ആ വേര്‍പിരിയല്‍ ഞങ്ങളെ ഞെട്ടിച്ചിരുന്നില്ല! കമല്‍ഹാസന്‍-സരിക വിവാഹമോചനത്തെക്കുറിച്ച് ശ്രുതി ഹാസന്‍!
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരമാണ് കമല്‍ഹാസന്‍. പ്രണയിച്ച് വിവാഹിതരായവരായിരുന്നു കമല്‍ഹാസനും സരികയും. മാതാപിതാക്കള്‍ക്ക് പിന്നാലെയായി ശ്രുതി ഹാസനും അക്ഷരയും സിനിമയിലേക്കെത്തിയിരുന്നു. ഇടയ്ക്ക് വെച്ച് കമല്‍ഹാസനും സരികയും വേര്‍പിരിയുകയായിരുന്നു. സിനിമാലോകത്തേയും ആരാധകരേയും ഞെട്ടിച്ച വേര്‍പിരിയലായിരുന്നു ഇവരുടേത്. വേര്‍പിരിഞ്ഞുവെങ്കിലും ഇന്നും സുഹൃത്തുക്കളായി തുടരുകയാണ് ഇരുവരും. ഇവരുടെ വേര്‍പിരിയലിനെക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് ശ്രുതി ഹാസന്‍ പറയുന്നു.
പ്രണയത്തിലാണ് താനെന്ന് നേരത്തെ ശ്രുതി ഹാസന്‍ വ്യക്തമാക്കിയിരുന്നു. അടുത്തിടെയായിരുന്നു താന്‍ ബ്രേക്കപ്പിലാണെന്ന് താരം അറിയിച്ചത്. മുന്നോട്ട് പോവില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായി തങ്ങള്‍ വേര്‍പിരിയുകയായിരുന്നുവെന്ന് താരപുത്രി വ്യക്തമാക്കിയിരുന്നു. തന്റെ പുതിയ സിനിമകളെക്കുറിച്ചും മാതപിതാക്കളുടെ വേര്‍പിരിയലിനെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെയായിരുന്നു ശ്രുതി ഹാസന്‍ കഴിഞ്ഞ ദിവസം വാചാലയായത്. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ശ്രുതി വിശേഷങ്ങള്‍ പങ്കുവെച്ചത്.

എത്ര സുഖകരമാണെങ്കിലും ജീവിതത്തില്‍ വേദന ഒഴിവാക്കാന്‍ പറ്റില്ല. എല്ലാം തികഞ്ഞ കുടുംബമാണെങ്കിലും വേദന അനിവാര്യമാണ്. മാതാപിതാക്കള്‍ ഒരുമിച്ച് കഴിയുകയാണെങ്കിലും സന്തോഷം നിറഞ്ഞ കുടുംബമാണെങ്കിലും അപ്രതീക്ഷിതമായിട്ടായിരിക്കും ചില വേദനകള്‍ തേടിയെത്തുന്നത്. ജീവിതത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള വേദന. അച്ഛനും അമ്മയും അവരായി ഇരിക്കുന്നതിനോടാണ് താല്‍പര്യമെന്നും അവരുടെ സന്തോഷം നിലനില്‍ക്കട്ടെയെന്നായിരുന്നു ആഗ്രഹിച്ചത്.

പുറംലോകത്തെ സംബന്ധിച്ച് അതൊരു വാര്‍ത്തയായിരുന്നു. ഇതേ അവസ്ഥയിലൂടെ കടന്നുപോയവര്‍ക്ക് മനസ്സിലാവും ഇതേക്കുറിച്ച്. വീട്ടിലുള്ളവരെ സംബന്ധിച്ചിടത്തോളം ഇതൊരു വാര്‍ത്തയായിരുന്നില്ല. ചെയ്യേണ്ടത് അവര്‍ ചെയ്തു. രണ്ടുപേരും അവരുടേതായ രീതികളില്‍ സന്തോഷം അര്‍ഹിക്കുന്ന വ്യക്തികളാണ്. അവരുടെ ജീവിതത്തിലേക്ക് താനും സഹോദരിയും എത്തുന്നതിന് മുന്‍പ് അവര്‍ രണ്ട് വ്യക്തികളായിരുന്നു. ഇതേക്കുറിച്ച് താന്‍ വളരെ മുന്‍പേ മനസ്സിലാക്കിയതായും താരപുത്രി പറയുന്നു.

പുറത്തുള്ളവര്‍ക്ക് അതൊരു വേര്‍പിരിയലായി തോന്നുന്നതിന് മുന്‍പ് തന്നെ തങ്ങള്‍ അതിനായി നേരത്തെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. 2 വ്യക്തികള്‍ പിരിയുന്നു എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ദു:ഖമുണ്ടാവും. മുതിര്‍ന്ന വ്യക്തിയെന്ന നിലയിലും ജീവിതത്തില്‍ ബന്ധങ്ങളിലൂടെ കടന്നുപോയെന്ന ആളെന്ന നിലയിലും ഇതേക്കുറിച്ച് തനിക്ക് കൃത്യമായി പറയാനാവും. ഒരു ബന്ധം ശരിയാവുന്നില്ല എന്ന് തോന്നിയാല്‍ അത് കൂട്ടിക്കെട്ടാന്‍ നോക്കരുത്. കൊടുങ്കാറ്റില്‍ ഒരുമിച്ച് തകര്‍ന്ന് പോവും. അതിനാല്‍ വേര്‍പിരിയുന്നതാണ് നല്ലത്.

തമിഴിലും തെലുങ്കിലുമൊക്കെ വരവറിയിച്ച ശ്രുതി ഹാസന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇടയ്ക്ക് ഇടവേളയെടുത്ത് മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്താനുള്ള തയ്യാറെടുപ്പിലാണ് താരപുത്രി ഇപ്പോള്‍. അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലും മികവ് തെളിയിച്ചാണ് ശ്രുതി മുന്നേറുന്നത്.


Click it and Unblock the Notifications











