അജിത്തിന്റെയും ശാലിനിയുടെയും ദാമ്പത്യ രഹസ്യം ഇതാണ്! മനസ് തുറന്ന് ശ്യാമിലി
തമിഴകത്ത് ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന സൂപ്പര്‍ താരമാണ് അജിത്, പ്രണയ സിനിമകളിലൂടെ തുടങ്ങിയ അജിത്ത് പിന്നീട് മാസ് ഹീറോ പരിവേഷമുളള ചിത്രങ്ങള്‍ കൂടുതലായി ചെയ്താണ് സൂപ്പര്‍ താരമായത്.കൈനിറയെ ചിത്രങ്ങളാണ് അജിത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. സിനിമയിലെന്ന പോലെ കുടുംബ ജീവിതവും അജിത്ത് നല്ല രീതിയിലാണ് കൊണ്ടു പോവാറുളളത്.
2000ത്തിലാണ് മലയാളികളുടെ പ്രിയങ്കരിയായ നടി ശാലിനിയെ അജിത്ത് വിവാഹം കഴിച്ചത്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന ശാലിനി നല്ലൊരു കുടുംബിനിയായാണ് പിന്നീട് അറിയപ്പെട്ടത്. രണ്ടു മക്കളാണ് അജിത്തിനും ശാലിനിയ്ക്കുമുളളത്.

മാതൃകാ പരമായ ഇവരുടെ കുടുബ ജീവിതത്തക്കുറിച്ച് എല്ലാവരും നല്ല അഭിപ്രായങ്ങളാണ് എപ്പോഴും പറയാറുളളത്. സിനിമാത്തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ അജിത്ത് സമയം കണ്ടെത്താറുണ്ട്. അടുത്തിടെ അജിത്തിന്റയും ശാലിനിയും ദാമ്പത്യ രഹസ്യത്തെക്കുറിച്ച് സഹോദരിയായ ശ്യാമിലി മനസ് തുറന്നിരുന്നു.ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരെയും കുറിച്ച് ശ്യാമിലി മനസ് തുറന്നത്.

രണ്ടുപേര്‍ക്കും സ്വാതന്ത്ര്യം നല്‍കിയുളള ഒരു ദാമ്പത്യമാണ് ഇവരുടെതെന്ന് ശ്യാമിലി പറയുന്നു. പങ്കാളിക്ക് സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് അജിത്ത്. പുരോഗമന ചിന്താഗതിക്കാരനാണ് അദ്ദേഹം. പരസ്പരം സ്വാതന്ത്യം നല്‍കിയാല്‍ ദാമ്പത്യ ജീവിതം സുന്ദരമാകുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്,ശ്യാമിലി അഭിമുഖത്തില്‍ പറഞ്ഞു.


Click it and Unblock the Notifications











