രാജ്യം തന്നെ വിട്ട് പോകാനാണ് തോന്നിയത്, 19-ാമത്തെ വയസില്‍ അമേരിക്കയിലേക്ക് പോയതിന്റെ കാരണം പറഞ്ഞ് ശ്രുതി

കഴിഞ്ഞ ദിവസമാണ് ഉലകനായകന്‍ കമല്‍ ഹാസന്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചത്. ഇതിനോട് അനുബന്ധിച്ച് നടനെ കുറിച്ചുള്ള നിരവധി കഥകളാണ് പുറത്തുവന്നത്. നടന്റെ വിവാഹ ജീവിതം പരാജയപ്പെട്ടതും പ്രണയകഥകളുമൊക്കെ അതിലുണ്ടായിരുന്നു. കൂട്ടത്തില്‍ നടിയും മകളുമായ ശ്രുതി ഹാസന്‍ പങ്കുവെച്ച ചില കാര്യങ്ങളും ശ്രദ്ധേയമായി.

ഇപ്പോഴിതാ തന്റെ മാതാപിതാക്കളെ കുറിച്ചും അവരുടെ വേര്‍പിരിയലിനെ പറ്റിയും ശ്രുതി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. പേഴ്‌സണാലിറ്റി ഡെവലപ്പ് ചെയ്യുന്ന പ്രായത്തില്‍ മാതാപിതാക്കള്‍ ഡിവോഴ്‌സായതോടെ രാജ്യം വിട്ട് പോകാനാണ് തനിക്ക് തോന്നിയതെന്നാണ് ശ്രുതി പറയുന്നത്. തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരപുത്രി.

shruthi-haasan

എന്റെ അപ്പ എന്ന് പറയുന്നത് അപൂര്‍വ്വ പ്രതിഭാസമാണ്. അതെനിക്ക് ചെറിയ പ്രായത്തിലെ മനസ്സിലായിരുന്നു. അദ്ദേഹം ഒരു സെലിബ്രിറ്റി ആണെന്നും ഞാന്‍ കണ്ട ആളുകളില്‍ നിന്നും ഏറെ വ്യത്യസ്തനാണെന്നും എനിക്ക് നേരത്തെ മനസ്സിലായി. അച്ഛനും അമ്മയും അവരുടേതായ വ്യക്തി താല്പര്യമുള്ളവരും ശാഠ്യക്കാരും ആയിരുന്നു. അവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാവും. വളര്‍ന്നപ്പോള്‍ അത് എനിക്കും അനിയത്തിക്കും ലഭിച്ചു.

എന്റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതോടെ ഞാന്‍ മുംബൈയിലേക്ക് താമസം മാറി. എന്റെ സുഹൃത്തുക്കളും ജീവിതവും ഒക്കെ ഇവിടെയായിരുന്നു അതെല്ലാം നഷ്ടപ്പെട്ട് പോയി. പിന്നീട് ഞാന്‍ ഇവിടേക്ക് തിരിച്ചു വന്നെങ്കിലും എനിക്ക് പഴയതുപോലെ ആസ്വദിക്കാന്‍ സാധിച്ചില്ല. ആ പഴയ ശ്രുതിയെ എനിക്ക് നഷ്ടപ്പെട്ടു. 15 മുതല്‍ 20 വയസ്സ് വരെയുള്ള കാലഘട്ടത്തിലാണ് നമ്മുടെ പേഴ്‌സണാലിറ്റി ഡെവലപ്പ് ചെയ്യുന്ന കാലം. മുന്നോട്ടുള്ള ജീവിതത്തില്‍ നമ്മള്‍ എന്തായി തീരണമെന്നൊക്കെ അപ്പോഴാണ് തീരുമാനിക്കുക.

ആ സമയത്ത് കാറില്‍ യാത്ര ചെയ്യുമ്പോള്‍ അപ്പയുടെ സിനിമയുടെ പോസ്റ്ററുകള്‍ റോഡ് സൈഡിലൊക്കെ ഞാന്‍ കാണുന്നത്. അത് ഉള്‍ക്കൊള്ളാന്‍ ഒന്നും എനിക്ക് സാധിച്ചില്ല. എങ്ങനെയും ഇവിടം വിട്ടു പോവുക എന്നത് മാത്രമേ എന്റെ മനസിലുണ്ടായിരുന്നുള്ളൂ. ബോംബൈ അല്ല രാജ്യം വിട്ട് തന്നെ പോകാമെന്നു വിചാരിച്ചു. അങ്ങനെ പത്തൊമ്പതാമത്തെ വയസ്സില്‍ ഞാന്‍ അമേരിക്കയിലേക്ക് പോയി. അവിടെ നിന്നുമാണ് എന്റെ മ്യൂസിക് യാത്ര തുടങ്ങി.

shruthi-haasan

'വൗ ശ്രുതി' എന്ന് പറഞ്ഞു എല്ലാവരും എന്നെ അഭിനന്ദിച്ചത് സ്‌കൂളില്‍ വച്ചാണ്. വളരെ ശബ്ദത്തോടെയും അഭിമാനത്തോടെയും ഞാന്‍ സ്‌കൂളില്‍ വച്ച് ഒരു പാട്ട് പാടിയിരുന്നു. അതിന് വലിയ പ്രോത്സാഹനമാണ് ലഭിച്ചത്. ചെറിയ പ്രായത്തില്‍ ഞാന്‍ അപ്പയുടെ സിനിമയില്‍ തന്നെ പാട്ടു പാടിയിട്ടുണ്ടെങ്കിലും ശരിക്കും എന്റെ ലൈഫ് ചെയിഞ്ച് മൊമെന്റ് ആയിരുന്നു അന്ന് സ്‌കൂളില്‍ നടന്നതെന്നും ശ്രുതി പറയുന്നു.

കമല്‍ ഹാസന്റെ രണ്ടു പെണ്‍മക്കളില്‍ മൂത്തയാളാണ് ശ്രുതി ഹാസന്‍. മുന്‍നടി സരികയാണ് ശ്രുതിയുടെ അമ്മ. സരികയുമായിട്ടുള്ള വിവാഹത്തിന് മുന്‍പ് തന്നെ നടന് മകളായി ശ്രുതി ജനിച്ചിരുന്നു. ശേഷം വിദേശത്തും മറ്റുമായി പഠിച്ച ശ്രുതി സംഗീതത്തിനാണ് ഏറ്റവുമധികം പ്രാധാന്യം നല്‍കിയിരുന്നത്.

ചെറിയ പ്രായത്തില്‍ ബാലതാരമായി അഭിനയിച്ചിരുന്നു. എന്നാല്‍ പഠനത്തിനുശേഷം അഭിനയത്തില്‍ തന്നെ ചുവടുറപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സൂര്യ നായകനായിട്ടെത്തിയ ഏഴാം അറിവ് എന്ന സിനിമയിലാണ് നായിക വേഷത്തില്‍ നടി അഭിനയിക്കുന്നത്. പിന്നീട് ധനുഷിനൊപ്പം ത്രീ എന്ന സിനിമയിലും പ്രധാന വേഷം അവതരിപ്പിച്ചു. ഈ സിനിമകളൊക്കെ വലിയ ജനപ്രീതിയാണ് ശ്രുതിക്ക് നേടിക്കൊടുത്തത്. തമിഴിന് പുറമേ തെലുങ്കിലും ഹിന്ദിയിലുമൊക്കെ നടി അഭിനയിച്ചിരുന്നു. ഒപ്പം സംഗീതവും കൂടെ കൊണ്ടു നടക്കുകയാണ്.

Read more about: shruti haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X