ച് സരിക സംസാരിച്ചിരുന്നു. എടുത്ത തീരുമാനങ്ങളിൽ ഖേദം ഇല്ല. എനിക്ക് രണ്ട് മൂന്നോ അവസരങ്ങൾ കൂടി തന്നിരുന്നെങ്കിലും അത് ജീവിതം ഇങ്ങനെ തന്നെയേ ഞാൻ ജീവിക്കുമായിരുന്നുള്ളൂ. കാരണം ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ നടന്നിട്ടുണ്ടെന്ന് സരിക അന്ന് വ്യക്തമാക്കി. സിനിമാ രം​ഗത്ത് ശ്രുതി ഹാസനും കമൽ ഹാസനും സജീവമാണ്. കമൽ ഹാസന്റെ പുതിയ ചിത്രം ത​ഗ് ലെെഫ് റിലീസിന് ഒരുങ്ങുന്നു. മണിരത്നമാണ് സിനിമയുടെ സംവിധായകൻ. വർഷങ്ങൾക്ക് ശേഷം കമൽ ഹാസൻ-മണിരത്നം കോമ്പിനേഷനിൽ എത്തുന്ന സിനിമയാണ് ത​ഗ് ലെെെഫ്. കൂലിയാണ് കമൽ ഹാസന്റെ പുതിയ സിനിമ.

More from Filmibeat

Read more about: shruti haasan kamal haasan sarika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X