For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു മുറിയില്‍ പൂട്ടിയിട്ടാലും ഞങ്ങള്‍ പ്രണയിക്കും; ശ്രുതി ഹാസനുമായിട്ടുള്ള പ്രണയത്തെ കുറിച്ച് കാമുകൻ

  |

  ഉലകനായകന്‍ കമല്‍ ഹാസന്റെ മകളും തെന്നിന്ത്യന്‍ നടിയുമായ ശ്രുതി ഹാസന്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഡുഡില്‍ ആര്‍ട്ടിസ്റ്റായ ശാന്തനു ഹന്‍സാരികയുമായി നടി പ്രണയത്തിലാണെന്ന തരത്തില്‍ മുന്‍പ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അന്നൊക്കെ പ്രണയം നിഷേധിക്കുകയാണ് ശ്രുതി ചെയ്തത്. ഇപ്പോള്‍ പ്രണയം ശക്തമായെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള പോസ്റ്റുകളാണ് നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുള്ളത്.

  അതേസമയം തന്നെയും ശ്രുതിയുമായിട്ടുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെ കുറിച്ചും ഉള്ള ആരാധകരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉള്ള മറുപടി പറഞ്ഞു കൊണ്ട് എത്തിയിരിക്കുകയാണ് ശാന്തനു. മുൻപ് പ്രണയത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് മാറി നിന്ന താരങ്ങൾ ഇപ്പോൾ മനസ് തുറക്കുകയാണ്. ആദ്യമായിട്ടാണ് താരം ഇതേകുറിച്ച് പ്രതികരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഇത് വൈറലായി മാറുകയും ചെയ്തു. വിശദമായി വായിക്കാം...

  ഞങ്ങളുടെ ബന്ധം ഒരു ക്രിയേറ്റിവിറ്റി പോലെയുള്ള ബോന്‍ഡിങ് ആണെന്നാണ് ശാന്തനു പറയുന്നത്. മാത്രമല്ല ഒരാള്‍ മറ്റൊരാള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യാറുണ്ട്. ഡേറ്റിംഗ് ആരംഭിച്ചതിന് ശേഷം ഇരുവര്‍ക്കും ഒരു മിനിറ്റ് പോലും ബോറടിച്ചിട്ടില്ല. കാരണം അവരുടെ എല്ലാ സംസാരവും സര്‍ഗ്ഗാത്മകതയെ കുറിച്ചും ഒരുമിച്ച് ഓരോന്ന് സൃഷ്ടിക്കുന്നതിനെ കുറിച്ചുമായിരുന്നു. തന്നെയും ശ്രുതിയെയും മണിക്കൂറുകളോളം ഒരു മുറിയില്‍ പൂട്ടിയിട്ടാലും കുഴപ്പമൊന്നുമില്ല. കാരണം രണ്ടാളും പരസ്പരം പ്രകോപിപ്പിക്കുകയില്ല. മറിച്ച് പ്രണയം കൂടുതല്‍ പൂവണയികുയായിരിക്കും സംഭവിക്കുക എന്നും ശാന്തനു കൂട്ടിചേര്‍ത്തു.

  ശ്രുതിയ്‌ക്കൊപ്പം ചേര്‍ന്ന് തന്റെ പുതിയ ഒടിടി ഷോ യ്ക്ക് രൂപകല്‍പന നല്‍കിയതിനെ പറ്റിയും ശാന്തനു സംസാരിച്ചിരുന്നു. എന്തായാലും വിവാഹം കഴിച്ച ദമ്പതിമാരെ പോലെ തന്നെയുള്ള അടുപ്പമാണ് ഇരുവരും തമ്മിലുള്ളതെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാവുകയാണ്. മുന്‍പ് പലപ്പോഴും പ്രണയത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം ശ്രുതി മാറി നില്‍ക്കുകയാണ് ചെയ്തിരുന്നത്. അടുത്തിടെയാണ് ശക്തമായൊരു ബന്ധം തങ്ങള്‍ക്കിടയിലുണ്ടെന്ന് സൂചിപ്പിച്ച് കൊണ്ട് എത്തുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് ശാന്തനുവിനെ ചേര്‍ത്ത് പിടിച്ച് കൊണ്ട് നടി പറഞ്ഞ വാക്കുകളും ശ്രദ്ധേയമായിരുന്നു. ശാന്തനുവിനെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു എന്നാണ് നടി പറഞ്ഞത്.

  ഡല്‍ഹി സ്വദേശിയായ ശാന്തനു ഹന്‍സാരികയും ശ്രുതി ഹാസനും കുറേ വര്‍ഷങ്ങളായി സൗഹൃദത്തിലായിരുന്നു. ശ്രുതിയുടെ മുപ്പത്തിയഞ്ചാം ജന്മദിനത്തിലാണ് ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകള്‍ ശക്തമായി പ്രചരിക്കാന്‍ തുടങ്ങിയത്. പിന്നീട് കേട്ടതൊക്കെ സത്യമാണെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള പോസ്റ്റുകളുമായിട്ടാണ് താരുപത്രി എത്തിയിരുന്നത്. വിവാഹത്തെ കുറിച്ചോ മറ്റ് കാര്യങ്ങളൊന്നും ഇനിയും വ്യക്തമാക്കിയിട്ടില്ലെങ്കിലും ശക്തമായൊരു പ്രണയമാണെന്ന് നടി വ്യക്തമാക്കി കഴിഞ്ഞു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഡൂഡിള്‍ ആര്‍ട്ടിസ്റ്റാണ് ശാന്തനു. തന്റെ ക്രിയേറ്റിവിറ്റിയും വര്‍ക്കുമൊക്കെയായി കഴിഞ്ഞ് വരികയാണ് താരം. നിലവില്‍ സലാര്‍ എന്ന വലിയ പാന്‍ ഇന്ത്യ സിനിമയില്‍ നായികയായി അഭിനയിക്കുകയാണ് ശ്രുതി. കെജിഎഫ് ഫെയിം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പ്രഭാസ് ആണ് നായകന്‍. തെലുങ്കില്‍ തന്നെ ഇനിയും പേരിടാത്ത ഗോപിചന്ദ് മാലിനേനിയുടെ സിനിമയും വരാനിരിക്കുകയാണ്. ഇതിന്റെയും ചിത്രീകരണം പുരോഗമിക്കുകയാണ്. കൂടാതെ ടെലിവിഷന്‍ ഷോ യിലും ശ്രുതി തന്റെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞു.

  തൻ്റെ സ്‌കിറ്റ് കണ്ട് ഒരാൾ ചിരിച്ച് മരിച്ചു; കല്യാണ വീട്ടില്‍ പോയപ്പോൾ ആളുകൾ ചുറ്റിും കൂടിയെന്ന് രശ്മി അനില്‍

  English summary
  Shruti Haasan's Boyfriend Break His Silence About Marriage And Live In Relationship With The Actress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X