തമിഴകത്തെ സൂപ്പര്‍ താരസഹോദരങ്ങള്‍
മാതാപിതാക്കളും മക്കളുമെല്ലാം അരങ്ങുവാഴുന്നയിടമാണ് തമിഴ് സിനിമ.പഴയകാല സൂപ്പര്‍താരങ്ങളുടെയെല്ലാം മക്കള്‍ ഇപ്പോള്‍ പലരംഗങ്ങളിലായി തമിഴ് സിനിമയില്‍ സജീവമാണ്.
ചില താരപുത്രന്മാര്‍ അഭിനയത്തിലാണ് കഴിവുതെളിയിക്കുന്നതെങ്കില്‍, ചിലര്‍ ഗാനരചനയിലും, സംവിധാനത്തിലും നിര്‍മ്മാണത്തിലുമാണ് പേരെടുക്കുന്നത്. ഇത്തരത്തില്‍ ഒട്ടേറെ സഹോദരന്മാരുണ്ട് ഇപ്പോള്‍ തമിഴകത്തെ യുവതാരനിരയില്‍.
ഇതാ തമിഴ് സിനിമയിലെ പ്രധാനപ്പെട്ട ചില താരസഹോദരങ്ങള്‍.

തമിഴകത്തെ സൂപ്പര്‍ താരസഹോദരങ്ങള്‍
ജ്യേഷ്ഠനായ സെല്‍വരാഘവന്‍ സംവിധായകനായി പേരെടുക്കുമ്പോള്‍ ധനുഷ് നടനായി പേരെടുക്കുകയാണ്. അനിയനെ സിനിമയില്‍ അവതരിപ്പിക്കുകയും പിന്നീട് അനിയനെ സൂപ്പര്‍താരമാക്കി ഉയര്‍ത്താന്‍ പോന്ന ചിത്രങ്ങള്‍ ഒന്നിനുപുറമേ ഒന്നായി സമ്മാനിക്കുകയും ചെയ്തിട്ടുണ്ട് സെല്‍വരാഘവന്‍. ധനുഷിന്റെ ആദ്യചിത്രമായ ഇളമൈ, കാതല്‍ കൊണ്ടേന്‍, പുതുപേട്ടൈ, മയക്കം എന്ന തുടങ്ങിയ ചിത്രങ്ങളെല്ലാം സെല്‍വരാഘവനാണ് സംവിധാനം ചെയ്തത്.

തമിഴകത്തെ സൂപ്പര്‍ താരസഹോദരങ്ങള്‍
ടി രാജേന്ദ്രറിന്റെ മകനായ ചിമ്പു ഇതിനകം തന്നെ തമിഴ്‌സിനിമയിലെ യുവനായകനിരയില്‍ നിര്‍ണായകമായ സ്ഥാനം നേടിക്കഴിഞ്ഞ താരമാണ്. ചിമ്പുവിന്റെ ഇളയസഹോദരനാണ് കുരലരശന്‍. ഗാനരചയിതാവ് എന്ന നിലയ്ക്കാണ് കുരലരശന്‍ തമിഴകത്ത് ശ്രദ്ധേനേടുന്നത്. ജ്യേഷ്ഠന്റെ പുതിയ ചിത്രത്തിനായി ഗാനരചന നിര്‍വ്വഹിക്കുന്നത് കുരലരശനാണ്. അധികം വൈകാതെ അഭിനയലോകത്തേയ്ക്ക് കുരലരശനും എത്തുമെന്നാണ് സൂചനകള്‍.

തമിഴകത്തെ സൂപ്പര്‍ താരസഹോദരങ്ങള്‍
2003ലാണ് സംവിധായകന്‍ ജയം രാജ സഹോദരന്‍ ജയംരവി നായകനാക്കിക്കൊണ്ട് ചിത്രമെടുക്കുന്നത്. ഉനക്കും എനക്കും, സന്തോഷ് സുബ്രഹ്മണ്യം തുടങ്ങി ജയം രവിയുടെ ഹിറ്റ് ചിത്രങ്ങള്‍ പലതും ഒരുക്കിയത് ജയം രാജയാണ്. ഇവര്‍ വീണ്ടുമൊരു ചിത്രത്തില്‍ ഒന്നിയ്ക്കാനായി തയ്യാറെടുക്കുകയാണിപ്പോള്‍.

തമിഴകത്തെ സൂപ്പര്‍ താരസഹോദരങ്ങള്‍
സംവിധായകനായ വെങ്കട് പ്രഭു സഹോദരനായ പ്രേംജിയ്ക്ക് ഏറ്റവും അനുയോജ്യമായ കഥാപാത്രങ്ങളെ സൃഷ്ടിച്ചുനല്‍കുന്നതില്‍ ഏറെ താല്‍പര്യം കാണിച്ചിട്ടുണ്ട്. പ്രേംജിയുടെ ജനപ്രിയ കഥാപാത്രങ്ങള്‍ പലതും വെങ്കട് പ്രഭുവിന്റെ സമ്മാനമായിരുന്നു.

തമിഴകത്തെ സൂപ്പര്‍ താരസഹോദരങ്ങള്‍
പഴയകാലസൂപ്പര്‍താരം ശിവകുമാറിന്റെ മക്കളായ സൂര്യയും കാര്‍ത്തിയും ഇന്ന് തമിഴ് സിനിമയിക്ക് മാറ്റിനിര്‍ത്താന്‍ കഴിയാത്ത താരങ്ങളാണ്. സൂര്യ ആക്ഷന്‍ ഹീറോയായി പേരെടുക്കുമ്പോള്‍ കാര്‍ത്തി തീര്‍ത്തും വ്യത്യസ്തമായ റോളുകളില്‍ തിളങ്ങുകയാണ്.

തമിഴകത്തെ സൂപ്പര്‍ താരസഹോദരങ്ങള്‍
ഇളയരാജയുടെ മക്കളായ യുവാന്‍ ശങ്കര്‍ രാജയും കാര്‍ത്തിക് രാജയും സംഗീതത്തില്‍ കഴിവ് തെളിയിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. രണ്ടുപേരും പലആല്‍ബങ്ങള്‍ക്കും വേണ്ടി ഒരുമിച്ച് ജോലിചെയ്തിട്ടുണ്ട്.

തമിഴകത്തെ സൂപ്പര്‍ താരസഹോദരങ്ങള്‍
മദിരാശിപ്പട്ടണം, പുത്തഗം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ താരസഹോദരങ്ങളാണ് ആര്യയും സത്യയും സത്യയുട അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രമാണ് കാതല്‍ 2 കല്യാണം.


Click it and Unblock the Notifications