»   » ഭൂതം, ഭാവി,വര്‍ത്തമാനക്കാലം പുലിയിലെ ശ്രുതിയുടെ വിചിത്ര വസ്ത്രത്തിന്റെ രഹസ്യം പുറത്തായി

ഭൂതം, ഭാവി,വര്‍ത്തമാനക്കാലം പുലിയിലെ ശ്രുതിയുടെ വിചിത്ര വസ്ത്രത്തിന്റെ രഹസ്യം പുറത്തായി

Posted By:
Subscribe to Filmibeat Malayalam

ചിമ്പു ദേവന്റെ വിജയ് നായകനായി എത്തുന്ന പുലി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. നേരത്തെ വിജയിയുടെ പുലി ബാഹുബലിയെ കടത്തി വെട്ടുമോ എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പുലി ഒരു അഡ്വഞ്ചര്‍ ഫാന്റസി ത്രില്ലറാണ്. അതുക്കൊണ്ട് തന്നെ ഒരു വാര്‍ മൂവി വിഭാഗത്തില്‍ പെടുന്ന ബാഹുബലിയുമായി താരതമ്യപ്പെടുത്തരുതെന്നും പറഞ്ഞ് ചിത്രത്തിന്റെ സംവിധാകന്‍ ചിമ്പു ദേവനും, ചിത്രത്തിലെ പ്രധാന കഥാപാത്രമായ ശ്രീദേവിയും രംഗത്ത് വന്നിരുന്നു.

എങ്കിലും പുലിയെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാണുന്നത്. പ്രധാനമായും ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളും അതുപോലെ തന്നെ ചിത്രത്തിന്റെ വിഷ്വല്‍ ഇഫക്ടസുമെല്ലാക്കൊണ്ടും പുലി ഒരു വമ്പന്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു പൗരാണിക കാലത്തെ കഥ പറയുന്ന പുലിയിലെ കഥാപാത്രങ്ങളുടെ വസ്ത്രങ്ങളും വളരെ വിചിത്രമാണ്. എന്നാല്‍ നായിക വേഷം അവതരിപ്പിക്കുന്ന ശ്രുതി ഹാസന്റെ വസ്ത്രത്തിന് പിന്നില്‍ ഒരു രസകരമായ സംഭവം ഒളിഞ്ഞു കിടപ്പുണ്ടത്രേ.

shruthi-haasan

പ്രശസ്ത കോസ്റ്റിയൂം ഡിസൈനറായ ചൈതന്യ റാവുവാണ് ശ്രുതി ഹാസനു വേണ്ടി കോസ്റ്റിയൂം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഭൂതം ഭാവി വര്‍ത്തമാനക്കാലം എന്നിവയാണ് ശ്രുതി ഹാസന്റെ ഈ വസ്ത്രത്തിലൂടെ സൂചിപ്പിക്കുന്നത്. എന്നാല്‍ വസ്ത്രത്തിന് പോലും അത്ര കണ്ട് പ്രാധാന്യവുമുണ്ടെന്ന് വ്യക്തം. വസ്ത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്താക്കിയിട്ടില്ല. അത് ചിത്രം കാണുമ്പോഴേ മനസിലാകുകയുള്ളുവെന്നും കോസ്റ്റിയൂം ഡിസൈനര്‍ പറയുന്നു.

സെപ്തംബര്‍ 17ന് പുലി റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം നീട്ടി വെയ്ക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ക്ടോബര്‍ ഒന്നിനാണ് പുലി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ശ്രുതിഹാസനൊപ്പം ഹന്‍സികയും ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ഒരിടവേളയ്ക്ക് ശേഷം ശ്രീദേവി സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്.

English summary
Watching the promos of Puli, with the ensemble cast clad in elaborate costumes, evokes the feel of a period film. However, Chaitanya Rao, who worked on Shruti Haasan’s principal costumes in the films, tells us with a hint of mystery.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam