For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടിയാകും മുന്‍പ് റെസ്റ്റോറന്‌റില്‍ പാട്ട് പാടാന്‍ പോയ ശ്രുതി ഹാസന്‍, ആരും തിരിച്ചറിഞ്ഞില്ലെന്ന് നടി

  |

  തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും എല്ലാം തിളങ്ങിയ നായികമാരില്‍ ഒരാളാണ് ശ്രുതി ഹാസന്‍. പിതാവ് കമല്‍ഹാസന്റെ പാത പിന്തുടര്‍ന്ന് മകളും സിനിമയിലേക്ക് എത്തുകയായിരുന്നു, അച്ഛന്‌റെ തന്നെ ഹേ റാം എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് ശ്രുതി ഹാസന്‌റെ തുടക്കം. പിന്നാലെ ലക്ക് എന്ന ചിത്രത്തിലൂടെ നായികയായും തുടങ്ങി താരം. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളിലും ശ്രുതി തിളങ്ങിയിരുന്നു. സൂപ്പര്‍ താര സിനിമകളില്‍ ഉള്‍പ്പെടെയുളള നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. അഭിനേത്രി എന്നതിലുപരി ഗായികയായും തിളങ്ങിയ താരമാണ് ശ്രുതി ഹാസന്‍.

  ഗ്ലാമര്‍ ലുക്കുകളില്‍ പോസ് ചെയ്ത് എസ്തര്‍, ചിത്രങ്ങള്‍ കാണാം

  കൂടാതെ സംഗീത സംവിധായികയായും തുടക്കം കുറിച്ചു താരം. ഇടയ്ക്ക് ഇടവേള വന്നെങ്കിലും ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാണ് താരം. അതേസമയം ഒരഭിമുഖത്തില്‍ ശ്രുതി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

  സിനിമയില്‍ സജീവമാവുന്നതിന് മുന്‍പ്‌ താന്‍ മുംബൈ ജൂഹുവിലെ ഒരു ഹോട്ടലില്‍ പാട്ട് പാടാനായി പോയിട്ടുണ്ടെന്ന് താരപുത്രി പറയുന്നു, ഇംഗ്ലീഷ് പാട്ടുകളാണ് നടി റെസ്റ്റോറന്റില്‍ പാടിയിരുന്നത്. അന്ന് താന്‍ ആരാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു എന്നും ശ്രുതി പറഞ്ഞു. സെലിന്‍ ഡിയോണ്‍, ബ്രയാന്‍ ആഡംസിനെപ്പോലെ ഞാന്‍ അവിടെ പാട്ടുകള്‍ പാടി, നടി ഓര്‍ത്തെടുത്തു.

  ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കോവിഡ് കാലത്തെ ഷൂട്ടിംഗിനെ കുറിച്ചും മുന്‍പ് നടി തുറന്നുപറഞ്ഞിരുന്നു. മാസ്‌ക് ധരിക്കാതെ ഒരു സെറ്റില്‍ ഇരിക്കുവാന്‍ ഭയമാണെന്ന് ശ്രുതി പറഞ്ഞു. നമ്മളെല്ലാം വ്യത്യസ്ത രീതികളില്‍ പണം സമ്പാദിക്കുന്നു. പക്ഷേ നമുക്കെല്ലാവര്‍ക്കും പണമടയ്ക്കാനുള്ള ബില്ലുകള്‍ ഉണ്ട്, അതിനാലാണ് എനിക്ക് ജോലിയില്‍ തിരിച്ചെത്തേണ്ടി വന്നത്. എനിക്ക് എന്റെ പരിമിതികളുണ്ട്. എന്റെ അച്ഛനോ അമ്മയോ എന്നെ സഹായിക്കുന്നില്ല, ശ്രുതി ഹാസന്‍ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിവ.

  പവന്‍ കല്യാണ്‍ നായകനായ വക്കീല്‍ സാബ് ആണ് ശ്രുതി ഹാസന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കൈനിറയെ സിനിമകള്‍ നടിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. പ്രഭാസിന്‌റെ ബിഗ് ബഡ്ജറ്റ് ചിത്രം സലാറില്‍ ശ്രുതിയാണ് നായികയായി എത്തുന്നത്. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രമാണിത്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്‌റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

  അഞ്ച് ഭാഷകളിലായാണ് പ്രശാന്ത് നീല്‍ പ്രഭാസ് ചിത്രം എടുക്കുന്നത്. കെജിഎഫ് 2 റിലീസിന് ശേഷമാണ് പ്രശാന്ത് നീലിന്‌റെ പുതിയ ചിത്രം എത്തുക. പ്രഭാസിനും ശ്രുതി ഹാസനും പുറമെ ജഗപതി ബാബുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. വിജയ് സേതുപതി നായകനായ ലാഭം എന്ന ചിത്രമാണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. പുത്തം പുതുകാലൈ ആന്തോളജിക്ക് ശേഷം ശ്രുതി ഹാസന്‌റെതായി വരുന്ന തമിഴ് ചിത്രം കൂടിയാണിത്. വിജയ് സേതുപതിക്കൊപ്പം ആദ്യമായാണ് നടി അഭിനയിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് നടി തന്‌റെ കരിയറില്‍ കൂടുതലായി അഭിനയിച്ചിട്ടുളളത്.

  നെറുകും തലയിലിട്ട് ഒരു അടി കിട്ടിയ അവസ്ഥയായിരുന്നു അപ്പോള്‍, കോവിഡ് കാലത്തെ കുറിച്ച് ചന്തുനാഥ്

  John Brittas about why Mammootty not get Padma Bhushan

  ടിവി ഷോകളിലും എത്തിയിട്ടുണ്ട് ശ്രുതി ഹാസന്‍. കമല്‍ഹാസന്‍ അവതാരകനായ തമിഴ് ബിഗ് ബോസ് സീസണുകളില്‍ അതിഥിയായി നടി പങ്കെടുത്തു. കൂടാതെ ഹലോ സഗോ എന്ന പരിപാടിയില്‍ അവതാരകയായും എത്തി താരം. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി ഫ്രോസന്‍ 2 എന്ന ഇംഗ്ലീഷ് ചിത്രത്തിലും എത്തി താരം. സിനിമയുടെ തമിഴ് വേര്‍ഷന് വേണ്ടിയാണ് നടി ശബ്ദം നല്‍കിയത്. തെന്നിന്ത്യയിലെ മിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും സിനിമകള്‍ ചെയ്തിട്ടുണ്ട് ശ്രുതി ഹാസന്‍. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നടിയുടെതായി വിവിധ ഇന്‍ഡസ്ട്രികളിലായി പുറത്തിറങ്ങി.

  ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തമിഴ് ടീസറിനെതിരെ വിമര്‍ശനം, തമിഴിലെ കുട്ടപ്പന്‍ പോരെന്ന് ആരാധകര്‍

  English summary
  shruthi haasan reveals she used to sing at a Mumbai restaurant before became an actor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X