തല 56 എന്ന ചിത്രം വൈകുന്നതിന് ഉത്തരവാദി താനല്ലെന്ന് ശ്രുതി ഹാസന്‍

By Sruthi K M

നടി ശ്രുതി ഹാസനെതിരെ ആക്ഷേപങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ താരം പ്രതികരിക്കുന്നതിങ്ങനെ. വരാനിരിക്കുന്ന അജിത്ത് ചിത്രം വൈകുന്നതിനു കാരണം ശ്രുതി ഹാസനാണെന്നായിരുന്നു ആരോപണങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ തല 56 എന്ന സിനിമയുടെ ചിത്രീകരണം വൈകുന്നതിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ അടിച്ചേല്‍പ്പിക്കരുതെന്നാണ് ശ്രുതി ഹാസന്‍ പറയുന്നത്.

മറ്റു പല ചിത്രങ്ങളുമായി ശ്രുതി ഹാസന്‍ തിരക്കിലായതുകൊണ്ടാണ് തലയ്ക്കു ഈ ഗതി വന്നതെന്നായിരുന്നു ആരോപണങ്ങള്‍. തല 56 ഒന്നരമാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ക്ലൈമാക്‌സും രണ്ടു ഗാന രംഗങ്ങളും മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എന്നാല്‍, ഒരേസമയം മറ്റ് ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കിയതുകൊണ്ട് ശ്രുതി ഹാസനാണ് ചിത്രത്തിന്റെ ഷൂട്ടിങ് ദീര്‍ഘിപ്പിക്കുന്നതെന്നാണ് പറഞ്ഞിരുന്നത്.

shruti-haasan

എന്നാല്‍, മറ്റെല്ലാ ചിത്രങ്ങളും മാറ്റിവെച്ച് തലയുടെ ചിത്രീകരണത്തിനായി താന്‍ ഒട്ടേറെ സമയം നല്‍കിയിട്ടുണ്ടെന്ന് താരം പറയുന്നത്. പുറത്തുവരുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നും ശ്രുതി പറയുന്നു.

സിരുതൈ ശിവ സംവിധാനം ചെയ്യുന്ന അജിത്തിന്റെ പുതിയ ചിത്രമാണ് തല 56. കഴിഞ്ഞ മാര്‍ച്ചിലാണ് ചിത്രീകരണം തുടങ്ങിയത്. യുവഹാസ്യ നടനായ സന്താനം ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ നിര്‍മാതാവ് എ.എം.രത്‌നമാണ്. നവംബര്‍ 11ന് തല 56 തിയറ്ററില്‍ എത്തുമെന്നായിരുന്നു പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X