ഫഹദിനെയും നസ്‌റിയെയും പോലെ സമാന്തയും സിദ്ദാര്‍ത്ഥും
പോയവര്‍ഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ 'ബാംഗ്ലൂര്‍ ഡെയ്‌സ്' തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. മലയാളത്തിലെ യുവതാരങ്ങള്‍ക്ക് പകരക്കാരായി അന്യഭാഷയില്‍ ആരെത്തുമെന്നതായിരുന്നു ചോദ്യം. ഉടുവില്‍ തീരുമാനമായി.
ജീവിതത്തിന് മുമ്പേ സിനിമയ്ക്ക് വേണ്ടി ഒന്നിച്ച താരദമ്പതികളാണ് ഫഹദും നസ്‌റിയയും. ചിത്രത്തിലെ ഫഹദ് ഫാസിലും നസ്‌റിയയും അവതരിപ്പിച്ച കഥാപാത്രങ്ങളെ തമിഴിലെത്തുമ്പോള്‍ ചെയ്യുന്നത് സമാന്തയും സിദ്ദാര്‍ത്ഥുമായിരിക്കും. സമാന്തയും സിദ്ദാര്‍ത്ഥും വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് പുതിയ സിനിമയുടെ വാര്‍ത്ത എന്നത് ശ്രദ്ധേയമാണ്.

സിനിമയിലെ മറ്റൊരു മുഖ്യസ്ത്രീകഥാപാത്രമായിരുന്നു ആര്‍ജെ സെറ. വീല്‍ ചെയറിലിരുന്നു സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ച ആര്‍ജെ സെറയെ അവതരിപ്പിയ്ക്കുന്നത് നിത്യ മേനോന്‍ ആയിരിക്കും. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ മലയാളം പതിപ്പില്‍ ഫഹദ് ഫാസിലിന്റെ കാമുകിയായ നടാഷ ഫ്രാന്‍സിസിനെ അവതരിപ്പിച്ചത് നിത്യ മേനോനാണ്.
ഭാസ്‌കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനെ അവതരിപ്പിയ്ക്കുന്നത് ആര്യയായിരിക്കും. നേരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിംഹയാകും നിവിന്‍ പോളിയുടെ കൃഷ്ണന്‍ പിപി എന്ന കുട്ടേട്ടനെ അവതരിപ്പിയ്ക്കുന്നത്. കഥാപാത്രങ്ങളുടെ പേരില്‍ മാറ്റമുണ്ടായിരിക്കും.


Click it and Unblock the Notifications