സിമ്പുവിനൊപ്പം ആക്ഷന്‍ കിംഗും ഒരുമിക്കുന്നു! പൊളിറ്റിക്കല്‍ ത്രില്ലര്‍ പൊളിക്കുമെന്ന് ആരാധകര്‍! കാണൂ
തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറെ പ്രിയെട്ട താരങ്ങളിലൊരാളാണ് ചിമ്പു എന്ന ചിലമ്പരസന്‍. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ഈ താരം. മണിരത്‌നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം വിജയകരമായി മുന്നേറിയതിന്റെ സന്തോഷത്തിലാണ് താരമിപ്പോള്‍. 2018 ലെ മികച്ച സിനിമകളിലൊന്നായി മാറിയിരുന്നു ഇത്. ഈ സിനിമയ്ക്ക് പിന്നാലെയായി ഇറങ്ങുന്ന സിനിമയെക്കുറിച്ചറിയാനായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന സിനിമയാണ് അടുത്തതായി തിയേറ്ററുകളിലേക്കെത്തുന്നത്.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറിലും താരം അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ അര്‍ജുന്‍ സര്‍ജയും അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ആക്ഷന്‍ കിങും ചിമ്പുവും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വെങ്കട്ട് പ്രഭുവിന്റെ ചിത്രത്തില്‍ നേരത്തെ തന്നെ അര്‍ജുന്‍ അഭിനയിച്ചിരുന്നു. മങ്കാത്തെ എന്ന സിനിമയില്‍ അജിത്തിനൊപ്പം അര്‍ജുനും എത്തിയിരുന്നു. വെങ്കട്ട് പ്രഭുവിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി മാറിയിരുന്നു ഇത്.

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒരുമിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. തമിഴകത്ത് മാത്രമല്ല മലയാളത്തില്‍ നിന്നും താരങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും താരം അഭിനയിക്കുന്നുണ്ട്. ഹൈദരാബാദിലെ ഫിലിം സെറ്റിയില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അര്‍ജുന്‍ സര്‍ജയും സിനിമയിലേക്കെത്തിയെന്നുള്ള റിപ്പോര്‍ട്ടുകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു.


Click it and Unblock the Notifications











