ഇനിയുദ്ധം ചിമ്പുവും സൂര്യയും തമ്മില്‍

By Aswathi

മലയാളത്തില്‍ മാത്രമല്ല തര്‍ക്കങ്ങളും ഏറ്റുമുട്ടലും തമിഴകത്തുമുണ്ട്. ഒരു സിനിമ ഇറങ്ങുമ്പോള്‍ താരങ്ങളെക്കാള്‍ ഏറ്റുമുട്ടല്‍ ഫാന്‍സുകള്‍ തമ്മിലായിരിക്കും. തമിഴകത്ത് ഇപ്പോള്‍ വിക്രം, വിജയ്, അജിത്ത്, സൂര്യ തുടങ്ങി സൂപ്പര്‍സ്റ്റാറുകളുടെയെല്ലാം ചിത്രങ്ങള്‍ റിലീസിനൊരുങ്ങി നില്‍ക്കുമ്പോള്‍ ആരാധകരും അതിന് വേണ്ടി ഒരുങ്ങിക്കഴിഞ്ഞു.

ചിമ്പു തന്റെ അടുത്ത റിലീസ് നോക്കികാണുന്നത് അല്പം ഭയത്തോടെയാണ്. സാധാരണ ധനുഷോ ജീവയോ ആയിരിക്കും തിയേറ്ററില്‍ ചിമ്പുവിന്റെ എതിരാളികള്‍. ഇത്തവണ എതിര്‍സ്ഥാനത്തുള്ളത് സൂര്യയാണ്. അതും ലിങ്കുസ്വാമി സംവിധാനത്തിലൊരുങ്ങുന്ന ചിത്രവുമായി.

surya-and-simbu

സൂര്യയുടെ അഞ്ചാനും ചിമ്പുവിന്റെ വാലുവുമാണ് സ്വാതന്ത്ര്യാനന്തര ദിനത്തില്‍ റിലീസിനെത്തുന്നത്. ചിമ്പുനായകനാകുന്ന വാലുവിന്റെ ക്ലൈമാക്‌സ് പാട്ട് മാത്രമേ ഇനി ഷൂട്ട് ചെയ്യേണ്ടതുള്ളൂ. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളെല്ലാം തുടങ്ങി ചിത്രം ആഗസ്തിന് വേണ്ടി റിലീസിനൊരുങ്ങുകയാണ്.

സൂര്യ നായകനാകുന്ന അഞ്ചാന്‍ തമിഴ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിലെ സൂര്യയുടെ ഗെറ്റപ്പിന് തമിഴകത്ത് മാത്രമല്ല കേരളത്തിലും നല്ല സ്വീകര്യതയാണ് ലഭിച്ചത്. സമാന്തയാണ് ചിത്രത്തിലെ നായിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X