ഷട്ടറിന്റെ തമിഴ് പതിപ്പ് റിലീസിന് ഒരുങ്ങുന്നു
ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടറിന്റെ തമിഴ് പതിപ്പായ നൈറ്റ് ഷോ ഈ മാസം അവസാനം റിലീസ് ചെയ്യും. ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ സത്യരാജ് അവതരിപ്പിക്കുമ്പോള്‍ സജിതാ മഠത്തവിലിന്റെ വേഷം ചെയ്യുന്നത് മലയാളി താരം അനുമോള്‍ ആണ്.
എഡിറ്റര്‍ ആന്റണിയാണ് നൈറ്റ് ഷോ സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ എ എല്‍ വിജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെടിവഴിപാട് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അനുമോള്‍. താന്‍ അഭിനയിച്ച സിനിമകള്‍ വെച്ച് നോക്കുമ്പോള്‍, ഒരു വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് നൈറ്റ് ഷോയിലേതെന്ന് അനുമോള്‍ പറയുന്നു
മലയാളത്തില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഷട്ടര്‍ തമിഴിന് പുറമേ മറാത്തിയിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്. വികെ പ്രകാശാണ് മറാത്തിയില്‍ ഷട്ടര്‍ സംവിധാനം ചെയ്യുന്നത്.
More from Filmibeat
tamil film news malayalam director joy mathew actor sathyaraj lal actress sajitha madathil anumol തമിഴ് സിനിമ മലയാളം ഷട്ടര്‍ നടന് സത്യരാജ് ലാല്‍ നടി


Click it and Unblock the Notifications











