യുവാവിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രവുമായി താരപുത്രി; കമല്‍ ഹാസന്റെ മകള്‍ വീണ്ടും പ്രണയത്തിലോ?

ഉലകനായകന്‍ കമല്‍ ഹാസന്റെ മകള്‍ എന്നതിലുപരി ശ്രുതി ഹാസന്‍ തെന്നിന്ത്യയിലെ ശ്രദ്ധേയായ നടിയായി തിളങ്ങി നില്‍ക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ ശ്രുതിയുടെ പ്രണയവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളായിരുന്നു ചര്‍ച്ചയാക്കപ്പെട്ടിരുന്നത്. മൈക്കിള്‍ കോര്‍സലോവയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് നടി തന്നെയാണ് പറഞ്ഞിട്ടുള്ളത്. വൈകാതെ ഇരുവരും വേര്‍പിരിഞ്ഞെന്നും താരപുത്രി തന്നെ വ്യക്തമാക്കി.

ഇപ്പോഴിതാ ശ്രുതിയുടെ 35-ാം പിറന്നാള്‍ വിപുലമായി തന്നെ ആഘോഷിച്ചിരിക്കുകയാണ്. ഇത്തവണ കൊവിഡ് കാരണം അടുത്ത സുഹൃത്തുക്കള്‍ക്ക് ഒപ്പമായിരുന്നു പാര്‍ട്ടി നടത്തിയത്. അതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇതോടെ പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

 ശ്രുതി ഹാസന്‍ പ്രണയത്തിലാണോ

ശ്രുതിയുടെ സഹോദരിയും നടിയുമായ അക്ഷര ഹാസന്‍, തെന്നിന്ത്യന്‍ നടി തമന്ന അടക്കമുള്ളവരാണ് ബെര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കൈടുക്കാന്‍ എത്തിയത്. ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിനൊപ്പം പ്രിയപ്പെട്ടവര്‍ക്കെല്ലാം ശ്രുതി നന്ദി പറഞ്ഞിട്ടുമുണ്ട്. ഇതുവരെയുള്ള യാത്രകള്‍ക്ക് പിന്തുണ നല്‍കിയവരെ കുറിച്ചാണ് പിറന്നാള്‍ ദിനത്തില്‍ താരപുത്രി ഓര്‍ത്തത്.

 ശ്രുതി ഹാസന്‍ പ്രണയത്തിലാണോ

'നന്ദിയും സന്തോഷവും നിറഞ്ഞ് നില്‍ക്കുകയാണ്. ഇത് എന്റെ ജീവിതത്തിലെ ഏറ്റവു മികച്ച ഘട്ടമാണ്. എന്റെ പാഠങ്ങള്‍ക്കും യാത്രകള്‍ക്കും ഞാന്‍ നന്ദി പറയുകയാണ്. ഭാവിയെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതില്‍ സര്‍ഗ്ഗാത്മകത കൊണ്ടും പ്രകാശം നിറച്ചും എന്റേതായ വഴിയിലൂടെ ഞാന്‍ വളര്‍ന്നിരിക്കുകയാണ്. എന്റെ ജന്മദിനം മനോഹരമാക്കി തീര്‍ത്ത പ്രിയപ്പെട്ടവര്‍ക്ക് വലിയൊരു നന്ദി അറിയിക്കാന്‍ ഈ നിമിഷം ഞാന്‍ തിരഞ്ഞെടുത്തിരിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി. എന്നുമാണ് ശ്രുതി കുറിച്ചത്.

ശ്രുതി ഹാസന്‍ പ്രണയത്തിലാണോ

എന്നാല്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നത് ശ്രുതി വീണ്ടും പ്രണയത്തിലാണോ എന്നോ ചോദ്യമാണ്. പിറന്നാള്‍ ആഘോഷങ്ങളില്‍ ഡൂഡിള്‍ ആര്‍ട്ടിസ്റ്റും ഇല്ലുസ്‌ട്രേറ്ററുമായ ശന്തനു ഹസാരികയും പങ്കെടുത്തിരുന്നു. ഡല്‍ഹി സ്വദേശിയായ ശന്തനുവിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ശ്രുതിയുടെ ചിത്രങ്ങള്‍ കണ്ടതോടെയാണ് ഇരുവരും പ്രണയത്തിലാണോ എന്ന സംശയം ഉയര്‍ന്നത്. ഇതിന് മുന്‍പും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതോടെ ശ്രുതിയെ കുറിച്ചുള്ള കഥകള്‍ വീണ്ടും പ്രചരിക്കാന്‍ തുടങ്ങി.

Recommended Video

Suchitra Kartik against Kamal Hassan | FilmiBeat Malayalam
 ശ്രുതി ഹാസന്‍ പ്രണയത്തിലാണോ

നാല് വര്‍ഷത്തോളം അമേരിക്കന്‍ നാടക നടനായ മൈക്കിള്‍ കോര്‍സലേയുമായി ശ്രുതി പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് താമസിക്കുകയും ചെയ്തിരുന്നു. നിരന്തരം പ്രണയത്തെ കുറിച്ച് പറഞ്ഞിരുന്ന ഇരുവരും പെട്ടെന്നാണ് വേര്‍പിരിഞ്ഞത്. മൈക്കിള് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി ആദ്യം രംഗത്ത് വന്നത്. പിന്നാലെ ശ്രുതി നടന്‍ സിദ്ധാര്‍ഥുമായി അടുപ്പത്തിലാണെന്നും വാര്‍ത്തയുണ്ടായിരുന്നു. അങ്ങനൊന്നില്ലെന്ന് നടി ഉറപ്പിച്ച് പറഞ്ഞു. താന്‍ സിംഗിള്‍ ആണെന്നും ഇപ്പോള്‍ ഒരു പ്രണയം നോക്കുന്നില്ലെന്നുമാണ് മാസങ്ങള്‍ക്ക് മുന്‍പ് താരപുത്രി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X