ശ്രുതി ഹസനെതിരെ ക്രിമിനല്‍ കേസോ? ആരു പറഞ്ഞു?
പിക്ചര്‍ ഹൗസ് മീഡിയ തനിയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടില്ലെന്ന് നടി ശ്രുതി ഹസന്‍. കരാറൊപ്പിട്ട ചിത്രത്തില്‍ നിന്ന് പിമാറിയതിനെത്തുടര്‍ന്ന് ശ്രുതിയ്ക്കെതിരെ പിക്ചര്‍ ഹൗസ് മീഡിയ വക്കീല്‍ നോട്ടീസ് അയച്ചുവെന്നാണ് വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ തനിയ്ക്ക് ഇത്തരത്തില്‍ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് ശ്രുതി.
വിശ്വാസ വഞ്ചന കാട്ടിയതിന് ശ്രുതിയ്‌ക്കെതിരെ നിര്‍മ്മാണ് കമ്പനി ക്രിമിനല്‍ കേസ് കൊടുത്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം പാടെ നിഷേധിയ്ക്കുകയാണ് കമല്‍ പുത്രി.

ശ്രുതിയ്‌ക്കോ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിനോ ശ്രുതിയുടെ ടീം അംഗങ്ങള്‍ക്കോ ഇത്തരത്തില്‍ ലീഗല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് നടിയുമായി അടുത്ത വൃത്തങ്ങളും പറയുന്നു.
കാര്‍ത്തിയും നാഗാര്‍ജ്ജുനയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ നിന്ന് കരാര്‍ ഒപ്പിട്ട ശേഷം ഡേറ്റ് പ്രശ്‌നം പറഞ്ഞ് മുങ്ങിയെന്നാണ് ശ്രുതിയ്‌ക്കെതിരായ ആരോപണം. ശ്രുതിയ്ക്ക് പുതിയ ചിത്രങ്ങളില്‍ കരാര്‍ ഒപ്പിടാനാകില്ലെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു.


Click it and Unblock the Notifications