twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസില്‍ നിന്ന് കമല്‍ഹാസന്‍ മാറി, പകരക്കാരനായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം

    |

    ഇന്ത്യന്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദില്‍ ആണ് ആദ്യം ആരംഭിക്കുന്നത്. ഷോ വന്‍ വിജയമായതോടെ മറ്റ് ഭാഷകളിലും ആരംഭിക്കുകയായിരുന്നു. തുടക്കത്തില്‍ ചെറിയ എതിര്‍പ്പുകള്‍ ഉയര്‍ന്നുവെങ്കിലും ഗെയിം മനസ്സിലായതോടെ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ഷോ കൂടിയാണ് ബിഗ് ബോസ്.

    Kamal Haasan,

    2018 ല്‍ ആണ് ബിഗ് ബോസ് മലയാളത്തില്‍ ആരംഭിക്കുന്നത്. സാബുമോന്‍, പേളി മാണി. രഞ്ജിനി ഹാരിദാസ്, ശ്രീനീഷ്, അരിസ്റ്റോ സുരേഷ്, ഷിയാസ് എന്നിവരായിരുന്നു ആദ്യ സീസണിലെ മത്സരാര്‍ഥികള്‍.മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഈ ഷോ 100 ദിവസം പൂര്‍ത്തിയാക്കിയിരുന്നു. 2020ല്‍ ആയിരുന്നു രണ്ടാം ഭാഗം ആരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു മത്സരം തുടങ്ങിയത്. എന്നാല്‍ ലോക്ക് ഡൌണിനെ തുടര്‍ന്ന് ഷോ പകുതിയില്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു. സംഭവ ബഹുലമായി ഷോ മുന്നോട്ട് പോകുമ്പോഴായിരുന്നു മത്സരം നിര്‍ത്തി വയ്ക്കുന്നത്. നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയിരുന്നു. 2021 ല്‍ ആയിരുന്നു ബിഗ് ബോസ് മൂന്നാം സീസണ്‍ തുടങ്ങിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഷോ തുടങ്ങിയത്. മണിക്കുട്ടന്‍ ആയിരുന്നു വിജയി.

    ഒരു നായകനാകുമെന്ന് കരുതിയില്ല, സിനിമയില്‍ ഹീറോ ആയതിനെ കുറിച്ച് അര്‍ജുന്‍ അശോകന്‍ഒരു നായകനാകുമെന്ന് കരുതിയില്ല, സിനിമയില്‍ ഹീറോ ആയതിനെ കുറിച്ച് അര്‍ജുന്‍ അശോകന്‍

    തമിഴ് ബിഗ് ബോസിനും മലയാളി പ്രേക്ഷകരുടെ ഇടയില്‍ ആരാധകരുണ്ട്. കമല്‍ഹാസന്‍ ആയിരുന്നു ഷോ അവതരിപ്പിച്ചിരുന്നത്. തുടക്കത്തില്‍
    നിരവധി വിമര്‍ശനങ്ങള്‍ ഷോയെ ചുറ്റിപ്പറ്റി ഉയര്‍ന്നിരുന്നു. പിന്നീട് അതൊക്കെ മാറുകയായിരുന്നു. അഞ്ച് സീസണുകള്‍ കഴിഞ്ഞിട്ടുണ്ട്.

    ഇപ്പോള്‍ തമിഴ് ബിഗ് ബോസില്‍ ആകാംക്ഷയുടെ ദിനങ്ങളാണ്. വനിതയുടെ പിന്മാറ്റവും അഭിരാമിയും നിരൂപുമായുള്ള പ്രണയകഥകളും അങ്ങനെ ഓരോ എപ്പിസോഡിലും ആവേശം നിറച്ചു മുന്നേറുകയാണ് . ആദ്യ ഒടിടി വേര്‍ഷനായ ബിഗ് ബോസ് അള്‍ട്ടിമേറ്റാണ് ഇപ്പോള്‍ തമിഴില്‍ സംപ്രേഷണം ചെയ്യുന്നത്. ആദ്യ 24 മണിക്കൂറും പ്രേക്ഷകരിലേക്ക് എത്തുന്ന ഷോയ്ക്ക് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

    ശ്വേത മേനോന്റെ കൈയ്ക്ക് വെട്ട് കൊണ്ടു, കെപിഎസി ലളിത തളര്‍ന്നുപോയി, ആ സംഭവം പറഞ്ഞ് വിഎം വിനുശ്വേത മേനോന്റെ കൈയ്ക്ക് വെട്ട് കൊണ്ടു, കെപിഎസി ലളിത തളര്‍ന്നുപോയി, ആ സംഭവം പറഞ്ഞ് വിഎം വിനു

    ഇപ്പോഴിത ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അവതാരകനായ കമല്‍ഹാസന്‍ ഷോയില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്.തന്റെ പുതിയ ചിത്രമായ 'വിക്രമി'ന്റെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടാണ് താരം ഷോയില്‍ നിന്ന് മാറുന്നത്. താരത്തിന്റെ പിന്മാറ്റത്തോടെ ആരാകും അടുത്ത അവതാരകന്‍ എന്ന ചര്‍ച്ച സജീവമായിരുന്നു. കമലിന്റെ അഭാവത്തില്‍ അവസാന സീസണ്‍ ബിഗ് ബോസ് അവതാരകയായി എത്തിയ രമ്യ കൃഷ്ണന്‍, അരവിന്ദ് സാമി എന്നിവരുടെ പേരായിരുന്നു പട്ടികയില്‍ ഉയര്‍ന്ന് നിന്നത്.

    എന്നാല്‍ എല്ലാ പ്രവചങ്ങള്‍ക്കും അറുതി വരുത്തിക്കൊണ്ട് നടന്‍ സിമ്പു എന്ന സിലമ്പരസന്‍ തന്നെ അവതാരകനായി എത്തിയിരിക്കുകയാണ്. പുതിയ അവതാരകനായി താരത്തെ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രോമോ പുറത്തു വന്നിരിക്കുകയാണ്. നിങ്ങളെപ്പോലെ തന്നെ ഞാനും ഇത് ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് താരം തന്നെ വീഡിയോയില്‍ പറയുന്നത് എന്തായാലും ആവേശത്തിലാണ് ബിഗ് ബോസ് ആരാധകര്‍.

    കഴിഞ്ഞ 5 സീസണ്‍ ആയി കമല്‍ഹാസന്‍ ആയിരുന്നു അവതാരകന്‍. അഞ്ചാം സീസണ്‍ ബിഗ് ബോസ് മത്സരത്തിന് ഇടയില്‍ നടന് കോവിഡ് ബാധിച്ചിരുന്നു. അന്ന് താരത്തിന് പകരം നടി രമ്യ കൃഷ്ണന്‍ ആയിരുന്നു ഷോ അവതരിപ്പിച്ചിരുന്നത്.. മുന്‍ സീസണുകളില്‍ പ്രശസ്തരായ മത്സരാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അടുത്തിടെയാണ് ബിഗ് ബോസ് അള്‍ട്ടിമേറ്റ് ആരംഭിച്ചത്. ജൂലി, വനിത, സുരേഷ്, നിരൂപ്, ബാല, ബാലാജി തുടങ്ങിയവര്‍ ഷോയില്‍ എത്തിയിരുന്നു.

    English summary
    Silambarasan Replace To Kamal Haasan In Bigg Boss Ultimate,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X