For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ ചോദ്യം വരുന്നത് കൊണ്ടാണ് പ്രണയത്തെ കുറിച്ച് മിണ്ടാത്തത്; കമല്‍ ഹാസന്റെ മകൾ ശ്രുതി വീണ്ടും പ്രണയത്തില്‍

  |

  ഒന്നിലധികം വിവാഹം കഴിച്ചതിന്റെ പേരില്‍ ഉലകനായകന്‍ കമല്‍ ഹാസനെ കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. കമലിന് പിന്നാലെ മൂത്തമകള്‍ ശ്രുതി ഹാസന്റെ വ്യക്തി ജീവിതത്തെ കുറിച്ചറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. താരപുത്രി മുന്‍പ് സീരിയസായി പ്രണയത്തിലായിരുന്നു. എന്നാല്‍ ആ ബന്ധം പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടതായി വന്നിരുന്നു. മുന്‍ കാമുകനെ കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ടായിരുന്ന ശ്രുതി പിന്നീട് വേര്‍പിരിഞ്ഞതായിട്ടും വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് മാസങ്ങളായി താരപുത്രി മറ്റൊരു പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്.

  ഒരു ഡൂഡിള്‍ ആര്‍ട്ടിസ്റ്റിന്റെ പേരിനൊപ്പം ശ്രുതിയുടെ പേരുകളും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ താന്‍ സിംഗിളായി കഴിയുകയാണെന്നും ഉടനൊരു പ്രണയത്തിന് സാധ്യതയില്ലെന്നുമൊക്കെ നടി അറിയിച്ചു. എന്നാലിപ്പോള്‍ തന്റെ പ്രണയവുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ താരപുത്രി തന്നെ തുറന്ന് പറയുകയാണ്.

   sruthihassan-

  നേരത്തെ പല അഭിമുഖങ്ങളിലുമായി പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് വീണ്ടും ശ്രുതി പറയുന്നത്. 'ഞാന്‍ കാര്യങ്ങളൊന്നും മറച്ച് വെക്കാന്‍ ആഗ്രഹിക്കുന്ന ആളല്ല. പക്ഷേ ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ എന്നെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും പൊതുസമൂഹത്തിന് അറിയാവുന്നതാണ്. എന്റെ മാതാപിതാക്കള്‍ ഒരുമിച്ചുള്ളപ്പോള്‍ പോലും അങ്ങനെയായിരുന്നു. അതുകൊണ്ട് തന്നെ ഒന്നും മറച്ച് വെക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ശരിക്കും നല്ലൊരു വ്യക്തി ജീവിതം കിട്ടിയതില്‍ താന്‍ അനുഗ്രഹിക്കപ്പെട്ടു എന്നും ശ്രുതി പറയുന്നു.

  മറ്റെല്ലാ കാര്യങ്ങളും പോലെ എന്റെ എല്ലാ കാര്യങ്ങളിലൂടെ ഞാനങ്ങനെ കടന്ന് പോവുകയാണ്. നിങ്ങള്‍ക്ക് അറിയാമോ, ഞാങ്ങളിപ്പോള്‍ പോരാടുകയാണ്. ഞങ്ങള്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്യുന്നു. മറ്റെല്ലാവരെയും പോലെ ഞങ്ങളും നല്ല സുഹൃത്തുക്കളാണ്. ഞാന്‍ പ്രണയത്തെ കുറിച്ച് മറച്ച് വെക്കാന്‍ ശ്രമിക്കുന്നതല്ല. പക്ഷേ അത് പറഞ്ഞ് തുടങ്ങിയാല്‍ ഇത്തരം ചോദ്യങ്ങള്‍ കൂടി നേരിടേണ്ടതായി വരും. ചോദ്യമൊന്ന് എന്നാണ് വിവാഹമെന്നായിരിക്കും. രണ്ടാമത് നിങ്ങളുടെ അച്ഛന്‍ എന്താണ് പറഞ്ഞത്. ആ വ്യക്തി എങ്ങനെയായിരിക്കും നിങ്ങളെ പോലെയാണോ എന്ന് തുടങ്ങിയുള്ള കാര്യങ്ങളൊക്കെ ഉണ്ടാവും. അതുകൊണ്ടാണ് ഞാന്‍ അതിനെ കുറിച്ച് സംസാരിക്കാത്തതെന്നാണ് ശ്രുതി പറയുന്നത്.

   sruthihassan-

  നിരവധി തവണ ശാന്തനുവിനൊപ്പം ശ്രുതിയെ കണ്ടതോട് കൂടിയാണ് താരപുത്രി വീണ്ടും പ്രണയത്തിലായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. ശ്രുതിയുടെ മുപ്പത്തിയഞ്ചാം ജന്മദിനത്തില്‍ ശാന്തനു ഒപ്പമുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള മറ്റ് ചില ഫോട്ടോസും വൈറലായിരുന്നു. പുതിയ പ്രതികരണം അനുസരിച്ച് താന്‍ പ്രണയത്തിലായെന്ന കാര്യം നടി പറയാതെ പറഞ്ഞ് വെക്കുകയാണ്. ഇനി വിവാഹമെന്നാണെന്ന് ചോദിച്ച് വരുന്നവര്‍ക്കെല്ലാം നടി ചുട്ട മറുപടി കൊടുക്കുമെന്ന കാര്യത്തിലും സംശയമില്ല.

  ഫസ്റ്റ് നൈറ്റ് കാണാന്‍ കൊച്ചുമകള്‍ വന്നു; ചീത്തപ്പേര് താൻ സമ്പാദിച്ചതാണെന്ന് കീർത്തിയോട് പറഞ്ഞു, മേനക സുരേഷ്

  ഡൂഡിള്‍ ആര്‍ട്ടിസ്റ്റും ഇല്ലുസ്‌ട്രേറ്ററുമായ ശാന്തനു ഹസാരികയും ശ്രുതിയും നല്ല അടുപ്പത്തിലാണ്. ഡല്‍ഹി സ്വദേശിയായ ശാന്തനു വരച്ച ചിത്രങ്ങള്‍ക്ക് മുന്നില്‍ നിന്നുള്ള ശ്രുതി ഹാസന്റെ ഫോട്ടോസ് നേരത്തെ വൈറലായിരുന്നു. അന്ന് പ്രണയം സംബന്ധിച്ചുള്ള ചില സൂചനകളും നടി നല്‍കിയിരുന്നു. കൂടുതല്‍ വിശേഷങ്ങള്‍ താരപുത്രി തന്നെ അറിയിക്കുന്നത് വരെ കാത്തിരിക്കാം...

  നെടുമുടി വേണുവിനെ ഓർത്ത് കമൽഹാസൻ | FilmiBeat Malayalam

  അമേരിക്കന്‍ നാടക നടനായിരുന്ന മൈക്കില്‍ കോര്‍സലേയുമായിട്ടാണ് ശ്രുതി ഹസന്‍ നേരത്തെ പ്രണയിച്ചിരുന്നത്. വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്ന താരങ്ങള്‍ ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു. മകളുടെ പ്രണയത്തിന് പിന്തുണയുമായി കമല്‍ ഹാസനും ഒപ്പമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ഏറെ കാലം ജീവിച്ചെങ്കിലും വേര്‍പിരിയുകയായിരുന്നു. മൈക്കിളുമായി വേർപിരിയാനുണ്ടായ കാരണത്തെ കുറിച്ചും ഇനിയും ആ ബന്ധവുമായി മുന്നോട്ട് പോവില്ലെന്നുമൊക്കെ ശ്രുതി തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതോടെ താരപുത്രിയുടെ വിശേഷങ്ങളറിയാൻ ഏവരും കാത്തിരിക്കുകയായിരുന്നു.

  English summary
  Shruti Haasan Opens Up Why She Was Silent On Her Love Affair With Santanu Hazarika
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X