നയന്‍താരയ്ക്ക് വേണ്ടി ശ്രുതി പാടുന്നു
പിന്നണി ഗായികയായും, സംഗീത സംവിധായികയായും ഗാനരചയ്താവായും ഇതിനോടകം ശ്രദ്ധനേടിയ നായികയാണ് ഉലകനാകന്റെ മകള്‍ ശ്രുതി ഹസന്‍. ഇപ്പോഴിതാ ശ്രുതി വീണ്ടും പാടാന്‍ ഒരുങ്ങുന്നു.
നയന്‍താര നായികയായെത്തുന്ന ഇത് നമ്മ ആള് എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്രുതി വീണ്ടും പിന്നണിയില്‍ പാടുന്നത്. കമല്‍ ഹസനും മോഹന്‍ലാലും മുഖ്യ വേഷത്തിലെത്തിയ ഉന്നയ്‌പ്പോല്‍ ഒരുവന്‍ എന്ന ചിത്രത്തിന് വേണ്ടി ശ്രുതിയൊരുക്കിയ ഗാനങ്ങള്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേ സമയം നിലവില്‍ വിജയ് നായകനാകുന്ന പുലി എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ശ്രുതി ഹസന്‍. ഇത് കൂടാതെ ഹിന്ദിയില്‍ വെല്‍ക്ക് ബാക്ക്, റോക്കി ഹാന്റ്‌സം, യാര എന്നീ ചിത്രങ്ങളും തെലുങ്കില്‍ ഒരു ചിത്രവും തമിഴില്‍ അജിത്ത് നായകനാകുന്ന മറ്റൊരു ചിത്രവും ശ്രുതിയുടേതായി തയ്യാറെടുക്കുകയാണ്.
ഒത്തിരി പ്രത്യേകതകളുമായാണ് നയന്‍താരയുടെ ഇത് നമ്മ ആള് എന്ന ചിത്രം തിയേറ്ററിലെത്തുന്നത്. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിമ്പുവാണ് നായകന്‍. ബ്രേക്കപ്പിന് ശേഷം നയന്‍സും ചിമ്പുവും വീണ്ടും ഒന്നിക്കുന്നു എന്നത് കൊണ്ട് തന്നെ തുടക്കം മുതല്‍ ചിത്രം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.


Click it and Unblock the Notifications











