അമ്പലത്തിൽ പോകുന്നത് അച്ഛൻ തടഞ്ഞു, ചെറുപ്പത്തിൽ ഞങ്ങൾക്ക് ദൈവമില്ലായിരുന്നു! രഹസ്യമായി പോവുമെന്ന് ശ്രുതി ഹാസൻ
നടന്‍ കമലഹാസന്റെയും മുന്‍കാല നടി സരികയുടെയും മൂത്തമകളാണ് ശ്രുതി ഹാസന്‍. ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളായി വളര്‍ന്ന ശ്രുതി പലപ്പോഴും പ്രണയകഥകളിലൂടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നത്. രണ്ടുതവണ റിലേഷന്‍ഷിപ്പില്‍ ആയെങ്കിലും അത് രണ്ടും വേര്‍പിരിഞ്ഞ് സിംഗിളായി ജീവിക്കുകയാണ് നടി ഇപ്പോഴും.
അടുത്തിടെയായി പല അഭിമുഖങ്ങളിലൂടെയും തന്റെ ജീവിതത്തെക്കുറിച്ചും സിനിമകളെ പറ്റിയുമൊക്കെ ശ്രുതി തുറന്നു സംസാരിച്ചിരുന്നു. മാതാപിതാക്കളുടെ വേര്‍പിരിയലും അതിനുശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ച വിഷമകരമായ സാഹചര്യങ്ങളെ പറ്റിയും അടുത്തിടെ ഒരു അഭിമുഖത്തില്‍ ശ്രുതി പങ്കുവെച്ചു.

അതുപോലെ ക്ഷേത്രത്തില്‍ പോവരുതെന്ന് അച്ഛന്റെ നിബന്ധന ഉള്ളതുകൊണ്ട് തങ്ങള്‍ പോകാറില്ലായിരുന്നു. എന്നാല്‍ താന്‍ രഹസ്യമായി ക്ഷേത്രത്തില്‍ പോവാറുണ്ടെന്നും ഇക്കാര്യം അച്ഛനു പോലും അറിയില്ലായിരുന്നു എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടി. പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രുതി ഹാസന്‍.
ഒരു കാലത്ത് തെന്നിന്ത്യയില്‍ നായികയായി അഭിനയിച്ചിരുന്ന സരികയായിരുന്നു കമല്‍ ഹാസന്റെ രണ്ടാമത്തെ ഭാര്യ. ആദ്യഭാര്യയുമായി വേര്‍പിരിയുന്നതിന് മുന്‍പ് കമല്‍ സരികയുമായി ഒരുമിച്ച് ജീവിച്ച് തുടങ്ങി. വിവാഹത്തിന് മുന്‍പാണ് മൂത്തമകളായ ശ്രുതി ജനിക്കുന്നതും. തന്റെ അമ്മ സരിക ഒരു വിശ്വാസിയാണെന്നും അമ്മ ആത്മയില്‍ വിശ്വസിക്കാരുമുണ്ട്. എന്നാല്‍ പിതാവ് കമല്‍ ഹാസന്‍ വിശ്വാസിയായിരുന്നില്ല.
വീട്ടില്‍ ആരും ക്ഷേത്രത്തില്‍ പോകരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എനിക്ക് ദൈവത്തില്‍ വളരെയധികം വിശ്വാസമുണ്ട്. പക്ഷേ അച്ഛന് ദൈവത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് അമ്പലത്തില്‍ പോകാന്‍ സാധിച്ചിരുന്നില്ല. പക്ഷെ ഞാന്‍ രഹസ്യമായി ക്ഷേത്രത്തില്‍ പോകും. അമ്പലങ്ങളില്‍ മാത്രമല്ല ഞാന്‍ പലപ്പോഴും പള്ളികളിലും പോകാറുണ്ടായിരുന്നു. ഇക്കാര്യ അച്ഛന് അതറിയില്ലായിരുന്നു. മുത്തച്ഛന്റെ കൂടെ പോയാലും അച്ഛനോട് ഇക്കാര്യം ഞങ്ങള്‍ പറയാറില്ലായിരുന്നു.

ഇന്ന് ഞാന്‍ ഈ സ്ഥാനത്ത് ഇരിക്കുന്നതിനും ധൈര്യശാലി ആയതിനും കാരണം ദൈവത്തിലുള്ള എന്റെ വിശ്വാസമാണ്. പക്ഷെ അച്ഛന് അത് ഇഷ്ടമല്ല. ഞങ്ങളുടെ വീട് നിറയെ പ്രതിമകളാണ്. അമ്മ ദൈവഭക്തയാണെങ്കിലും അതും വെളിപ്പെടുത്തിയിരുന്നില്ല. ഞാന്‍ വളര്‍ന്ന് വരുന്ന കാലത്ത് ഞങ്ങള്‍ക്ക് ഒരു ദൈവവും വിശ്വാസവും ഇല്ലായിരുന്നു. എന്നാല്‍ ദൈവത്തിന്റെ ശക്തി ഞാന്‍ തന്നെ കണ്ടെത്തുകയും മനസ്സിലാക്കുകയും ചെയ്തതോടെയാണ് താന്‍ വിശ്വസിക്കാന്‍ തുടങ്ങിയതെന്നും ശ്രുതി പറയുന്നു.
ഇതാദ്യമായിട്ടാണ് തന്റെ വിശ്വാസത്തെ കുറിച്ചും ക്ഷേത്രത്തില് പോകുന്നതിനെ കുറിച്ചുമൊക്കെ ശ്രുതി ഹാസന്‍ മനസ് തുറക്കുന്നത്. തമിഴില്‍ നായികയായി അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് നല്ല അവസരങ്ങളൊന്നും ലഭിക്കാതെ നടി അഭിനയത്തില്‍ ഗ്യാപ്പുകള്‍ എടുത്തു. പിന്നീട് സംഗീത ലോകത്ത് സജീവമായതോടെ ശ്രുതി മുംബൈയില്‍ സ്ഥിരമായി.
ഇതിനിടയില്‍ ഡൂഡിള്‍ ആര്‍ട്ടിസ്റ്റായ ശാന്തനു ഹസാരികയുമായി പ്രണയത്തിലായിരുന്നു. ഇരുവരും വര്‍ഷങ്ങളോളം ലിംവിഗ് ടുഗദറായി ജീവിച്ചെങ്കിലും പിന്നീട് വേര്‍പിരിയുകയായിരുന്നു. ഇപ്പോള്‍ സിംഗിള്‍ ലൈഫുമായി മുന്നോട്ട് പോവുകയാണ് നടി. നിലവില്‍ രജനികാന്തിന്റെ കൂലി എന്ന സിനിമയാണ് തമിഴില്‍ ശ്രുതിയുടേതായി വരാനിരിക്കുന്നത്.


Click it and Unblock the Notifications