ഐസൊലേഷന്‍ ഞങ്ങളെ കൂടുതൽ അടുപ്പിച്ചു,സമ്മർദ്ദ ദിനങ്ങളെ കുറിച്ച് താരപുത്രി

കൊറോണ വൈറസ് വ്യാപനം ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖലയായിരുന്നു സിനിമ മേഖല. വൈറസ് വ്യാപനം ആരംഭിച്ചപ്പോൾ തന്നെ താരങ്ങൾ ക്വാറന്റൈനിൽ പോകുകയായിരുന്നു. ഭൂരിഭാഗം താരങ്ങളും കുടുംബാംഗങ്ങൾക്കൊപ്പം വീടുകളിലാണ്. ഇപ്പോഴിത തന്റെ ക്വാറന്റൈൻ ജീവിതം വെളിപ്പെടുത്തി നടി ശ്രുതി ഹാസൻ. ഡിഎൻഎയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ക്വാറന്റൈൻ സമ്മർദത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത് അച്ഛൻ കമൽ ഹാസനും സഹോദരി അക്ഷര ഹാസനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ്. ഇപ്പോ ജീവിതം സമ്മർദത്തിലൂടെയാണ് കടന്നു പോകുന്നതെങ്കിലും ഞാന്‍ അങ്ങേയറ്റം പോസറ്റീവാണെന്നും അഭിമുഖത്തിൽ താരം പറയുന്നുണ്ട്.

shruthi

ലോക്ക് ഡൗൺ അവസ്ഥയെ കുറിച്ച് ആരോടും പരാതിപ്പെടുന്നില്ല. എന്റെ തന്നെ കൂട്ട് ജീവിതത്തിൽ നന്നായി ആസ്വദിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ഈ ഏകാന്തത എന്നെ സംബന്ധിച്ചടത്തോളം കടുപ്പമല്ല. ഏകാന്തതയെ കുറിച്ച് ആരോടെങ്കിലും പരാതിപ്പെടാൻ ഒരുങ്ങുമ്പോൾ മറ്റുള്ളവരെ കുറിച്ച് ഞാൻ ചിന്തിക്കും. എനിയ്ക്ക് ഒരു വീട് ഉണ്ട്.. ഇതിന്റെ ഉള്ളിൽ ഞാൻ സുരക്ഷിതയാണ്. എന്നാൽ ഇതുപോലും ഇല്ലാത്തവരുണ്ട്. അവരുടെ അവസ്ഥ എങ്ങനെയായിരിക്കും.

ഞങ്ങൾ മൂന്ന് പേരും മൂന്ന് ദിക്കിലാണിപ്പോൾ. ഞാൻ വിദേശത്ത് പോയിരുന്നു. അനിയത്തിയ്ക്ക് ഷൂട്ടിങ്ങ് വിദേശത്തായിരുന്നു. അതിനാൽതന്നെ ഞങ്ങൾക്ക് ക്വാറന്റൈൻ നിർബന്ധമാണ്. അതുകൊണ്ടാണ് ഞങ്ങൾ മൂന്ന് പേരും പ്രത്യേകം സ്ഥലങ്ങളിൽ താമസിക്കുന്നത്. ഈ ക്വാറന്റൈനിലൂടെ ഞങ്ങൾ അച്ഛനും മക്കളും കൂടുതൽ അടുക്കുകയായിരുന്നു. അച്ഛനും സഹോദരിയുമായി കൂടുതൽ സാസാരിക്കാറുണ്ടെന്നും ശ്രുതി പറയുന്നു.

കൊറോണ ബാധിച്ച ആരോയും എനിക്ക് നേരിട്ട് പരിചയമില്ല. എന്നാൽ സമൂഹത്തിനോട് എനിയ്ക്ക് പറയാനുളളത് അവരെ ഒരിക്കലും മാറ്റി നിർത്തരുതെന്നാണ്.ഇതിനെ വധശിക്ഷ പോലെ കരുതന്നവരെ കണ്ടിട്ടുണ്ട്. നമ്മള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവേകം കാണിക്കുകയും പരസപരം സഹായിക്കുകയും സ്നേഹിക്കുകയും വേണമെന്ന് ശ്രുതി പറഞ്ഞു, കമൽ ഹാസൻ പുറത്തിറക്കിയ അറിവും അന്‍പും എന്ന ആല്‍ബത്തില്‍ ശ്രുതി പാടിയിരുന്നു.

Read more about: shruthi haasan coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X