ഹന്‍സികയ്ക്കും തനിക്കുമിടയില്‍ പ്രശ്‌നങ്ങളില്ലായിരുന്നു! പക്ഷേ, ബ്രേക്കപ്പിനെക്കുറിച്ച് ചിമ്പു!
താരങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞും താരങ്ങളെത്താറുണ്ട്. താരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചറിയാനായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. തമിഴകത്തിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ ചിമ്പുവാണ് തന്‍രെ ബ്രേക്കപ്പിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിട്ടുള്ളത്. ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പ്രണയജോഡികളായിരുന്നു ചിമ്പുവും ഹന്‍സികയും. ഇരുവരും ജീവിതത്തില്‍ ഒരുമിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ ഇടയ്ക്ക് വെച്ച് ഇരുവരും വഴിപിരിയുകയായിരുന്നു. ആരാധകരെ ഞെട്ടിച്ചൊരു ബ്രേക്കപ്പ് കൂടിയായിരുന്നു ഇത്.
ഹന്‍സികയുമായുള്ള ബന്ധത്തില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. തങ്ങള്‍ക്കിടയില്‍ വിഷയമൊന്നുമുണ്ടായിരുന്നില്ലെങ്കിലും മറ്റ് ഘടകങ്ങളാണ് വില്ലനായി മാറിയത്. ഇപ്പോഴും ഹന്‍സികയുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും താരം പറയുന്നു. സിനിമയ്ക്കായി തങ്ങള്‍ ഇപ്പോള്‍ ഒരുമിക്കാറുണ്ട്. കഴിഞ്ഞവര്‍ഷം ചിത്രീകരണത്തിനായി ബാങ്കോക്കിലേക്ക് പോയിരുന്നു. തങ്ങള്‍ക്കിടയിലെ വിഷയമായിരുന്നില്ല ബ്രേക്കപ്പിലേക്ക് നയിച്ചതെങ്കിലും മറ്റ് ചില കാര്യങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് വഴിപിരിയാന്‍ തീരുമാനിച്ചത്.

ഈ ബന്ധം മുന്നോട്ടുകൊണ്ടുപോവണമെന്ന് തന്നെയായിരുന്നു താന്‍ തീരുമാനിച്ചത്. എന്നാല്‍ ചില വിഷയങ്ങള്‍ പരിഹരിക്കാന്‍ പറ്റിയിരുന്നില്ല. ഇതോടെയാണ് തങ്ങള്‍ വേര്‍പിരിഞ്ഞത്. വിവാഹത്തിനായി വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും തനിക്ക് ഇണങ്ങിയ ആളെ കണ്ടെത്തിയിട്ട് മതിയെന്ന നിലപാടിലാണ് വീട്ടുകാര്‍. അടുത്തിടെയായിരുന്നു താരത്തിന്‍രെ സഹോദരന്റെ വിവാഹം നടത്തിയത്. ഇതോടെയാണ് എന്നാണ് ചിമ്പുവിന്റെ വിവാഹമെന്നുള്ള ചോദ്യം കൂടിയതെന്ന് പിതാവും പറഞ്ഞിരുന്നു.


Click it and Unblock the Notifications











