കാമുകനുമായി പിരിഞ്ഞതിന് ശേഷം ശ്രുതിയുടെ ജീവിതമിങ്ങനെ! ഇന്‍സ്റ്റാഗ്രാമിലൂടെ പുതിയ വീഡിയോ പുറത്ത് വിട്ട് നടി
ഉലകനായകന്‍ കമല്‍ഹാസന്റെ മകള്‍ എന്നതിലുപരി തെന്നിന്ത്യയിലെ മുന്‍നിര നടിയാണ് ശ്രുതി ഹാസന്‍. തമിഴിനു പുറമേ തെലുങ്കിലും സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടിയുടെ വ്യക്തിജീവിതത്തിലെ കാര്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അടുത്തിടെയായി ശ്രുതി വിവാഹിതയാവാന്‍ പോകുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.
വര്‍ഷങ്ങളായി ശ്രുതി കാമുകനും ഡൂഡിള്‍ ആര്‍ട്ടിസ്റ്റുമായ ശാന്തനു ഹസാരികയുടെ കൂടെ ലിവിങ് ടുഗദറായി ജീവിക്കുകയാണ്. എന്നാല്‍ വളരെ പെട്ടെന്ന് ഇരുവരും ബന്ധം അവസാനിപ്പിച്ചു. ശ്രുതിയും കാമുകനും വേര്‍പിരിഞ്ഞതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ അത് സത്യമാണെന്ന് ശ്രുതി വ്യക്തമാക്കുകയും ചെയ്തു.

താന്‍ സിംഗിള്‍ ആണെന്ന് അടുത്തിടെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് നടി വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ശാന്തനുവുമായി വേര്‍പിരിയാന്‍ ഉണ്ടായ കാരണങ്ങള്‍ അന്വേഷിക്കുകയായിരുന്നു ആരാധകര്‍. പിന്നാലെ മറ്റൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടിയിപ്പോള്‍.
ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചൊരു പോസ്റ്റില്‍ സ്വയം കീബോര്‍ഡ് വായിച്ച് കൊണ്ട് പാട്ട് പാടുകയാണ് നടി. മാത്രമല് ഇപ്പോഴത്തെ തന്റെ അവസ്ഥ എന്താണെന്നും എങ്ങനെയാണ് ജീവിക്കുന്നതെന്നുമൊക്കെ ഈ വാക്കുകളിലൂടെ നടി സൂചിപ്പിക്കുന്നു.
ശാന്തനുവുമായി ഉണ്ടായിരുന്ന റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചതിന് ശേഷം പാട്ടിന്റെ ലോകത്ത് സജീവമായിരിക്കുകയാണെന്നാണ് നടി പറയുന്നത്. സ്വന്തമായി വരികള്‍ എഴുതാനും പാടാനുമൊക്കെ തനിക്ക് സാധിക്കുന്നുണ്ടെന്ന് സൂചിപ്പിച്ച് കൊണ്ടാണ് അര്‍ഥവത്തായ പാട്ടുമായി ശ്രുതി എത്തിയിരിക്കുന്നത്.
'ഞാന്‍ വാതില്‍ അടച്ചു, എന്നിട്ട് താക്കോല്‍ കഴിച്ചു, ഇനി എനിക്ക് അതിന്റെ ആവശ്യമില്ല. എന്റെ സ്വതന്ത്ര എഴുത്തിലേക്ക് മടങ്ങി. അത് വളരെ വിചിത്രമായി തോന്നുന്നു. ഞാനൊരു അരാജകം നിറഞ്ഞ കുളത്തില്‍ വെളിച്ചം തേടി താഴേക്ക് നീന്തുകയാണ്. ഞാന്‍ ചെളിയും പായലുമുള്ളൊരു പാട്ടും കണ്ടെത്തി. ജീവിതം ഉജ്ജ്വലവും ഭയാനകവും മനോഹരവും മാന്ത്രികതയും നിറഞ്ഞതാണെന്നും' ശ്രുതി കുറിച്ചു.

അതേ സമയം ശ്രുതിയും കാമുകനും വേര്‍പിരിഞ്ഞതിന്റെ കാരണം അന്വേഷിക്കുകയാണ് ആരാധകര്‍. മൂന്ന് വര്‍ഷം മുന്‍പ് ശ്രുതിയുടെ മുപ്പത്തിയഞ്ചാം ജന്മദിനത്തിലായിരുന്നു കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ ആദ്യം നടി പുറത്ത് വിടുന്നത്. സംഗീതവും കലയുമൊക്കെ നിറഞ്ഞൊരു ജീവിതമായിരുന്നു പിന്നീട്. ഇടയ്ക്ക് ഇരുവര്‍ക്കുമിടയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാവാം ബന്ധം തകര്‍ത്തത്.
നടിയുടെ പ്രണയബന്ധം അവസാനിച്ചെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് താന്‍ സിംഗിളാണെന്നും മിംഗിള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും നടി പറഞ്ഞത്. മാത്രമല്ല ജോലി ചെയ്യുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നുണ്ടെന്നും ഇത്തരം ചോദ്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നുമൊക്കെ നടി കൂട്ടിച്ചേര്‍ത്തിരുന്നു.
വളരെ സീരിയസായ റിലേഷന്‍ഷിപ്പില്‍ നിന്നും ഇത് രണ്ടാം തവണയാണ് ശ്രുതി പിന്മാറുന്നത്. നേരത്തെ തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ മൈക്കില്‍ കോര്‍സലോയുമായിട്ടാണ് നടി പ്രണയത്തിലായിരുന്നത്. ഇരുവരും വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുകയായിരുന്നു. വര്‍ഷങ്ങളോളം ഒരുമിച്ചുണ്ടായതിന് ശേഷം നടി മൈക്കിളുമായി പിരിഞ്ഞു. പിന്നീടാണ് ശാന്തനുവുമായി ഇഷ്ടത്തിലാവുന്നത്. ഇതും പാതി വഴിയില്‍ അവസാനിപ്പിച്ചിരിക്കുകയാണ്.


Click it and Unblock the Notifications