ശ്രുതി ഹാസന്‍ രഹസ്യമായി വിവാഹിതയായോ? നടിയുടെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ലെന്ന് സെലിബ്രിറ്റിയായ ഓറി
ഉലകനായകന്‍ കമല്‍ ഹാസന്റെ മകള്‍ എന്ന ലേബലിലാണ് ശ്രുതി ഹാസന്‍ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് തെന്നിന്ത്യയിലെ മുന്‍നിര നായികയായി ശ്രുതി വളര്‍ന്നു. ഇടയ്ക്ക് സിനിമയില്‍ നിന്നും ഇടവേള എടുത്തെങ്കിലും ഇപ്പോള്‍ സലാര്‍ എന്ന സിനിമയില്‍ പ്രധാനപ്പെട്ട വേഷത്തില്‍ നടി അഭിനയിച്ചിരിക്കുകയാണ്.
സിനിമാ ജീവിതത്തിന് പുറമേ സംഗീത ലോകത്തും സജീവ സാന്നിധ്യമാണ് നടി. കരിയറിനൊപ്പം ശ്രുതിയുടെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കഥകള്‍ എല്ലാ കാലത്തും ചര്‍ച്ചയാവാറുണ്ട്. നിലവില്‍ ശ്രുതിയും ആര്‍ട്ടിസ്റ്റ് ശാന്തനു ഹന്‍സാരികയും ഒരുമിച്ച് ജീവിക്കുകയാണ്. എന്നാല്‍ താരങ്ങള്‍ രഹസ്യമായി വിവാഹിതരായെന്ന റിപ്പോര്‍ട്ടാണ് പ്രചരിക്കുന്നത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശ്രുതി ഹാസനും ഡൂഡിള്‍ ആര്‍ട്ടിസ്റ്റായ ശാന്തനു ഹന്‍സാരികയും ഒരുമിച്ചാണ് താമസം. എന്നാല്‍ ശ്രുതി കാമുകനെ വിവാഹം കഴിച്ചുവെന്ന സൂചനയാണ് ഓറി എന്ന് വിളിക്കുന്ന സെലിബ്രിറ്റി കൂടിയായ ഓര്‍ഹാന്‍ അവത്രമണി വെളിപ്പെടുത്തിയിരിക്കുന്നത്.
തന്നോട് എന്ത് വേണമെങ്കിലും ചോദിക്കാം എന്ന സെക്ഷനില്‍ പങ്കെടുത്തപ്പോള്‍ ഓറി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. താരത്തിന് വന്ന നിരവധി ചോദ്യങ്ങളില്‍ ഒന്ന് നിങ്ങളുടെ കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ മടി കാണിച്ചിട്ടുള്ള സെലിബ്രിറ്റി ആരാണെന്നാണ്. അതിന് താരം രസകരമായ മറുപടിയാണ് പറഞ്ഞത്.
'ഹായ് ഓറി, ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ നിങ്ങളോട് അനാവശ്യമായ മനോഭാവം കാണിച്ച ഒരു സെലിബ്രിറ്റി ഉണ്ടായിട്ടുണ്ടോ? നിങ്ങള്‍ക്ക് ഒരു പേര് എടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ സൂചനകള്‍ നല്‍കിയാല്‍ മതി' എന്നുമാണ് ആരാധകര്‍ ഓറിയോട് ചോദിച്ചത്. ഇതിനോട് പ്രതികരിക്കാന്‍ താരം തയ്യാറായി. മാത്രമല്ല അത് നടി കൂടിയായ 'ശ്രുതി ഹാസന്‍', ആണെന്നാണ് താരം പറഞ്ഞത്.

ഞാന്‍ ശ്രുതിയുടെ കൂടെ പോസ് ചെയ്തിട്ടില്ല. മാത്രമല്ല അങ്ങനെ എന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാമോ എന്ന് പോലും ഞാന്‍ അവരോട് ചോദിച്ചിട്ടില്ല. കാരണം അവരെ കുറിച്ച് എനിക്കത്ര അറിയില്ലായിരുന്നു. എന്നാല്‍ നടി എന്നോട് വളരെ മോശമായി പെരുമാറുന്ന സാഹചര്യം ഉണ്ടായെന്നും ഓറി പറയുന്നു. മാത്രമല്ല ശ്രുതിയുടെ ഭര്‍ത്താവ് എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ശാന്തനുവിനെ കുറിച്ചും അദ്ദേഹം പറഞ്ഞത്.
വളരെ മോശമായി തോന്നിയൊരു അനുഭവം തനിക്ക് ഉണ്ടായി. ഒരുപക്ഷേ ചില തെറ്റിദ്ധാരണകള്‍ കാരണമായിരിക്കും. ശ്രുതിയുടെ ഭര്‍ത്താവുമായി ഞാന്‍ നല്ലരീതിയിലാണ്, ഞാന്‍ അവനെ ആരാധിക്കുന്നുണ്ട്. ഇത് സമയത്തിന് അനുസരിച്ച് ശരിയാവുമായിരിക്കും. എന്നാല്‍ ഒരിക്കല്‍ ശ്രുതി എന്നെ സ്പോട്ട് ബോയ് അല്ലെങ്കില്‍ എസ്എംടി പോലെ ''പൂനെ'' (പ്യൂണ്‍) എന്ന് വിളിച്ചതായി കിംവദന്തി ഞാന്‍ കേട്ടിരുന്നു. അതാണ് ശ്രുതിയുമായിട്ടുള്ള പ്രശ്‌നമെന്നാണ് ഓറി പറയുന്നത്.
എന്നാല്‍ താരം ശ്രുതിയുടെ ഭര്‍ത്താവ് എന്ന് ശാന്തനുവിനെ വിശേഷിപ്പിച്ചതോടെയാണ് നടി വിവാഹിതയായോ എന്ന ചോദ്യം ഉയര്‍ന്നത്. സത്യത്തില്‍ വിവാഹം കഴിക്കുന്നതിനോട് തീരെ താല്‍പര്യമില്ലെന്നാണ് നടി മുന്‍പ് പറഞ്ഞിട്ടുള്ളത്. വിവാഹമെന്ന വാക്ക് തന്നെ പേടിപ്പിക്കുകയാണ് ചെയ്യുന്നതെന്നും വിവാഹം കഴിച്ചില്ലെങ്കിലും താനും ശാന്തനുവും തമ്മിലുള്ള ബന്ധം അത്രത്തോളം സന്തുഷ്ടമാണെന്നും ശ്രുതി പറഞ്ഞിരുന്നു. വിവാഹം കഴിച്ച കപ്പിള്‍സിനെക്കാളും നന്നായി പോകാന്‍ തനിക്ക് സാധിക്കുമെന്നും നടി സൂചിപ്പിച്ചു.


Click it and Unblock the Notifications











