തെന്നിന്ത്യന്‍ താരപുത്രി ശ്രുതി ഹാസന്റെ വിവാഹം രഹസ്യമായി കഴിഞ്ഞോ? ഞാന്‍ അറിഞ്ഞില്ലെന്ന് നടി!!

തെന്നിന്ത്യയില്‍ സൂപ്പര്‍ നായികയായി മാറിയ താരപുത്രിമാരില്‍ ഒരാളാണ് ശ്രുതി ഹാസന്‍. ഉലകനായകന്‍ കമല്‍ഹാസന്റെയും നടി സരികയുടെയും മകളായ ശ്രുതി തമിഴ് സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ആളാണ്. ശ്രുതിയുടെ വിവാഹത്തെ കുറിച്ച് പലപ്പോഴും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അടുത്തിടെ ഇന്‍സ്റ്റാഗ്രാമിലൂടെ ശ്രുതി പുറത്ത് വിട്ട ഫോട്ടോ കണ്ടതോടെ നടി വിവാഹിതയായി ഭര്‍ത്താവിനൊപ്പം കഴിയുകയാണെന്ന പ്രചരണത്തിന് ബലം കൂടി.

ഇപ്പോഴിതാ ശ്രുതി ഹാസന്‍ 2019 ല്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. ഒരു തെലുങ്ക് ഓണ്‍ലൈനിലാണ് ശ്രുതിയുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്ത വന്നത്. പുതിയ സിനിമകള്‍ താരപുത്രി ഏറ്റെടുക്കാതിരിക്കാനുള്ള കരാണം ഇതാണെന്നാണ് പാപ്പരാസികള്‍ പടച്ച് വിട്ടിരുന്നത്.

shruti-haasan

എന്നാല്‍ എല്ലാവരെയും അതിശയിപ്പിച്ച് കൊണ്ടാണ് വിവാഹക്കാര്യത്തെ കുറിച്ച് ശ്രുതിയുടെ പ്രതികരണം വന്നത്. 'ശരിക്കും? ഇത് എന്നെ കുറിച്ചുള്ള വാര്‍ത്തയാണോ' എന്നായിരുന്നു തന്റെ വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ശ്രുതി ട്വിറ്ററിലൂടെ പ്രതികരിച്ചത്. തെലുങ്ക് മാധ്യമത്തിന്റെ വാര്‍ത്തയും നടി പോസ്റ്റ് ചെയ്തിരുന്നു.

അമേരിക്കന്‍ നാടക നടനായ മൈക്കില്‍ കോര്‍സലേയുമായി ശ്രുതി ഹസന്‍ ഏറെ നാളുകളായി പ്രണയത്തിലാണ്. എയര്‍പോര്‍ട്ടിലും പൊതുപരിപാടികളിലും മൈക്കിളിനൊപ്പം ശ്രുതിയെ കണ്ടതോടെയാണ് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. അതിനിടെ തന്നെ ഇത്രയധികം സന്തോഷവതിയാക്കിയതിന് മൈക്കിളിന് നന്ദി പറഞ്ഞ് ശ്രുതി പങ്കുവെച്ച ചിത്രങ്ങളും വൈറളായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X