സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാവുന്നു! തമിഴില്‍ നിന്നും 'അവള്‍ അപ്പടിതാന്‍'

By Midhun Raj

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരിയായി തിളങ്ങിനിന്ന താരങ്ങളില്‍ ഒരാളാണ് നടി സില്‍ക്ക് സ്മിത. ഗ്ലാമര്‍ വേഷങ്ങളിലും ഐറ്റം ഡാന്‍സുകളിലുടെയുമാണ് സില്‍ക്ക് സ്മിത സിനിമയില്‍ സജീവമായിരുന്നത്. സില്‍ക്ക് സ്മിതയുടെതായി പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മാദക റാണിയായി തിളങ്ങിയെങ്കിലും ഇന്നും എല്ലാവരുടെയും മനസുകളില്‍ ഒരു നൊമ്പരമായി നില്‍ക്കുകയാണ് സില്‍ക്ക് സ്മിത. 1996ല്‍ 35ാമത്തെ വയസിലാണ് നടി വിടവാങ്ങിയത്. തെന്നിന്ത്യന്‍ സിനിമകള്‍ക്ക് പുറമെ ബോളിവുഡിലും അഭിനയിച്ചിരുന്നു താരം.

silksmitha

അതേസമയം സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കിയുളള പുതിയൊരു സിനിമ കൂടി അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തവണ തമിഴിലാണ് നടിയുടെ ജീവിതം ആസ്പദമാക്കിയുളള ചിത്രം വരുന്നത്. കെഎസ് മണികണ്ഠന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സില്‍ക്ക് സ്മിതയുടെ ജീവിതം തന്നെയാകും പ്രധാന കഥ. ചിത്രത്തിലെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും എല്ലാം ഉടന്‍ പ്രഖ്യാപിക്കുമെന്ന് കെഎസ് മണികണ്ഠന്‍ പറയുന്നു.

കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് ചിത്രീകരണം നടക്കുക. അവള്‍ അപ്പടിതാന്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സില്‍ക്ക് സ്മിത സമാനതകളില്ലാത്ത ഒരു വ്യക്തിയാണ്. അവരുടെ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ കഴിയുന്ന നടിയെയാണ് തേടുന്നത് എന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ആന്ധ്രാപ്രദേശ് സ്വദേശിനിയായ സില്‍ക്ക് സ്മിത 450ല്‍ അധികം സിനിമകളിലാണ് അഭിനയിച്ചിരുന്നത്. 17ാമത്തെ വയസില്‍ സിനിമയിലെത്തിയ നടി നിരവധി സൂപ്പര്‍താര ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

1980-90 കാലങ്ങളില്‍ മലയാളത്തിലും തമിഴിലുമായി തിളങ്ങിനിന്ന സ്മിത രജനീകാന്ത്, കമല്‍ഹാസന്‍, മോഹന്‍ലാല്‍, മമ്മൂട്ടി, ചിരഞ്ജീവി തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചിരുന്നു. ബോളിവുഡില്‍ സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കികൊണ്ടാണ് ഡി ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രം പുറത്തിറങ്ങിയത്. വിദ്യാ ബാലന്‍ മുഖ്യവേഷത്തില്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ തരംഗമായിരുന്നു. സിനിമ വിജമായതിനൊപ്പം വിദ്യാ ബാലന് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

1979ല്‍ പുഷ്യരാഗം എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു സില്‍ക്ക് സ്മിതയുടെ അരങ്ങേറ്റം. തുടര്‍ന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. ഗ്ലാമര്‍ റോളുകളിലാണ് നടി കൂടുതല്‍ അഭിനയിച്ചിരുന്നത്. മിക്ക സിനിമകളിലും ഗാനരംഗങ്ങളിലാണ് സില്‍ക്ക് സ്മിത പ്രത്യക്ഷപ്പെട്ടിരുന്നത്.

Read more about: silk smitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X