വീണ്ടും പ്രണയവുമായി തൃഷയും ചിമ്പും! കാര്‍ത്തിക്കും ജെസിയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി
തമിഴില്‍ നിന്നും വലിയ വിജയം നല്‍കിയ സിനിമയായിരുന്നു 'വണ്ണൈതാണ്ടി വരുവായാ'. തൃഷയും ചിമ്പുവും നായിക നായകന്മാരായി അഭിനയിച്ച സിനിമ തെന്നിന്ത്യയിലെ ഏറ്റവും ഹിറ്റായ റൊമന്റിക് സിനിമകളിലൊന്നായിരുന്നു. ഗൗതം മേനോന്റെ സംവിധാനത്തിലെത്തിയ ചിത്രത്തില്‍ ജെസി എന്ന യുവതിയും കാര്‍ത്തിക് എന്ന യുവാവും തമ്മിലുള്ള പ്രണയമായിരുന്നു സിനിമയുടെ വിജയത്തിന് പിന്നില്‍.
ഇപ്പോഴിതാ 'വണ്ണൈതാണ്ടി വരുവായാ'ലൂടെ കാര്‍ത്തിക്കും ജെസിയും വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഇത്തവണ 'കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍' എന്ന ഹ്രസ്വചിത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജെസിയോടുള്ള പ്രണയത്തില്‍ നീറി ജീവിക്കുന്ന കാര്‍ത്തിക്കിനെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. കാര്‍ത്തിക്കിനെ ആശ്വസിപ്പിക്കുന്ന ജെസിയാണ് ചിത്രത്തിലുള്ളത്.

കാര്‍ത്തിക് ജെസിയെ ഫോണില്‍ വിളിക്കുന്നതോടെയാണ് ഹ്രസ്വചിത്രത്തിന്റെ തുടക്കം. കേരളത്തിലെത്തി ലോക്ഡൗണില്‍ കുടുങ്ങി പോയ ജെസി ന്യൂയോര്‍ക്കിലെ കോവിഡ് പ്രശ്‌നത്തെ കുറിച്ചെല്ലാം കാര്‍ത്തിക്കിനോട് സംസാരിക്കുന്നുണ്ട്. സംഭാഷണം പതിയെ അവരുടെ പ്രണയത്തെ കുറിച്ചാകുന്നു. നീയില്ലാതെ എനിക്ക് ജീവിക്കാനാകില്ലെന്നും എന്നെ സ്‌നേഹിക്കെന്നും കാര്‍ത്തിക് ജെസിയോട് പറയുന്നു.
കാര്‍ത്തിക് ജെസിയെ ഫോണില്‍ വിളിക്കുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. കേരളത്തിലെത്തി ലോക്ഡൗണില്‍ കുടുങ്ങി പോയ ജെസി, ന്യൂയോര്‍ക്കിലെ കൊവിഡ് പ്രശ്‌നത്തെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും ഇരുവരും തമ്മിലുള്ള പ്രണയത്തിലേക്കാണ് ആ സംസാരം നീളുന്നത്. ജെസിയില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും എന്നെ സ്‌നേഹിക്കണമെന്നുമൊക്കെ കാര്‍ത്തിക് പറയുന്നു.
സിനിമയുടെ അതേ ഫീല്‍ നല്‍കുന്ന ചിത്രം അതിവേഗമാണ് തരംഗമായി മാറിയത്. നേരത്തെ വിണ്ണൈതാണ്ടി വരുവായ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നതായി ഗൗതം മേനോന്‍ പ്രഖ്യാപിച്ചിരുന്നു. ഒടുവില്‍ 12 മിനുറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്യചിത്രമൊരുക്കി ആരാധകരുടെ കൈയടി വാങ്ങിയിരിക്കുകയാണ്. എ ആര്‍ റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











