ഗ്ലാമര്‍ ചിത്രങ്ങള്‍: അണിയറക്കാര്‍ക്കെതിരെ ശ്രുതി ഹസ്സന്‍
കഴിഞ്ഞ കുറച്ചുനാളുകളായി തെന്നിന്ത്യന്‍ താരം ശ്രുതി ഹസ്സന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പരക്കുകയാണ്. പുതിയ തെലുങ്ക് ചിത്രമായ യെവദുവില്‍ നിന്നുള്ള ഐറ്റം ഡാന്‍സിലെ രംഗങ്ങളാണ് നെറ്റില്‍ തരംഗമായിരിക്കുന്നത്. എന്നാല്‍ ഇത് ശ്രുതി ഹസ്സനെ ചൊടിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷന് വേണ്ടി തന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ അണിയറക്കാര്‍ ഉപയോഗിച്ചത് അനുവാദമില്ലാതെയാണെന്ന് ശ്രുതി ആരോപിക്കുന്നു. അണിയറക്കാര്‍ക്കെതിരെ ഇതിന് നിയമനടപടി സ്വീകരിക്കുമെന്നും ശ്രുതി വ്യക്തമാക്കിയിട്ടുണ്ട്.
ചിത്രങ്ങള്‍ മോശമായ ആംഗിളുകളില്‍ നിന്നെടുക്കുകയും അത് പുറത്തുവിടുകയും ചെയ്തത് തന്നെ മോശക്കാരിയായി ചിത്രീകരിക്കാനാണെന്നും ശ്രുതി പറയുന്നു. ഇത്തരത്തില്‍ ചിത്രങ്ങള്‍ എടുക്കാനും പുറത്തുവിടാനം അത് ചെയ്യുന്നവര്‍ക്ക് ഒന്നുകില്‍ പ്രൊഡക്ഷന്‍ ഹൗസ് സമ്മതം നല്‍കിണം അല്ലെങ്കില്‍ ഞാന്‍ സമ്മതം നല്‍കണം, ഇത് രണ്ടുമില്ലാതെ അങ്ങനെ ചെയ്തവര്‍ ആരായാലും അവര്‍ തെറ്റുകാരാണ്- താരം പറയുന്നു.

ചിത്രങ്ങള്‍ പുറത്തുവന്നതോടെ ശ്രുതിയുടെ സ്‌കിന്‍ ഷോ അല്‍പം ഓവറായിപ്പോയെന്ന് പരക്കെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. താരത്തിന്റെ കടുത്ത ആരാധകര്‍ക്കെല്ലാം പുതിയ ചിത്രങ്ങള്‍ വലിയ ഷോക്കായിരിക്കുകയാണ്. ഇതോടെയാണ് ശ്രുതി അണിയറക്കാര്‍ക്കെതിരെ രംഗത്തെത്തിയത്. ചിത്രത്തിന്റെ ഐറ്റം ഡാന്‍സിന്റെ റിഹേഴ്‌സല്‍ ചിത്രങ്ങളാണ് ഇതെന്നാണ് ശ്രുതി പറയുന്നത്.
പക്ഷേ നേരത്തേ തന്നെ ഗ്ലാമറിന്റെ കാര്യത്തില്‍ വളരെ ഉദാരമായ നിലപാടാണ് ശ്രുതി എടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ അനുവാദമില്ലാതെ ചിത്രങ്ങള്‍ പുറത്തുവിട്ടു, റിഹേഴ്‌സലിന്റെ ചിത്രങ്ങളാണ് തുടങ്ങിയ താരത്തിന്റെ വാദങ്ങള്‍ എത്രത്തോളം വിലപ്പോകുമെന്നത് കണ്ടുതന്നെ അറിയണം.
എന്തായാലും പുറത്തുവന്ന ചിത്രങ്ങള്‍ യെവദുവിനായി കാത്തിരിക്കുന്ന പ്രേക്ഷകരുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്നുള്ള കാര്യത്തില്‍ സംശയമില്ല. തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ തേജയാണ് യെവദുവില്‍ നായകനായി എത്തുന്നത്. അല്ലു അര്‍ജ്ജുനും കാജല്‍ അഗര്‍വാളും ചിത്രത്തില്‍ അതിഥി താരങ്ങളായി എത്തുന്നുണ്ട്.


Click it and Unblock the Notifications











