»   » തെറി പാട്ടില്‍ തനിയ്‌ക്കൊരു പങ്കുമില്ലെന്ന് അനിരുദ്ധ്

തെറി പാട്ടില്‍ തനിയ്‌ക്കൊരു പങ്കുമില്ലെന്ന് അനിരുദ്ധ്

Posted By:
Subscribe to Filmibeat Malayalam


സ്ത്രീകളെ അപമാനിയ്ക്കുന്ന തരത്തിലുള്ള ഗാനം പുറത്തിറക്കി എന്ന ആരോപിച്ച് ചിമ്പുവിനും സംഗീത സംവിധായകന്‍ അനിരുദ്ധിനുമെതിരെ കഴിഞ്ഞ ദിവസം സ്ത്രീ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഈ അശ്ലീല ഗാനത്തില്‍ തനിയ്ക്ക് പങ്കില്ലെന്ന് പറഞ്ഞ് അനിരുദ്ധിന്റെ പുതിയ ട്വീറ്റ്.

ഗാനത്തിന്റെ വരികള്‍ ഒരുക്കിയത് താനല്ല. സ്ത്രീകളെ ബഹുമാനിയ്ക്കുന്ന ഒരാളാണ് താനെന്നും അനിരുദ്ധ് പറയുന്നു.അനാവശ്യമായി തന്നെ ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. ഞാന്‍ സ്ത്രീകളെ ബഹുമാനിയ്ക്കുന്നുണ്ട്. അത് എത്രമാത്രമാണെന്ന് താന്‍ വരികള്‍ ഒരുക്കിയ ഗാനം കേട്ടാല്‍ മനസ്സിലാകുമെന്നും അനിരുദ്ധ് ട്വീറ്റില്‍ പറഞ്ഞു.

anirudh

ചിമ്പുവും അനിരുദ്ധും സ്ത്രീകളെ അപമാനിയക്കുന്ന തരത്തിലുള്ള അശ്ലീല വാക്ക് ഉപയോഗിച്ചു പാട്ടൊരുക്കി. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് പറഞ്ഞായിരുന്നു പരാതി വന്നത്.

കോയമ്പത്തൂര്‍ കമ്മീഷണര്‍ ഓഫീസില്‍ പരാതിയുമായി എത്തിയ സംഘം ചിമ്പു-അനിരുദ്ധ് ഫോട്ടോ വലിച്ചു കീറുകെയും പ്രതിഷേധമറിയിക്കുകെയും ചെയ്തിരുന്നു. ആദ്യം യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട ഗാനം വിവാദമായതിനെ തുടര്‍ന്ന് ഇപ്പോള്‍ റിമൂവ് ചെയ്തിട്ടുണ്ട്.

English summary
Simbu and Anirudh Ravichander face severe backlash over 'Beep Song'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam