പ്രണയം തകര്‍ന്നതോടെ ജീവിതത്തിലെ വലിയ പാഠം പഠിച്ചുവെന്ന് ശ്രുതി ഹസന്‍! കുറിപ്പ് വൈറല്‍!

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയപ്പെട്ട അഭിനേത്രിളിലൊരാളാണ് ശ്രുതി ഹാസന്‍. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരപുത്രി. മാതാപിതാക്കള്‍ക്ക് പിന്നാലെയായാണ് ശ്രുതിയും സിനിമയിലേക്ക് എത്തിയത്. തമിഴിലൂടെയാണ് അരങ്ങേറിയതെങ്കിലും ബോളിവുഡ് ചിത്രത്തില്‍ നിന്നുള്ള അവസരവും ഈ താരത്തെ തേടിയെത്തിയിരുന്നു. അഭിനയം മാത്രമല്ല നല്ലൊരു പാട്ടുകാരി കൂടിയാണ് താനെന്നും ശ്രുതി തെളിയിച്ചിരുന്നു. മൈക്കല്‍ കോര്‍സലുമായുള്ള പ്രണയം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞും താരപുത്രിയെത്തിയിരുന്നു. 2 വര്‍ഷത്തോളമായുള്ള പ്രണയമായിരുന്നു ഇരുവരും അവസാനിപ്പിച്ചത്. ബ്രേക്കപ്പിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞും താരപുത്രി എത്തിയിരുന്നു.

നല്ല സമയത്ത് കൂടെ നില്‍ക്കുന്നവരാണ് പലരും. തന്റെ ജീവിതത്തിലും സംഭവിച്ചത് അത്തരത്തിലുള്ള കാര്യമായിരുന്നു. പ്രണയപരാജയത്തിലൂടെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചുവെന്നും ശ്രുതി പറഞ്ഞിരുന്നു. 2019 ല്‍ താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. സ്വയം സ്‌നേഹിക്കുകയെന്നതാണ് താന്‍ പഠിച്ച വലിയ പാഠം. പോയവര്‍ഷങ്ങള്‍ക്ക് നന്ദി. ജീവിതത്തിനും അതിലൂടെ ലഭിച്ച വലിയ മാറ്റങ്ങള്‍ക്കും താന്‍ നന്ദി പറയുന്നു. മാറാന്‍ എളുപ്പമല്ല, എന്നാല്‍ മാറാതിരിക്കാനും കഴിയില്ല. പുതുപ്രതീക്ഷകളുമായിത്തന്നെയാണ് താനും പുതുവര്‍ഷത്തെ വരവേറ്റതെന്നും ശ്രുതി കുറിച്ചിട്ടുണ്ട്. മനോഹരമായ സെല്‍ഫി ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Shruti Hassan

എല്ലാവരുടേയും ജീവിതത്തില്‍ മാലാഖമാര്‍ പ്രത്യക്ഷപ്പെടാറുണ്ട്. സുഹൃത്തുക്കളുടെ രൂപത്തിലാണ് അവര്‍ പ്രത്യക്ഷപ്പെടാറുള്ളത്. തന്റെ ജീവിതത്തിലെ മാലാഖമാരായ സുഹൃത്തുക്കളോടാണ് നന്ദിയും കടപ്പാടും ഉള്ളതെന്നും ശ്രുതി പറയുന്നു. മനോഹരമായ അനുഭവമായിരുന്നു പ്രണയമെങ്കിലും അത് തകര്‍ന്നപ്പോഴുള്ള വേദനയും താന്‍ അനുഭവിച്ചിരുന്നു. ബ്രേക്കപ്പില്‍ നിന്നും പുറത്തുകടന്ന ശ്രുതി സിനിമയില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയിലൂടെ പുതിയ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X