ആ പ്രണയം സത്യമാണ്! പക്ഷേ, വിവാഹത്തെക്കുറിച്ച് ശ്രുതി ഹസന്റെ തുറന്നുപറച്ചില്‍ ഇങ്ങനെ! കാണൂ!
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരപുത്രികളിലൊരാളാണ് ശ്രുതി ഹസന്‍. സിനിമയിലായാലും ജീവിതത്തിലായാലും ബോള്‍ഡായാണ് ഈ നടിയെ വിശേഷിപ്പിക്കാറുള്ളത്. താരപുത്രി ഇമേജിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്താണ് ശ്രുതി മുന്നേറുന്നത്. അടിക്കടി വിജയ സിനിമകള്‍ ചെയ്യുമ്പോഴും പ്രത്യേകിച്ച് താരജാഡകളൊന്നുമില്ലാതെയാണ് താരം ഇടപഴകാറുള്ളതെന്ന് അടുത്ത വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു. അഭിനയം തുടങ്ങി അധികം കഴിയുന്നതിന് മുന്‍പ് തന്നെ പാപ്പരാസികള്‍ ഈ താരത്തെ വിടാതെ പിന്തുടര്‍ന്നിരുന്നു. താരം രഹസ്യമായി വിവാഹം ചെയ്തുവെന്ന തരത്തില്‍ വരെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. വിവാഹത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ശ്രുതി ഇപ്പോള്‍.
പ്രണയമുണ്ടെന്ന് കരുതി അത് വിവാഹത്തില്‍ തന്നെ കലാശിക്കുമെന്നോ വിവാഹത്തിനായാണ് അതെന്നോ തരത്തിലോ ഉള്ള നിലപാടുകളോട് യോജിക്കാന്‍ തനിക്കാവില്ല. മറ്റ് സ്ത്രീകളില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള നിലപാടുകളാണ് തന്റേത്. ഇപ്പോഴൊന്നും താന്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അത്തരത്തിലുള്ള പ്ലാനില്ലെന്നും ശ്രുതി പറയുന്നു. വിവാഹത്തെക്കുറിച്ച് താനിപ്പോള്‍ ചിന്തിക്കുന്നേയില്ലെന്നാും താരം പറഞ്ഞിരുന്നു.

മിഷായേല്‍ കോര്‍സലെയുമായി ശ്രുതി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ആ ബന്ധം ശരിവെക്കുന്നുണ്ടെങ്കിലും എന്നായിരിക്കും വിവാഹമെന്നതിനെക്കുറിച്ച് താരം പ്രതികരിച്ചിട്ടില്ല. തെന്നിന്ത്യന്‍ സിനിമാലോകം ഉറ്റുനോക്കുന്ന വിവാഹം കൂടിയാണ് സ്രുതി ഹസന്റേത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന മറുപടിയാണ് താരം നല്‍കിയത്.


Click it and Unblock the Notifications











