നിരാശയൊന്നുമില്ല! പ്രണയ പരാജയത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് താരപുത്രിയുടെ വെളിപ്പെടുത്തല്‍!
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരപുത്രികളിലൊരാളാണ് ശ്രുതി ഹാസന്‍. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. കമല്‍ഹാസനും സരികയ്ക്കും പിന്നാലെയായാണ് ശ്രുതി ഹാസനും സിനിമയില്‍ തുടക്കം കുറിച്ചത്. തമിഴില്‍ മാത്രമല്ല തെലുങ്കിലും ഹിന്ദിയിലുമൊക്കെ ഈ താരപുത്രി സാന്നിധ്യം അറിയിച്ചിരുന്നു. ശക്തമായ പിന്തുണയാണ് ശ്രുതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലും തനിക്ക് താല്‍പര്യമുണ്ടെന്ന് തെളിയിച്ചാണ് താരപുത്രി മുന്നേറുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്കായാണ് തന്റെ കാത്തിരിപ്പെന്നും ശ്രുതി ഹാസന്‍ പറഞ്ഞിരുന്നു.
വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ ഗോസിപ്പ് കോളങ്ങളിലും ശ്രുതി ഹാസന്‍ ഇടം പിടിച്ചിരുന്നു. താരപുത്രി വിവാഹിതയായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചത്. മൈക്കല്‍ കോര്‍സലുമായുള്ള പ്രണയത്തെക്കുറിച്ച് ശ്രുതിയും സമ്മതിച്ചിരുന്നു. 2 വര്‍ഷത്തോളമായി കൊണ്ടുനടന്നിരുന്ന പ്രണയം അവസാനിപ്പിച്ചതിനെക്കുറിച്ച് താരപുത്രി വ്യക്തമാക്കിയിരുന്നു. ഇരുവരും വേര്‍പിരിയാന്‍ പോവുകയാണെന്ന കാര്യത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് ഞെട്ടലായിരുന്നു. പ്രണയപരാജയത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് താരപുത്രി ഇപ്പോള്‍.

ശ്രുതിയും മൈക്കലും ഒരുമിച്ചെത്തുന്ന ചടങ്ങുകളും ചിത്രങ്ങളുമെല്ലാം വാര്‍ത്തയാവാറുണ്ട്. നിമിഷനേരം കൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ വൈറലായി മാറുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുള്ളൂവെന്നും അത് വളരെ സുഖകരമായിരുന്നുവെന്നും താരം പറയുന്നു. ഇതുവരെയുള്ള ജീവിതത്തില്‍ ഒരേയൊരു തവണ മാത്രമേ താന്‍ പ്രണയം എന്താണെന്ന് അറിഞ്ഞിരുന്നുള്ളൂവെന്നും താരം പറയുന്നു.

കരിയര്‍ തുടങ്ങുന്ന സമയത്താണ് താന്‍ പ്രണയത്തിലായത്. താന്‍ വളരെ കൂളായി ജീവിക്കുന്നയാളാണ്. വളരെ നിഷ്‌കളങ്കയായ ആളാണ് താനെന്നും ശ്രുതി ഹാസന്‍ പറയുന്നു. ഇമോഷണലാണ് താനെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പ്രണയമെന്നത് വളരെ സുഖകരമായ അനുഭവമായിരുന്നു. ലക്ഷ്മി മഞ്ജുവിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ശ്രുതി ഹാസന്‍ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

പ്രണയത്തിന് പ്രത്യേകിച്ച് ഫോര്‍മുലയൊന്നുമില്ല. നല്ല സമയത്ത് കൂടെ നില്‍ക്കുന്നവരാണ് മിക്കവരും. തന്റെ ജീവിതത്തിലും സംഭവിച്ചത് അതായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് പശ്ചാത്താപമൊന്നും തോന്നുന്നില്ലെന്നും താരപുത്രി പറയുന്നു. പൊതുവെ നോക്കുകയാണെങ്കില്‍ അതൊരു നല്ല അനുഭവമായിരുന്നു. ഒരുപാട് മനസ്സിലാക്കാനും പഠിക്കാനും സാധിച്ചു. ഇത്തരമൊരു അനുഭവത്തിനായി കാത്തിരിക്കുകയായിരുന്നു താന്‍ മുന്‍പ്.

കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി ഹാസന്‍ എത്താറുണ്ടായിരുന്നു. ഇടയ്ക്ക് വെച്ച് ചിത്രങ്ങളെല്ലാം ഡീലീറ്റ് ചെയ്തതോടെയാണ് പ്രണയ പരാജയത്തെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിയത്. ചിത്രങ്ങളെല്ലാം മാറ്റിക്കഴിഞ്ഞതിന് ശേഷം ജീവിതത്തില്‍ പുതിയൊരു തുടക്കത്തിലാണ് താനെന്നും എല്ലാവരും അനുഗ്രഹിക്കണമെന്നും ശ്രുതി കുറിച്ചിരുന്നു. സിനിമയിലും സംഗീതത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പ്ലാനിലാണ് താനെന്നും ശ്രുതി കുറിച്ചിരുന്നു.


Click it and Unblock the Notifications











