സില്‍ക്‌ സ്‌മിത വീണ്ടും വരുന്നു

By Staff

ഒരു കാലത്ത്‌ ദക്ഷിണേന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ നായികയെന്ന പദവി സ്വന്തമാക്കിയിരുന്ന സില്‍ക്‌ സ്‌മിത മരിച്ചിട്ട്‌ പതിനൊന്നു വര്‍ഷങ്ങളായി. ഈ പതിനൊന്നു വര്‍ഷങ്ങള്‍ക്കുശേഷം സ്‌മിത വീണ്ടും വെള്ളിത്തിരയിലെത്തുകയെന്നത്‌ അവരുടെ ആരാധകര്‍ക്ക്‌ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും.

എന്നാല്‍ സ്‌മിത കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രം പുറത്തിറങ്ങാന്‍ പോവുകയാണ്‌. തങ്കത്താമരൈ എന്ന തമിഴ്‌ചിത്രത്തിലാണ്‌ സ്‌മിത നായികയാവുന്നത്‌. ചിത്രം 2008ല്‍ പൊങ്കലിന്‌ മുമ്പായി തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും പ്രദര്‍ശനത്തിനെത്തുമെന്നാണ്‌ സൂചന.

ആദ്യമായും അവസാനമായും സ്‌മിത പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണ്‌ തങ്കത്താമരൈ. ഇതില്‍ ഒരു ഗ്രാമീണയുവതിയുടെ വേഷമാണ്‌ സ്‌മിത കൈകാര്യം ചെയ്‌തിരിക്കുന്നത്‌. സ്‌മിതയുടെ ആരാധകരെ സന്തോഷിപ്പിക്കുന്നതിനായി അവരുടെ നൃത്തമുള്ള നാല്‌ ഗാനരംഗങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌- തങ്കത്താമരയുടെ നിര്‍മ്മാതാവും സംവിധായകനുമായി തിരുപ്പതി രാജന്‍ പറയുന്നു.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ്‌ പത്തുവര്‍ഷം മുമ്പ്‌ ചിത്രീകരണമാരംഭിച്ച ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത്‌. ഭാഗ്യവശാല്‍ സ്‌മിതയുള്‍പ്പെട്ട എല്ലാ സീനുകളും അവരുടെ മരണത്തിന്‌ മുമ്പുതന്നെ ചിത്രീകരിച്ചുകഴിഞ്ഞിരുന്നു. വിജയന്‍ എന്ന താരമാണ്‌ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌- തിരുപ്പതി രാജന്‍ പറഞ്ഞു.

ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തിലെ ദരിദ്രകുടുംബത്തിലായിരുന്നു സ്‌മിതയുടെ ജനനം. വണ്ടിച്ചക്രമായിരുന്നു ഇവരുടെ ആദ്യചിത്രം. ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ സില്‍ക്‌ ആണ്‌ പിന്നീട്‌ സ്‌മിതയുടെ പേരിന്റെ കൂടെ ഉപയോഗിച്ച്‌ വന്നത്‌.

പിന്നീട്‌ 1979ലാണ്‌ ഇവര്‍ തമിഴ്‌ ചലച്ചിത്രലോകത്ത്‌ എത്തുന്നത്‌. തമിഴ്‌, മലയാളം, കന്നത്‌, തെലുങ്ക്‌, ഹിന്ദി എന്നീ ഭാഷകളിലായി ഇരുന്നൂറോളം ചിത്രങ്ങളില്‍ സ്‌മിത അഭിനയിച്ചിട്ടുണ്ട്‌.

ശിവാജി ഗണേശന്‍, രജനീകാന്ത്‌, കമല്‍ഹാസന്‍ തുടങ്ങി വിവിധ ഭാഷകളില്‍ നിന്നുള്ള പ്രമുഖതാരങ്ങളുടെ ചിത്രങ്ങളിലൊക്കെ സ്‌മിതയുടെ ഡാന്‍സ്‌ നമ്പറുകള്‍ സ്ഥിരം ചേരുവയായിരുന്നു. തുടര്‍ന്നുണ്ടായ പ്രശസ്‌തിയ്‌ക്കൊടുവില്‍ വ്യക്തിപരമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ 1996ല്‍ വടപളനിയിലെ വീട്ടില്‍ ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X