'അവർ നടിയെ സ്നേഹിച്ച് ചതിച്ചു, സിമ്പുവും റാണയുമാണ് തൃഷ വിവാഹിതയാകാത്തതിന് ഉത്തരവാദികൾ'; ബയൽവൻ രം​​ഗനാഥൻ!

20 വർഷത്തിലേറെയായി തമിഴ് സിനിമയിലെ മുൻനിര നായികമാരാണ് തൃഷയും നയൻതാരയും. കഴിഞ്ഞ വർഷം വരെ ഇരുവരും അവിവാഹിതരായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം നടി നയൻതാര വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം കാമുകൻ വിഘ്നേഷ് ശിവനെ വിവാഹം കഴിച്ചു. എന്നാൽ തൃഷ ഇപ്പോഴും സിം​ഗിൾ ലൈഫാണ് തുടരുന്നത്.

നടി തൃഷയ്ക്ക് പ്രായം നാൽപ്പതിനോട് അടുക്കാൻ പോവുകയാണ്. എന്നാൽ ‌ഇപ്പോഴും നടി ഇരുപതികളിലെ യൗവ്വനത്തിലാണ് ഉള്ളത്. മുപ്പത്തൊമ്പത് പിന്നിടാനായിട്ടും തൃഷ എങ്ങനെ സൗന്ദര്യം നിലനിർത്തുവെന്നത് എല്ലാവർക്കും അത്ഭുതമാണ്. ഇപ്പോഴാണ് തൃഷ കൂടുതൽ സുന്ദരിയായതെന്നാണ് ആരാധകരുടെ പക്ഷം. ഇപ്പോൾ താരം പൊന്നിയൻ സെൽവൻ 2വിന്റെ പ്രമോഷൻ തിരക്കിലാണ്.

Trisha

കൂടാതെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയിലും തൃഷയാണ് നായിക. ഇതുകൂടാതെ ദി റോഡ് എന്ന ചിത്രത്തിലും തൃഷ പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇതിന് പുറമെ വിവിധ മുൻനിര താരങ്ങൾക്കൊപ്പം നായികയായി അഭിനയിക്കാനുള്ള അവസരവും തൃഷയ്ക്ക് ലഭിക്കുന്നുണ്ട്. അഭിനയത്തിൽ മാത്രമാണ് നടി ഇപ്പോൾ ശ്രദ്ധ കൊടുത്തിരിക്കുന്നത്.

പുതിയ സിനിമകളും വ്യത്യസ്തമായ കഥാപാത്രങ്ങളും ചെയ്യുക എന്നതിനപ്പുറം തൃഷ സ്വകാര്യ ജീവിതത്തെ കുറിച്ചൊന്നും ചിന്തിക്കുന്നേയില്ല. നയൻതാരയടക്കം വിവാഹിതയായിട്ടും തൃഷ വിവാഹം സംബന്ധിച്ചോ പ്രണയം സംബന്ധിച്ചോ യാതൊരു വിധ ശ്രമങ്ങളും നടത്തുന്നില്ല. അതിനാൽ തന്നെ നടി വിവാ​ഹിതയാകാത്തതിനെ കുറിച്ച് വലിയ ചർച്ചകളും ആരാധകർക്കിടയിൽ നടക്കുന്നുണ്ട്.

എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ലെന്ന ചോദ്യം വരുമ്പോൾ മറുപടി പറയാതെ പോവുകയാണ് തൃഷയുടെ രീതി. നടിയുടെ സിം​ഗിൾ ലൈഫ് ചർച്ചയാകുമ്പോൾ തൃഷ എന്തുകൊണ്ട് വിവാഹിതയാകാൻ വിസമ്മതിക്കുന്നുവെന്നതിന്റെ കാരണം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് വിവാദ മാധ്യമപ്രവർത്തകൻ ബയൽവൻ രംഗനാഥൻ.

സൗത്ത് ഇന്ത്യയിലെ രണ്ട് സൂപ്പർസ്റ്റാറുകളാണ് വിവാഹത്തോടുള്ള നടിയുടെ വിശ്വാസത്തെ ഇല്ലാതാക്കിയതെന്നാണ് ബയൽവൻ രം​ഗനാഥൻ പറയുന്നത്. തൃഷ വിവാഹം വേണ്ടെന്ന് തീരുമാനിച്ചതിന് നടന്മാരായ സിമ്പുവും റാണയും ഉത്തരവാദികളാണെന്ന് ബയൽവൻ രം​ഗനാഥൻ പറഞ്ഞു.

ഇരുവരും ഒരു സമയത്ത് നടിയുമായി പ്രണയത്തിലായിരുന്നുവെന്നും പിന്നീട് രണ്ട് താരങ്ങളും ചതിച്ചതിനാൽ തൃഷയ്ക്ക് വിവാഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതുകൊണ്ടാണ് 40 വയസിൽ എത്തിയിട്ടും തൃഷ ഒരു കൂട്ട് കണ്ടുപിടിക്കാൻ തയ്യാറാകാത്തതെന്നുമാണ് ബയൽവൻ രം​ഗനാഥൻ പറയുന്നത്.

Trisha

മുപ്പത്തിയെട്ടുകാരനായ റാണ ​ദ​ഗുബാട്ടി സംരംഭകയായ മിഹീകയെ 2020ലാണ് വിവാ​ഹം ചെയ്തത്. തൃഷയുമായി പ്രണയത്തിലായിരുന്നുവെന്ന് കോഫി വിത്ത് കരണിൽ അതിഥിയായി എത്തിയപ്പോൾ റാണ തന്നെ തുറന്ന് സമ്മതിക്കുകയും ചെയ്തു. തൃഷയുമായി ഡേറ്റിം​ഗിലായിരുന്നുവെന്നും എന്നാൽ പിന്നീട് ബന്ധം മുന്നോട്ട് പോയില്ലെന്നും റാണ പറഞ്ഞിരുന്നു.

കരിയറിലെ തിരക്കുകളാണത്ര ഇരുവരുടേയും ബന്ധത്തെ ബാധിച്ചത്. തൃഷ താമസിക്കുന്നത് ചെന്നെെയിലാണ്. റാണ ഹൈദരാബാദിലും. സിനിമാ തിരക്കുകൾ മൂലം രണ്ട് പേർക്കും പരസ്പരം കാണാൻ പറ്റാത്ത സാഹചര്യമുണ്ടായി പ്രണയത്തിൽ വിള്ളൽ സംഭവിക്കുകയായിരുന്നു.

തമിഴിലെ ഏറ്റവും ബെസ്റ്റ് പെയറെന്ന് ആരാധകർ വിശേഷിപ്പിക്കുന്ന ജോഡിയാണ് സിമ്പുവും തൃഷയും. വിണ്ണയ് താണ്ടി വരുവായ എഫക്ട് ഇപ്പോഴും ഇരുവരേയും ഒരുമിച്ച് കാണുമ്പോൾ പ്രേക്ഷകർക്കുണ്ട്. ചെറുപ്പം മുതൽ കുടുംബ സുഹൃത്തുക്കളാണ് തൃഷയും സിമ്പുവും. രണ്ടുപേരും ഇപ്പോഴും അവിവാഹിതരായി തുടരുകയാണ്. ഇരുവരും സമപ്രായക്കാരാണ്.

സിമ്പുവും തൃഷയും ജീവിതത്തിൽ ഒന്നിച്ചിരുന്നെങ്കിലെന്ന് ആ​ഗ്രഹിക്കുന്ന ആരാധകർ നിരവധിയാരാധകരുണ്ട്. ഹൻസികയുമായുള്ള പ്രണയം തകർന്ന ശേഷം ജീവിതത്തിലേക്ക് മറ്റൊരു പെണ്ണിനെ കൊണ്ടുവരാൻ സിമ്പു തയ്യാറായിട്ടില്ല. തനിക്ക് യോജിച്ച ആൾ വന്നില്ലെങ്കിൽ വിവാഹം വേണ്ടെന്ന തീരുമാനത്തി‌ൽ തന്നെയാണ് തൃഷ.

More from Filmibeat

Read more about: simbu trisha rana daggubati
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X