മണിരത്‌നം ചിത്രത്തിനു ശേഷം മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറുമായി ചിമ്പു! ടീസര്‍ പ്രൊമോ വൈറല്‍
ചെക്ക ചിവന്ത വാനത്തിന് ശേഷം തമിഴ് സൂപ്പര്‍താരം ചിമ്പു നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് വന്താ രാജാ വാ താ വരുവേന്‍. തമിഴിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ സുന്ദര്‍ സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു തെലുങ്ക് സിനിമയുടെ റീമേക്കായിട്ടാണ് ചിമ്പുവിന്റെ പുതിയ സിനിമ തമിഴില്‍ ഒരുങ്ങുന്നത്.
മായാനദിയിലൂടെ ശ്രദ്ധേയായ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. ഐശ്വര്യ ലക്ഷ്മി ആദ്യമായി തമിഴിലെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസര്‍ പ്രൊമോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നവംബര്‍ 29നാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങുന്നത്.

വലിയ ക്യാന്‍വാസിലാണ് ചിമ്പുവിനെ നായകനാക്കി സുന്ദര്‍ സി സിനിമയെടുക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും മികച്ച വരവേല്‍പ്പ് ആരാധകര്‍ നല്‍കിയിരുന്നു. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചെക്ക ചിവന്ത വാനത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു ചിമ്പു നടത്തിയിരുന്നത്.
അരവിന്ദ് സാമി, അരുണ്‍ വിജയ്,വിജയ് സേതുപതി തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു ചിമ്പു ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചിരുന്നത്. അടുത്തിടെ ജ്യോതിക മുഖ്യ വേഷത്തില്‍ അഭിനയിച്ച കാട്രിന്‍ മൊഴി എന്ന ചിത്രത്തിലൂം അതിഥി വേഷത്തില്‍ നടന്‍ എത്തിയിരുന്നു.


Click it and Unblock the Notifications