കാവ്യയെ പോലെ ശ്രുതി ഹസനും
മലയാള സിനിമയില്‍ ആദ്യമായി ഷി ടാക്‌സി ഓടിച്ച നടിയാണ് കാവ്യ മാധവന്‍. ഇപ്പോള്‍ ഇതാ ശ്രുതി ഹസനും കാവ്യയുടെ വഴിയെ. ഷി ടാക്‌സി ഡ്രൈവറല്ലെങ്കിലും, ടാക്‌സി ഡ്രൈവറായിട്ടാണ് ശ്രുതി തന്റെ അടുത്ത ചിത്രത്തിലെത്തുന്നത്.
തല അജിത്തിന്റെ 56 ആമത്തെ ചിത്രത്തിലാണ് ശ്രുതി ഹസന്‍ ടാക്‌സി ഡ്രൈവറായി എത്തുന്നത്. സിരുതൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലക്ഷ്മി മേനോനാണ് മറ്റൊരു നായിക. ചിത്രത്തില്‍ അജിത്തിന്റെ സഹോദരിയായിട്ടാണ് ലക്ഷ്മി എത്തുന്നത്. ഇതാദ്യമായാണ് ശ്രുതി അജിത്തിനൊപ്പം അഭിനയിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ് ചെന്നൈയില്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. രണ്ടാം ഘട്ട ഷൂട്ടിങ് ഉടന്‍ കൊല്‍ക്കത്തയില്‍ ആരംഭിയിക്കും. യുവ സംഗീത സംവിധായകന്‍ അനിരുദ്ധാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
അതേ സമയം ശ്രുതിയിപ്പോള്‍ ബോളിവുഡിലും കോളിവുഡിലും തിരക്കിലാണ്. വിജയ് യുടെ നായികയായി അഭിനയിച്ച പുലിയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. വെല്‍ക്കം ബാക്ക് എന്ന ബോളിവുഡ് ചിത്രമാണ് മറ്റൊന്ന്.


Click it and Unblock the Notifications