പെട്ടെന്നുള്ള തീരുമാനമായിരുന്നു! മദ്യപാനം നിര്‍ത്തിയതിനെക്കുറിച്ച് ശ്രുതി ഹാസന്‍റെ വെളിപ്പെടുത്തല്‍!
കമല്‍ഹാസനും സരികയ്ക്കും പിന്നാലെയായാണ് ശ്രുതി ഹാസനും സിനിമയിലേക്ക് എത്തിയത്. അഭിനയം മാത്രമല്ല പാട്ടിലും തനിക്ക് കഴിവുണ്ടെന്നും ശ്രുതി തെളിയിച്ചിരുന്നു. തമിഴകത്ത് മാത്രമല്ല തെലുങ്കിലും ഹിന്ദിയിലുമൊക്കെ ഈ താരം സാന്നിധ്യം അറിയിച്ചിരുന്നു. ഫിലിം ഫെയറുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും ഈ താരപുത്രിയെ തേടിയെത്തിയിരുന്നു. സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സ്വന്തം നിലപാടുകള്‍ ശ്രുതി ഹാസന്‍ വ്യക്തമാക്കാറുണ്ട്. സെലക്ടീവായാണ് സിനിമകള്‍ സ്വീകരിക്കുന്നത്. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചാണ് താരത്തിന്റെ മുന്നേറ്റം.
സിനിമയിലെത്തി അധികകാലം കഴിയുന്നതുനിടയില്‍ത്തന്നെ ഗോസിപ്പ് കോളങ്ങളിലും ശ്രുതി സ്ഥാനം പിടിച്ചിരുന്നു. മൈക്കല്‍ കോര്‍സലെയുമായി പ്രണയത്തിലാണെന്ന് താരപുത്രി പറഞ്ഞിരുന്നുവെങ്കിലും ഇടയ്ക്ക് വെച്ച് ഇരുവരും വഴിപിരിയുകയായിരുന്നു. തന്റെ മദ്യപാന ശീലം മാറ്റിയതിനെക്കുറിച്ച് തുറന്നുപറഞ്ഞാണ് ശ്രുതി ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഫീറ്ര് അപ്പ് വിത്ത് സ്റ്റാര്‍സില്‍ പങ്കെടുക്കുന്നതിനിടയായിരുന്നു ശ്രുതി ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ലക്ഷ്മി മഞ്ജുവായിരുന്നു ഇതേക്കുറിച്ച് ചോദിച്ചത്.

വിസ്‌കി കഴിക്കാനിഷ്ടപ്പെടുന്നയാളാണ് താന്‍. ഇടയ്ക്കിടയ്ക്ക് കഴിക്കാറുമുണ്ട്. എന്നാല്‍ ഇടയ്ക്ക് വെച്ച് ഈ ശീലം നിര്‍ത്താനായി തീരുമാനിക്കുകയായിരുന്നു. അതോടെ താന്‍ മാറുകയായിരുന്നു. ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും ഇതേക്കുറിച്ച് മറ്റുള്ളവരുമായി സംസാരിക്കേണ്ടെന്നും തീരുമാനിച്ചിരുന്നു. വല്ലാത്തൊരവസ്ഥയിലൂടെയായിരുന്നു താന്‍ ആ സമയത്ത് കടന്നുപോയിരുന്നതെന്നും ശ്രുതി പറയുന്നു. ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ തേടിയെത്തിയതോടെയാണ് സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. വിജയ് സേതുപതി ചിത്രമായ ലാഭത്തിലാണ് ശ്രുതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











